Pages

Sunday, January 8, 2012

സ്വപ്നം


ജോലിസ്ഥലത്ത്  അത്രക്കൊന്നും തിരക്കില്ലായിരുന്ന ഒരു ദിവസമായിരുന്നു അപ്രതീക്ഷിതമായി അമ്മയുടെ ഫോണ്‍ വന്നത് . ടീച്ചര്‍ വെന്റിലെട്ടരില്‍ ആണ്  പ്രതീക്ഷ വേണ്ട എന്ന് ഡോക്ടര്‍മാര്‍  അറിയിച്ചു എന്ന്  പറഞ്ഞു . അമ്മയുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു . ഒരു ഹാഫ് ലീവും എഴുതി വച്ച്  റൂമും പൂട്ടി  ഇറങ്ങാന്‍ അധികം നേരം ഒന്നും വേണ്ടി വന്നില്ല .

.എന്റെ അമ്മയും ടീച്ചര്‍ ഉം  ഒരേ ദിവസം ജോലിയില്‍ പ്രവേശിച്ചവര്‍ ആയിരുന്നു .പത്ത് മുപ്പത് വര്‍ഷത്തോളം ഒരേ സ്കൂളില്‍ . പ്രിയപ്പെട്ട കൂട്ടുകാരിയുടെ അമ്മ മാത്രമായിരുന്നില്ല ടീച്ചര്‍ എനിക്ക് എനിക്ക് അമ്മ തന്നെ ആയിരുന്നു അവരും . കുഞ്ചീ  എന്നല്ലാതെ ടീച്ചര്‍ വിളിച്ചിരുന്നില്ല എന്നെ . കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും അമ്മ പറഞ്ഞത് ടീച്ചര്‍ സുഖായി ഇരിക്കുന്നു , പ്രകൃതി ചികിത്സക്ക് ശേഷം ഹാര്‍ട്ട്‌ ന്റെ അസുഖത്തിന് നന്നായി കുറവുണ്ട് എന്നയിരുന്നുവല്ലോ എന്നോക്കേം ഓര്‍ത്തു ഞാന്‍ .

ഐ സി യു വിനു മുന്നേ അധികം പേര്‍ ഉണ്ടായിരുന്നില്ല . ആരെയും കാത്തുനില്‍ക്കാതെ ആരെങ്കിലും ബന്ധുക്കള്‍ ഉണ്ടോ എന്ന് അറിയാന്‍ ഉള്ള സാമാന്യ മര്യാദ പോലും ഓര്‍ക്കാതെ സിസ്റ്റര്‍ റൂം തുറന്നപ്പോഴേ അകത്തേക്ക്  കയറി  ചെന്ന്  . പാതി ഉയര്‍ത്തി വെക്കപ്പെട്ടിരുന്ന ഹോസ്പിറ്റല്‍ ബെഡില്‍ തല ചെരിച്ചു കണ്ണടച്  ടീച്ചര്‍ കിടന്നിരുന്നു.  ചങ്ക് പൊട്ടുന്ന തേങ്ങലിനെ പല്ല് കടിച്ചു പിടിച്ചു  ശബ്ദമില്ലാതാക്കി  ഞാന്‍ അരികിലേക്ക് ചെന്ന് . എനിക്ക് ടീച്ചര്‍ നെ തൊടണം എന്ന് തോന്നി  .അല്ലെങ്കില്‍ പിന്നെ എനിക്കൊരിക്കലും അതിനവില്ലെന്നും . വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ഞാന്‍ ടീച്ചര്‍ ന്റെ തണുത്ത മുഖത്ത് തലോടി                                           .വീട്ടിലേക്കുള്ള വഴിയില്‍ ഞാന്‍ ടീച്ചര്‍ ന്റെ ഒപ്പം തന്നെ ആയിരുന്നു .ടീച്ചര്‍ ന്റെ വീട്ടില്‍ കയറാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നില്ല കുട്ടിക്കാലത്ത് . രാവിലെ സ്കൂളില്‍ പോകുന്ന വഴി അവിടെ കയറി അരമതിലില്‍ ഇരിക്കുന്ന ചന്ദനം എടുത്ത് നെറ്റിയില്‍ തൊട്ട് , വാഴയിലയിലെ തുളസി ഇലയും തെച്ചി പൂവും ഒക്കേം എടുത്ത് മുടീല്‍ വച്ച്  അല്ലാണ്ട്  സ്കൂളിലേക്ക് പോയിരുന്നില്ല . അവിടെ എന്റെ പ്രിയ പ്പെട്ട കൂട്ടുകാരിയും ഉണ്ടായിരുന്നു . സ്കൂളിലെ തന്നെ എന്തെങ്കിലും തിരക്കായി അമ്മ വൈകുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ ഇവിടെ തന്നെ ആയിരുന്നു അമ്മയെ കാത്തിരുന്നത് . അവല്‍ വിളയിച്ച്ചതിനും ചക്ക അടക്കും ഒക്കെ ടീച്ചര്‍ ഉണ്ടാക്കിത്തരുന്നതിന്റെ രുചി ഇല്ല എന്നും പറഞ്ഞു എത്രയോ വട്ടം അമ്മയോട് വഴക്ക കൂടിയിരിക്കുന്നു . വീട്ടില്‍ ചെല്ലുന്ന ഇടവേളകളില്‍  പറ്റും പോലെ ഓടി ചെന്ന്  ടീച്ചര്‍ നെ കാണാന്‍  മറന്നിരുന്നില്ല  താനും 
 
                                   

 . സുഖമില്ലാത്ത , ഭക്ഷണം കഴിക്കാന്‍ പോലും സഹായം വേണ്ടി വന്ന രണ്ടു പേരെ വീട്ടില്‍ ശുശ്രൂഷിക്കുന്ന കാലം ആയിരുന്നു . അതുകൊണ്ട് ടീച്ചര്‍ നെ ഇടക്കൊക്കെ പോയ്‌ കാണാന്‍ പോലും ആവുന്നില്ലെന്ന  സങ്കടം  അമ്മ മിക്കപ്പോഴും പറഞ്ഞിരുന്നു .

പുതിയെ വീടിന്റെ ഉമ്മറത്ത്‌ ടീച്ചര്‍ കണ്ണടച്ച്  കിടന്നിരുന്നു . തലക്കീല്‍ നിലവിളക്ക് കത്തുന്നുണ്ടായിരുന്നു. ചങ്ക് പൊട്ടി കരയുന്ന എന്റെ കൂട്ടുകാരിയുടെ  അടുത്ത് പോയി ഇരുന്നു  , അവളെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആവാതെ .


....

                                  ചെറുതായി മുഷിഞ്ഞു തുടങ്ങിയ സെറ്റ് മുണ്ട് ഒക്കേം ഉടുത്ത് ആ പഴേ കുഞ്ഞ് വീടിന്റെ വരാന്തയില്‍ ടീച്ചര്‍ ഇരുന്നു . പതിവ് പോലെ അര മതിലില്‍ ഞാനും . അവിടിരുന്നു കുറെ നേരം സംസാരിച്ചു . ടീച്ചര്‍ ചിരിക്കുന്നുണ്ടായിരുന്നു . സംസാരത്തിന്റെ ഇടവേളകില്‍ എപ്പോഴോ കണ്ണ് തുറന്നപ്പോള്‍ ചുറ്റും ഇരുട്ടായിരുന്നു . ടീച്ചര്‍ , അവരുടേ ആ പഴേ കുഞ്ഞ് വീട് ഇതൊന്നും ഇപ്പൊ ഇല്ലെന്നും ഞാന്‍ എന്റെ കിടപ്പ് മുറിയില്‍ ഉറങ്ങുകയായിരുന്നുവെന്നും പതുക്കെ എനിക്ക് ബോധ്യപ്പെട്ടു . ടീച്ചര്‍ പറഞ്ഞോണ്ട് ഇരുന്നത് മുഴുവന്‍ കേള്‍ക്കണം ന്നു തോന്നി . ആ വീട്ടില്‍ പോണമെന്നും അവരുടേ അടുത്ത് ഇരിക്കണം ന്നും ഒക്കേം എനിക്ക് വല്ലാണ്ട്  ആഗ്രഹം തോന്നി   . ആ വെന്റിലെട്ടര്‍ മുറി  , അവരെ അവസാനമായി സ്പര്‍ശിച്ചത് ഒക്കേം ഓര്‍ത്ത് ഞാന്‍ തലയിണയില്‍ മുഖമമര്‍ത്തി ശബ്ദം ഇല്ലാതെ കരഞ്ഞു . അടുത്ത് ശാന്തമായി ഉറങ്ങുന്നവരെ ഉണര്‍ത്താതെ വേണമല്ലോ . എനിക്കിനി ഉറങ്ങാന്‍ ആവില്ലെന്ന് ഉറപ്പായിരുന്നു . കിളികള്‍ കരയുന്ന പുലരിക്കു കാതോര്‍ത്ത് ഉറങ്ങാതെ ഒരു രാത്രി കൂടി . ഞാന്‍ ഓര്‍മ്മകളെ ആണോ എന്നെ ഓര്‍മ്മകള്‍ ആണോ ചുമന്ന് കൊണ്ട് നടക്കുന്നത് എന്നു ചിന്തിച്ചു കൊണ്ട് . ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്  ഒരിക്കലും കാണാന്‍ , മിണ്ടാന്‍ പറ്റാത്ത വിധം ഒരുപാട് ദൂരേക്ക്‌ പോയ ചിലരുടെ ഓര്‍മ്മകള്‍ എന്നില്‍  എത്രമാത്രം പച്ച പിടിച്ചിരിക്കുന്നു എന്ന്  സ്വപ്നങ്ങളുടെ കാവല്‍ മാലാഖ മാര്‍ക്ക് അറിയാമായിരിക്കണം. അത് കൊണ്ടാവണം അവരെയും കൊണ്ട്  എന്റെ സ്വപ്നങ്ങളില്‍ വരാനും എന്നോട് ഒത്തിരീം സംസാരിക്കനും ഒക്കേം ഉള്ള കരുണ മാലാഖമാര്‍ കാണിക്കുന്നത് .                                                  

24 comments:

നല്ലി . . . . . said...

പറഞ്ഞു പഴകിയ തീമാണെങ്കിലും നന്നായി എഴുതിയിരിക്കുന്നു :-))

Neema Rajan said...

ചേച്ചീ, പ്രിയപ്പെട്ടവരെ തീര്‍ത്തും അവിചാരിതമായി നഷ്ടപ്പെടുമ്പൊഴത്തെ വേദന മനസ്സിലാക്കുന്നു.. :-((

Naushu said...

നല്ല കഥ ....
ഇഷ്ട്ടായി....

Animesh said...

നന്നായി. ആത്മബന്ധം വെളിവാക്കുന്ന വാക്കുകള്‍ ഒരിത്തിരികൂടി ഉണ്ടായിരുന്നെങ്കില്‍ എന്നൊരു തോന്നല്‍.

Jasy kasiM said...

കഥ ഇഷ്ടായി ചേച്ചിപ്പെണ്ണെ...

പട്ടേപ്പാടം റാംജി said...

ഒരിക്കലും പ്രതീക്ഷിക്കാതെ സംഭവിക്കുന്ന നഷ്ടപ്പെടലുകള്‍ മനസ്സില്‍ നിന്നും മായാന്‍ പ്രയാസമാണ്. ചിലപ്പോഴൊക്കെ ഈ ചിന്തകളില്‍ അവരുടെ അച്ഛനും അമ്മയും സഹോദരങ്ങളും ഒക്കെ എങ്ങിനെയായിരുന്നു എന്നതും കൂട്ടി വായിക്കാന്‍ ശ്രമിക്കാറുണ്ട്.

ഒന്നുകൂടി എഡിറ്റ്‌ ചെയ്യുന്നത് നന്നായിരിക്കും എന്ന് തോന്നി.

ബിന്ദു കെ പി said...

വളരെ നന്നായി എഴുതിയിരിക്കുന്നു ചേച്ചിപ്പെണ്ണ്....
എഴുത്ത് ഒരുപാടിഷ്ടായി.....

Manju Manoj said...

നന്നായി പറഞ്ഞിരിക്കുന്നു ചേച്ചി പെണ്ണെ...

MyDreams said...

നന്നായി പറഞ്ഞു കഥ

ശ്രീനാഥന്‍ said...
This comment has been removed by a blog administrator.
Echmukutty said...

ഈ സ്വപ്നമൊരു കഥയായിരുന്നുവെന്ന് ഞാൻ പിന്നേം പിന്നേം ലേബൽ നോക്കി ഉറപ്പു വരുത്തി.
കാരണം കഥയല്ല, ജീവിതമാണ് വായിയ്ക്കുന്നതെന്നായിരുന്നു മനസ്സ് പറഞ്ഞത്. കഥയെന്ന് കണ്ട് ഞാൻ ആശ്വസിച്ചു.

അഭിനന്ദനങ്ങൾ.

കൈതപ്പുഴ said...

വളരെ നന്നായി എഴുതിയിരിക്കുന്നു

ഗൗരിനാഥന്‍ said...

എച്മു പറഞ്ഞ അവസ്ഥ തന്നെയായിരുന്നു എന്റേതും, കഥ തന്നെയോ എന്ന് സംശയം തോന്നി, അവസാനമെത്തിയപ്പോള്‍ ഉറപ്പായി കഥക്കുള്ളിലൊരു ഹൃദയത്തില്‍ കൊണ്ട അനുഭവം ഉണ്ടെന്ന്..ഉള്ളില്‍ തൊട്ടു എഴുത്ത്..

jayarajmurukkumpuzha said...

valare nannayittundu...... aashamsakal............

anupama said...

പ്രിയപ്പെട്ട കൂട്ടുകാരി,
മനസ്സിന്റെ വിങ്ങലായി മാറി,ഈ കഥ !
നന്മ നിറഞ്ഞവര്‍ ഈ ലോകം പെട്ടെന്ന് വിട്ടു പോകേണ്ടി വരുന്നു; ഒരു പാട് ചോദ്യങ്ങള്‍ ബാക്കിയാക്കി. മിഴികള്‍ നനയിച്ച വരികള്‍..
സസ്നേഹം,
അനു

ദീപ എന്ന ആതിര said...

എന്റെ പേന കടലാസിനോട് പറയാതിരുന്നത് .....
excellent title...

Also ur blog leaving a pain in mind

സുനി said...

കഥയായി തോന്നിയില്ല.. ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത ഒരു പേജ് ആയി തോന്നി. നല്ല വിവരണം

വിഷ്ണുലോകം said...

കഥ ആയാലും ജീവിതം ആയാലും, സാധനം ഉള്ളില്‍ തൊടുന്ന ഒന്നാണ്, വളരെ നന്നായിരിക്കുന്നു.

പ്രിയപ്പെട്ടവരുടെ വേര്‍പാട് അസഹനീയം തന്നെയാണ്. പക്ഷെ അനിവാര്യമായ വിധി എന്നായാലും ഓരോരുത്തരെയും കൊണ്ടുപോകും. ആ സത്യം അന്ഗീകരിക്കുക, ഈ പറഞ്ഞത് ഒരുനാള്‍ നമുക്കും സംഭവിക്കും, അന്ന് നമ്മളെ ഓര്‍ത്ത്‌ നമ്മുടെ പ്രിയപ്പെട്ടവര്‍ കരയുന്നുണ്ടാകും.

ഇതും ഒരു ഘട്ടം... ഒഴിവാക്കാന്‍ കഴിയില്ലല്ലോ!

umar shibili said...

അഭിനന്ദനങ്ങൾ.

tusker komban said...

അപ്പഴേ, നല്ല കധ്യായിരുന്നൂട്ടോ. എനിയ്ക്ക് നന്നായിട്ടിട്ഷ്ടപ്പെട്ടു. ജീവന്‍ തുടിച്ചു നില്‍ക്കുന്ന കഥ. തീര്‍ന്നപ്പോ ഇച്ചേച്ചിയ്ക്ക് കൊറച്ചൂടെ നീട്ടി എഴുതാമായിരുന്നൂന്നു തോന്നുന്നു. ഞാന്‍ ഭയങ്ങരനായ വായനക്കാരനൊന്നുമല്ല ട്ടോ. ന്നാലും കഥ അത്രയ്ക്കങ്ങട്ട് ഇഷ്ടപ്പെട്ടു. ഇനി ഇച്ചേച്ചി എഴുത്ത് നിര്‍ത്തണ്ടാ ട്ടോ..കൊമ്പന്‍

തുമ്പി said...

സ്വപ്നങ്ങളുടെ കാവല്‍ മാലാഖമാരുടെ കൂട്ടുകാരി...തെളിയുക

. said...

memories downloaded :)

ചേച്ചിപ്പെണ്ണ്‍ said...

നന്ദി .. വായനക്ക് .. അതിനപ്പുറം മനസ്സ് കണ്ടതിനും ..

പ്രത്യേകം എച്മൂ നും ഗൗരിക്കും .. :)

ചേച്ചിപ്പെണ്ണ്‍ said...


അമ്മ വീട്ടില് ഒറ്റക്കായിട്ട് വർഷം മൂന്നു കഴിഞ്ഞിരിക്കുന്നു . അനിയൻ ഒരുത്തൻ ബാൻഗ്ലൂർ ആണ് . കുഞ്ഞവൻ അഥവാ കുട്ടൻ ഇന്ത്യക്ക് വെളിയിലും .ജോലിക്കും തിരക്കിനും ഇടയില് ഒന്നോടി പോയി അമ്മേ കാണാറുണ്ട് . പള്ളിയും മഹിള സമാജവും ഒക്കെ ആയി അമ്മ തിരക്കിലാണ് , (ഇന്നലെ കരിങ്ങാച്ചിറ പള്ളി പെരുന്നാൾ നു ചെന്നില്ല ന്നും പറഞ്ഞു വഴക്ക് കൂടിയേ ഉള്ളൂ ). തൊട്ടടുത്ത് വീട്ടിലെ ഗിരിജേച്ചിയും വീട്ടില് ഒറ്റക്കാണ് . ചേച്ചിയെ തനിച്ചാക്കി ചേട്ടനെ കൊണ്ടോയത് കാൻസർ ആണ് . മോൾ ആണ് ങ്കി മേൽ പറഞ്ഞ നഗരത്തിലും ..


ഒരു മതിലിനപ്പുറം ജനലരികിൽ ചേച്ചി ഒണ്ട് ന്നത് വല്ലാത്തൊരു ആശ്വാസം ആണ് എനിക്ക് , ഒന്ന് കരണ്ട് പോയാൽ ചേച്ചി എന്റെ അമ്മക്ക് അരികിലെത്തും .. കൂടാതെ ദിവസവും രാത്രി ടെറസ്സിൽ രണ്ടൂടെ നടത്തവും ഒണ്ട് ..


ന്നാലും ചില ദിവസങ്ങള് ഒണ്ട് .. ചെലപ്പോ അമ്മേ ഫോണിൽ കിട്ടില്ല.. ആധി പിടിച്ചു വിളി വരും അനിയന്റെം ഒക്കെ .. ചെലെപ്പേ അങ്ങ് പുനലൂർ ന്നു അനിയന്റെ ഭാര്യവീട്ടില് നിന്നും പപ്പേം വിളിക്കും ..

മമ്മിയെ വിളിച്ചിട്ട് എടുത്തില്ലല്ലോ മോളെ എന്ന് ...


ഞാൻ എന്റെ കൂട്ടുകാരിയെ വിളിക്കും അപ്പൊ .. അവൾ രണ്ടു വീട് അപ്പുറം ഉണ്ട് . ഏത് രാത്രി ആണെങ്കിലും അവൾ ഒരു ടോര്ച്ചും ആയി വന്നു അവളുടെ ടീച്ചർ നെ വിളിക്കും ..

"ഇവിടുണ്ട് ഡീ , ഫോൺ ബാഗ് ല് ആരുന്നു .. "

എന്ന് ഒരു ചിരിയോടെ എന്നെ വിളിച്ചു പറയും ..

അവൾ അങ്ങിനെ ആണ് .. ജന്മത്തിനും മുന്നേ ഉള്ള സൌഹൃദമാണ് .അവള്ക്ക് അവളുടെ അമ്മേ ( എനിക്കെന്റെ ടീച്ചറെ ) നഷ്ടപ്പെട്ടിട്ടു വർഷങ്ങൾ ആയിരിക്കുന്നു ..

അവൾടെ മോൾ പത്തെഴുതുന്നതിനു മുന്നേ മോൾ ദക്ഷിണയും ആയി വന്നു മമ്മീടെ കാലു തൊട്ടു തൊഴുതു ന്നു , ഫോണിൽ അറിയുമ്പോ നിശബ്ദമായൊരു കരച്ചിൽ ഉള്ളിൽ തങ്ങുന്നുണ്ട് ..

നാട്ടിൽ നിന്ന് എന്റെ ആന്റി ( ഡാഡിടെ പെങ്ങൾ ) ഒക്കെ മമ്മിയെ കാണാൻ വരുമ്പോ ഒരു ചേന കഷ്ണം , കുടം പുളി , ചക്ക , കടച്ചക്ക എന്നിവ എന്തെങ്കിലും ഒക്കെ കൊണ്ടോരും " ഇതിലൊരു പങ്ക് അവള്ക്കും കൊടുക്കണം ചേച്ചീ .." ന്നു പറഞ്ഞിട്ട് ഒണ്ട് നിന്റെ ആന്റി ന്നു മമ്മി പറയുമ്പോ ഞാൻ പറേം
" എനിക്ക് വെക്കണ്ട മമ്മീ , ആ മതിലിനപ്പുറം നിന്ന് മമ്മി വിളിച്ചാൽ അവൾ വരും , എന്റെ പങ്ക് അവള്ക്ക് കൊടുത്തേരെ "
എന്ന് ..


" ഞാൻ അവളെ വിളിച്ചു കൊടുത്തു .. " എന്റെ അടുത്ത് നില്ക്കുമ്പോ അമ്മെ ഓർക്കും ന്നും പറഞ്ഞു അവൾ കരഞ്ഞു .." ന്നു മമ്മി ഫോണിൽ പറയുമ്പോൾ ഒരു തേങ്ങൽ ഞാൻ നിശബ്ദമാക്കരുണ്ട് ..
ഇന്ന് അമ്മ ദിനമാണ് ന്ന് ...

.