Pages

Sunday, December 27, 2009

ഇതിനെ ഒരു നിമിത്തമായി കരുതാമോ ?

....അച്ഛനെ കാണുവാന്‍ ഇടയ്ക്കിടെ സമാജ അംഗങ്ങള്‍ വീട്ടില്‍ വന്നു തുടങ്ങി .. ഞങ്ങള്‍ കുട്ടികള്‍ ഉപയോഗിച്ചിരുന്ന പച്ച പിംഗ് pong മേശ ഒരു ദിവസം കേരളീയ
മഹിള സമാജക്കാര്‍ക്ക് സമ്മാനിച്ചു . അച്ഛനോട് ചിരിച്ചും മുഖസ്തുതി പറഞ്ഞും ഞങ്ങളുടെ മേശ തട്ടി എടുത്ത സ്ത്രീ കളെ ഞങ്ങള്‍ വെറുത്തു .എങ്കിലും ഓണ ആഘോഷം ത്തിന്റെ ഭാഗമായി അരങ്ങേറിയ ഒരു നാടകത്തില്‍ ഞാനും ഒരു ചെറിയ റോള്‍ സ്വീകരിക്കുക ഉണ്ടായി . റിഹെര്സലുകള്‍ മിക്കവാറും സമാജത്തിന്റെ കാര്യ ദര്‍ശി യുടെ വീട്ടില്‍ വച്ചായിരുന്നു നടന്നിരുന്നത് .നാടകത്തിനു മുന്‍പ് നടന്ന ടാബ്ലോയില്‍ ഭാരത സ്ത്രീകളില്‍ ഒരാളായും ഞാന്‍ പ്രത്യക്ഷപ്പെട്ടു .കറുത്ത ബുര്‍ഖ ധരിച്ചു മുഖം ഒഴിച്ച് ബാക്കി എല്ലാ ഭാഗവും മൂടിയ യാഥാസ്ഥിതിക മുസ്ലിം സ്ത്രീയായി അരങ്ങില്‍ പ്രത്യക്ഷപ്പെടുവാന്‍ ഞാന്‍ അല്ലാതെ മറ്റാരും തയ്യാറായില്ല . വെളുപ്പിച്ച മുഖവും കറുപ്പിച്ച ചില്ലിക്കൊടികളും ചുവപ്പിച്ച ചുണ്ടുകളും ഞാന്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചു ....

ഇത് ഏറെ പ്രശസ്തമായ ഒരു കൃതിയില്‍ നിന്ന് ... കൃതി ഏതാണെന്നും , എഴുതിയതാര് എന്നും എല്ലാവര്‍ക്കും അറിയാം .. ഞാന്‍ എന്തിനിവിടെ ഇത് Quote ചെയ്തെന്നും ... ഏതാണ്‌ നിമിത്തം എന്ന് ഞാന്‍ ഉദ്ദേശിച്ചതെന്നും നിങ്ങള്ക്ക് മനസ്സിലായിട്ടുണ്ടാവും ...


extention to this post : on 30/12/09
മനസ്സിലാകാത്തവര്‍ക്ക് :
ഇത് നീര്‍മാതളം പൂത്ത കാലം എന്ന കൃതിയിലെ ഒരദ്ധ്യായത്തിന്റെ തുടക്കത്തില്‍ നിന്നുള്ള ഒരു കഷണം .
മാധവിക്കുട്ടി അഥവാ കമല ദാസ്‌ അഥവാ കമല സുരയ്യ എഴുതിയത് ...
കുഞ്ഞുന്നാളില്‍ അന്ന് ആ ടാബ്ലോയില്‍ അവര്‍ ഒരു മുസ്ലിം സ്ത്രീ യുടെ വേഷം സ്വീകരിച്ചു ..( വേറാരും ആ വേഷം സ്വീകരിച്ചിരുന്നില്ല എന്നവര്‍ തന്നെ പറയുന്നുണ്ട് )
വലുതായപ്പോഴും അവര്‍ അതെ വേഷം .....സ്വീകരിച്ചു , വേഷം മാത്രമല്ല വിശ്വാസവും .....
അവരുടെ അന്ത്യ യാത്രയില്‍ പോലും ആ ബുര്‍ഖയും അവരോടൊപ്പം....
അന്ന് അവര്‍ക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോള്‍ ആ വേഷം ധരിച്ചത് നിമിത്തമായിരുന്നില്ലേ ...
എന്റെ തോന്നലാണ് ട്ടോ , എന്നെ തല്ലാന്‍ വരല്ലേ , ....

Wednesday, November 18, 2009

കടം കുടിച്ചോ ?

"When you are in love and close together you don't need to sing a word
to tell her how you feel deep inside ..
But When the time comes you have to leave her and go far away
there is some thing you still have to say ..
so words ------------- "
ഇതിന്റെ സൃഷ്ടി കര്‍ത്താവു (കര്‍ത്താവിനു ഫെമിനിന്‍ ജെന്റെര്‍ ഉണ്ടോ എന്തോ ) ഞാന്‍ അല്ല കേട്ടോ , എന്താ പറഞ്ഞെ അത് കണ്ടപ്പഴേ മനസ്സിലായീന്നോ ?
ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന ഒരു പരസ്യ song ആണിത് , ഈ പാട്ട് കേള്‍കാന്‍ നല്ല രസം ആയിരുന്നു ....
അത് മാത്രമല്ല ആ പ്രോഡക്റ്റ് ,വളരെ കോമണ്‍ ആയിരുന്നു ....
ഇതെന്തിന്റെ ആഡ് ആയിരുന്നൂന്നു പറയാമോ . ....?
ഉത്തരം പറഞ്ഞില്ലേ നൂറു കടം ...

ഞാന്‍ ഡാഷ് ഇട്ട സ്ഥലത്ത് പ്രോഡക്റ്റ് ( ബ്രാന്‍ഡ്‌ നെയിം ) പറയുന്നുണ്ട് .
ക്ലൂ വേണേ പറയണേ ..?

Monday, November 2, 2009

മന്ധോദരി - ഫുള്‍ വേര്‍ഷന്‍

കുറച്ച് മുന്‍പേ ഞാന്‍ മന്ധോദരി എന്ന കവിതയുടെ (കവി - കുഞ്ചുപിള്ള ) കുറച്ചു ഭാഗങ്ങള്‍ പോസ്റ്റിയിരുന്നല്ലോ ...
എന്റെ ഒരു കൂട്ടുകാരിക്ക് മഹാത്മാഗാന്ധി യുവത്ജനോല്സവത്തില്‍ കവിത പാരായണം - ത്തിനു ഒന്നാം സ്ഥാനം നേടിക്കൊടുത്തത്‌ , ....
തികച്ചും അപ്രതീക്ഷിതമായി ഞാന്‍ അവളെ കണ്ടു ഓര്‍മകളുടെ കൂട്ടില്‍ അഥവാ ഓര്‍കൂട്ടില്‍ വച്ച് ....
അവളോട്‌ ആ കവിതയുടെ വരികള്‍ ഒന്ന് ഓര്‍ത്തെടുത്തു തരാമോ എന്ന് ചോദിക്കേം ചെയ്തു ....
അവള്‍ തന്നത് ഞാന്‍ പോസ്റ്റുന്നു ....


യുദ്ധം കഴിഞ്ഞു ദശാസ്യന്‍ മരിച്ചന്നു ദുഃഖം പുതച്ചു നിന്നൂ ത്രികൂടാചാലം
താണ് പറന്നൂ ശവം തീനികള്‍ നിണ ചാലില്‍ ശവതാളം ആടി കബന്ധങ്ങള്‍
വര്‍ധിത ഭീകരമായ നിശ്ശബ്ധത മുറ്റിയ ലങ്കതന്‍ സന്ഗ്രാമ ഭൂമിയില്‍
ദൂരതോരേടതനന്തതയില്‍ നോ‍ക്കി വീരന്‍ രേഘുരാമന്‍ ഏകനായ്‌ നില്കവേ
ആകെയുലഞ്ഞ കാര്‍കൂന്തലും കണ്ണുനീര്‍ചാലുണങ്ങി പാട് വീണ മുഖവുമായ് '
ഒന്ന് വിതുംബാതെ പാദമിടരാതെ മെല്ലെ നടന്നടുത്തെത്തി മന്ധോദരി

എന്തോ പറയുവാന്‍ ചുണ്ടനക്കി രാമന്‍ ഒന്നും പറയാന്‍ കഴിയാതെ നില്‍ക്കവേ
ചോദിച്ചവള്‍ പ്രഭോ വിപ്രവാസത്തിന്റെ വേദന അങ്ങുമറിഞ്ഞവനല്ലയോ ?
പഞ്ചവടിയിലെ കാറ്റിനോടും കാട്ടില്‍ മേയ്യുലഞ്ഞടിയ വല്ല്ലിയോടും
പണ്ട് വൈദേഹിയെ തേടി നീ അലഞ്ഞില്ലയോ ഉള്ളില്‍ വിരഹ കനലെരിഞ്ഞില്ലയോ....

സൂര്യ വംശത്തിന്റെ രോമാഞ്ചമാണ് നീ കോധണ്ഡമേന്തിയ ധീരതയാണ് നീ
സൃഷ്ടി സ്ഥിതി ലയ ചക്രം തിരിയുമീ വിശ്വ പ്രകൃതിക്ക്‌ കാരണമാണ് നീ
നിര്‍ജന കാന്താര പാര്‍ശ്വങ്ങളില്‍ കാമ നൃത്തം ചവിട്ടും നിശാചരി അല്ല ഞാന്‍
ലോകം വിറപ്പിച്ച രാക്ഷസ രാജന്‍റെ കാമഗ്നിയില്‍ വീണ ദേവാങ്ങന അല്ലാ
രാവണ രാജഅങ്കണത്തില്‍ എന്നും പുഷ്പ കാലം വിരിയിച്ച നിശാഗന്ധി ആണ് ഞാന്‍

പത്തു തലയും ഇരുപതു കയ്കളും ചക്രവാളത്തോളം എത്തുന്ന കീര്‍ത്തിയും കണ്ടരിഞ്ഞത്രേ നശിപ്പിച്ചു നീ
എനിക്കിണ്ടാലില്ല അതിലൊന്ന് പോലും പ്രഭോ......
വേണ്ടെന്റെ സ്വപ്ന കുളിര്‍ നിലാവില്‍ പൂത്ത പരിജാതത്തെ തിരിച്ചു തന്നാല്‍ മതി!

Thursday, October 15, 2009

മോളിക്കുട്ടി@ജിമെയില്‍ഡോട്ട് കോം

ബ്ലോഗ്ഗര്‍ ആവാന്‍ തുടങ്ങാന്‍ ഒരു ഇമെയില്‍ ഐഡി വേണമെന്ന് അറിഞ്ഞപ്പോള്‍ ആണ് എന്റെ ഒറിജിനല്‍ പേര് അല്ലാത്ത ഒരു ഇമൈല്‍ ഐഡി യെപ്പറ്റി ചിന്തിക്കുന്നത് .
കുഞ്ഞുന്നാള്‍ മുതല്‍ എന്നെ അമ്മച്ചിയൊക്കെ ( മമ്മീടെ ചേച്ചി ) വിളിക്കണ പേര കടിഞ്ഞൂപ്പോട്ടി .എന്തേലും മണ്ടത്തരം വിളംബുമ്പോ അമ്മച്ചി പറയും " ഇങ്ങനെ ഒരു കടിഞ്ഞൂ പൊട്ടി !" എന്ന് ...
അങ്ങനെ അത് എന്റെ കടിഞ്ഞൂല്‍ ബ്ലോഗിന്റെ പേരായി ....
അയ്യോ സോറി ,പറഞ്ഞു വന്നത് ഇമെയില്‍ ഐഡിയെ പറ്റിയാണല്ലോ ...
മോള്യ്ക്കുട്ടി എന്റെ എന്റെ ഒരേ ഒരു അമ്മാവന്‍ എന്നെ വിളിച്ചിരുന്ന പേരാണു .... കുഞ്ഞുന്നാളില്‍
കഴിഞ്ഞ ശനിയാഴ്ച അങ്കിള്‍ മരിച്ചു cancer aayirunnu
എന്തായാലും ഇനി ആരും എന്നെ ഒരിക്കലും മോള്യ്ക്കുട്ടീന്നു വിളിക്കില്ല
വേദനകളും , ഒന്നും ഇല്ലാത്ത ലോകത്തേക്ക് അങ്കിള്‍ പോയി ....

Friday, October 2, 2009

ഒരു വേര്‍പാട്‌ ബാക്കി വച്ചതില്‍ ചിലത്

അപ്പച്ചന്റെ മൊബൈല് നമ്പര്‍ എത്രയാണെന്ന് ഇന്നലെ മോനു അമ്മച്ചിയോട്‌ .....
എന്തിനാണു എന്നുള്ള മറു ചോദ്യത്തിന് അവന്‍ പറഞ്ഞത്
"അവിടെ " എന്താ വിശേഷം എന്ന് ചോദിക്കാനാ അമ്മേ എന്ന്
"എവിടെ " എന്ന് പിന്നെയും ഞാന്‍ .....
സ്വര്‍ഗത്തില്‍ എന്ന് അവന്‍ ....
എനിക്ക് പോയ് ചോദിക്കാന്‍ പറ്റൂല്ലല്ലോ എന്നൊരു കുഞ്ഞു ആത്മഗതവും ...
ഇതു കേട്ടു ചിരിക്കുമ്പോളും അമ്മയുടെ കണ്ണില്‍ നനവ് .......
കുഞ്ഞുന്നാളിലെ കഥകള്‍ പറയുമ്പോള്‍ അവന്റെ കണ്കളിലും ......

Thursday, August 13, 2009

മന്ധോദരി - ഒരു പഴയ കവിത ഓര്‍ക്കാന്‍ ശ്രമിക്കുന്നു ... രാമായണമാസം തീരുമ്പോള്‍

ഇതു ഏകദേശം ഒരു പതിനഞ്ച് വര്ഷം മുന്പ് കേട്ട ഒരു കവിതയാണ് .... അത്ര ഒന്നും പ്രശസ്തന്‍ അല്ലാത്ത കുഞ്ചുപിള്ള എന്ന കവി നമ്മള്‍ടെ രാവണന്റെ ഭാര്യയെപ്പറ്റി എഴുതിയത് ... എന്റെ ഒരു കൂട്ടുകാരിക്ക് മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവത്തില്‍ കവിത പാരായണത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊടുത്തത് ....
മുഴുവന്‍ ഓര്‍മ്മയില്ല ....

യുദ്ധം കഴിഞ്ഞു ദശാസ്യന്‍ മരിച്ച്ചന്നു
ദുഃഖം പുതച്ചു നിന്നൂ ത്രികൂടാചലം ,
താണു പരന്നൂ ശവംതീനികള്‍ ,
നിണചാലില്‍ ശവത്താളം ആടീ കബന്ധങ്ങള്‍ ...

വര്‍ധിത ഭീകരമായ നിശ്ശബ്ദത
മുറ്റിയ ലങ്കതന്‍ ശംശാന ഭൂമിയില്‍
ദൂരത്ത്‌ ഒരിടത്ത്‌ ഏകാന്തതയില്‍ നോക്കി
വീരന്‍ രഘു രാമന്‍ ഏകനായ്‌ നില്കവേ !
...................................................
.................................................
സൂര്യ വംശത്തിന്റെ രോമാന്ജ്ജമാണ് നീ
കോദന്ധമേന്തിയ ധീരതയാണ് നീ
സൃഷ്ട്ടി സ്ഥിതി ലയ ചക്രം തിരിക്കുന്ന
വിശ്വാപ്രകൃതിക്ക്‌ കാരണമാണ് നീ ..
...............................................
"വേണ്ടെന്റെ സ്വപ്ന ക്കുളിര്‍ നിലാവില്‍ പൂത്ത
പാരിജാതത്തെ തിരിച്ചു തന്നാല്‍ മതി "


* നടുക്കത്തെ ഭാഗം മറന്നുപോയി

Tuesday, June 16, 2009

ഒരു ഇ മെയില്‍

എന്റെ പൂന്തോട്ടത്തില്‍ പൂക്കള്‍ വിരിയിച്ച്ചത് എന്റെ ദൈവമാണ് ...
പച്ചയായ പുല്പുരങ്ങളെ കുറിച്ചു നീ ബൈബിളില്‍ വായിച്ചിട്ടില്ലേ ?
ട്യൂബ് റോസിന്റെ കുലയുടെ സ്ഥാനത്ത് ഇപ്പൊ കരിഞ്ഞ തണ്ട് മാത്രം
എന്റെ പൂക്കള്‍ എനിക്ക് എന്നും കാണാനാണ് ഞാന്‍ അത് നിന്റെ മൊബൈലില്‍ ആക്കിയത്‌
അത് വലുതാക്കി കാണണം എന്നുള്ളത് അത്യാഗ്രഹം ആയിരുന്നോ ?
അതിനാണ് ഞാന്‍ അത് നെന്റെ മൊബൈലില്‍ എടുത്തത്
അളിയന്റെ മൊബൈലില്‍ നിന്നു സിസ്റ്റത്തില്‍ ആക്കാന്‍ പറ്റില്ലല്ലോ
കൂടാതെ നെറ്റ് എന്റെ വീട്ടിലെ സിസ്റ്റത്തില്‍ എത്തീട്ടുമില്ലല്ലോ ....
നിന്റെ കാമറയില്‍ അന്ന് ചാര്‍ജില്ലയിരുന്നു ...
ഇപ്പൊ എന്റെ പൂക്കള്‍ വാടിപ്പോയി.... ,
എനിക്കിപ്പോഴും കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങളെ ഉള്ളു
അതിലൊന്നാണ് എന്റെ പൂക്കളെ ഇനീം കാണണം എന്നുള്ളത്
അതിനാണു പൂക്കളെ ഒന്നു ജീമെയില്‍ വഴി കയറ്റി അയക്കാന്‍ ഞാന്‍ പറഞ്ഞത്
ഇതിപ്പോ എത്രാമത്തെ പ്രാവശ്യമാണ് ഞാനത് നിന്നെ ഓര്പ്പിക്കുന്നതു ?
ഇനി അത് നീ ദിലീട്ടിയോ ?


* ** വാല്‍ക്കഷണം
ഈ മെയിലിന്റെ പുറകെ എന്റെ പൂക്കള്‍ പറന്നെത്തി. അത് കാണണമെങ്കില്‍ ദേ ഇവിടെ ക്ലിക്ക് ചെയ്യുക !

Friday, June 5, 2009

ഒരു ഉറക്കപ്പിച്ച്

ഞാന്‍ ഉണര്‍ന്നത് ഇരുട്ടിലേക്ക്‌ ആയിരുന്നു ...
"അയ്യോ ഇത്ര പെട്ടെന്ന് രാത്രിയയോ ... "
ഇത്രേം ചോദിച്ചതിനു പദ്മ ചേച്ചി വന്നു ചെവിക്കു പിടിച്ചു ...
സ്റ്റഡി ബെല്‍ അടിച്ചാ പിന്നെ മിണ്ടാന്‍ പാടില്ലത്രേ!
ഉറക്കത്തില്‍ എങ്ങനെയാ മണി മുഴങ്ങുന്നത് കേള്‍ക്കുക ?