Pages

Thursday, September 22, 2011

പ്രിയം


വര്‍ഷങ്ങള്‍ക്ക് മുന്നേ മലയാള മനോരമ സണ്ടേ സപ്ലിമെന്റില്‍ ( അത് സണ്ടേ സപ്ലിമെന്റിന്റെ കാലം ആയിരുന്നു എന്നോര്‍ക്കുന്നു ) പ്രസിദ്ധീകരിച്ച ജയശ്രീ മിശ്ര എന്ന പഴയ ക്ലാസ്മേറ്റ് നെ കുറിച്ച് ഉള്ള ഓര്‍മ്മ കുറിപ്പുകള്‍ ആയിരുന്നോ , അതോ വാര്‍ഷികപ്പതിപ്പില്‍ കണ്ട 'അതാ നോക്കൂ ഒരു പല്ലി'  എന്ന കഥ ആയിരുന്നോ  പ്രിയ .എ .എസ് -ന്റെത് ആയി ആദ്യം വായിച്ചത് എന്ന് കൃത്യമായി ഓര്‍മ്മയില്ല . എന്തായാലും ഒരു കാര്യം ഉറപ്പാണ്‌ , ഒരു പുസ്തകം കൈയ്യില്‍ കിട്ടുമ്പോള്‍ ,  അതിന്‍റെ  ഉള്ളടകം നോക്കുമ്പോ  കഥ   - പ്രിയ എ എസ് എന്ന് കണ്ടാല്‍ ഉടനെ  പേജ് നമ്പര്‍ നോട് ചെയ്ത് അതേ കഥ തിരഞ്ഞു വായിക്കാന്‍ മാത്രം ഒരിഷ്ടം ആ എഴുത്ത് കാരിയോട് അല്ലെങ്കില്‍ അവരുടേ എഴുത്തിനോട് തോന്നാന്‍ മാത്രം ആ വായനകള്‍ എന്നെ സ്വാധീനിച്ചു . പഴയ പിജി ക്ലാസ്  കൂട്ടുകാരിയെ പറ്റി ഉള്ള് തുറന്നു പ്രിയ സപ്ലിമെന്റില്‍   എഴുതിയിരുന്നു  എന്നോര്‍ക്കുന്നു  .   ഭാര്യ മരിച്ച് ഒരുവന്റെ ജീവിതത്തിലേക്ക് ഒരു സ്ത്രീ വരുന്നത് , അവരുടേ  രാവുകള്‍ പകലുകള്‍ ഒക്കെ ഒരു പല്ലിയുടെ കാഴ്ചപ്പാടില്‍ നിന്നു  വിവരിച്ചിരുന്നു  അതാ നോക്കൂ ഒരു പല്ലി എന്ന കഥയില്‍ 

പിന്നെയും പല വനിത പ്രസിദ്ധീകരണങ്ങളിലും  ലേഖനങ്ങളും ഒക്കെ കണ്ടിരുന്നതായി ഓര്‍ക്കുന്നു . അങ്ങിനെ ഇരിക്കെ ഒരു ദിവസം നല്ല തിരക്കുള്ള ഒരു എരമല്ലൂര്‍ ബസ്സില്‍ വച്ച് പ്രിയയെ കണ്ടു . നേരത്തെ വനിതയില്‍ ഫോട്ടോ കണ്ടിട്ടുണ്ടായിരുന്നു.  അത് കൊണ്ട് തന്നെ ഇതാ  എഴുതുന്ന പ്രിയ അല്ലേ എന്ന കൌതുകത്തോടെ   നോക്കി . പിന്നെ ഒരു ദിവസം ഡിഗ്രി സര്ടിഫികറ്റ് വാങ്ങാന്‍  പോയപ്പോള്‍ കോട്ടയം മഹാത്മാ ഗാന്ധി യൂനിവേര്സിടിയില്‍ വച്ചും പ്രിയയെ കണ്ടു , കണ്ടു എന്ന് മാത്രം  അല്ലാതെ   അന്നൊന്നും  ഓഡി പോയ്‌ പരിചയപെടാനും മാത്രം അടുത്ത് ആയിരുന്നില്ല  .

പിന്നീട് എപ്പോഴോ ആണ് കുഞ്ഞുന്നാളില്‍ വന്ന അസുഖങ്ങളെ പറ്റി , ആശുപത്രി വാസത്തെ കുറിച്ച് എഴുതിയത് ഒക്കെ വായിക്കുന്നത്  .ഇതൊന്നും നേരത്തെ വയിച്ച്ചിരുന്നില്ലല്ലോ , എങ്കില്‍ ഞാന്‍ അന്നു ആ ബസ്സില്‍ ബാഗ് പിടിച്ചതിനു പകരം എഴുന്നേറ്റു സീറ്റ് കൊടുക്കേണ്ടിയിരുന്നത് ആയിരുന്നല്ലോ എന്നൊക്കെ ചിന്തിച്ചിരുന്നു . 

വര്‍ഷങ്ങള്‍ക്ക് ശേഷം വായന ഞാന്‍ അറിഞ്ഞോ അറിയാതെയോ എന്റെ ജീവിതത്തില്‍ നിന്നും ഇറങ്ങി പ്പോയിരുന്നു ,  വായാടിയും തന്നിഷ്ടക്കരിയും എടുത്തു ചാട്ടക്കാരിയും ഒക്കെ ആയിരുന്ന ഒരു പെണ്‍കുട്ടിയില്‍ നിന്നും ഒരൊറ്റ രാത്രി കൊണ്ട് വീട്ടിലെ കാര്യങ്ങള്‍ എല്ലാം നോക്കാന്‍ അമ്മായി അമ്മയെ സഹായിക്കുന്ന , മറുത്തൊരക്ഷരം പറയാതെ ഏല്‍പ്പിക്കുന്ന ജോലി ചെയ്യുന്ന , മരുമകള്‍ ആയി ,  രണ്ടാം ക്ലാസ്കാരിയുടെ കൂടെ കളിക്കുന്ന , അവളുടെ കാര്യങ്ങള്‍ നോക്കുന്ന   ആന്റി ആയി , ഒരു പരകായ പ്രവേശനം  . ഇത് ഞാന്‍ തന്നെ ആണോ ദൈവമേ എന്ന അമ്പരപ്പ് . പിന്നെ ഒരു വര്‍ഷം ആയപ്പോള്‍ തന്നെ കൈവന്ന അമ്മത്തം , അങ്ങിനെ അങ്ങിനെ വായന ഉള്‍പ്പെടെ എന്റെ പല ഇഷ്ടങ്ങള്‍ ഇഷ്ടങ്ങള്‍ എന്നതിലുപരി പല ശീലങ്ങളും മറന്നു പോയ നാളുകള്‍ .  അതിനിടെ നിനച്ചിരിക്കാതെ കൈവന്ന അധ്യാപക വേഷം , അതിലൂടെ  , സ്കൂള്‍ ലൈബ്രറിയിലെ മലയാള പുസ്തകങ്ങള്‍ ഒക്കെ എടുത്ത് കൊണ്ട് പിന്നെയും വായനയിലേക്ക് ,  അതിനിടെ ഒരു ദിവസം ആണ്
ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയയുടെ ഒരു ലേഖനം ശ്രദ്ധയില്‍ പെട്ടത് , ഗൃഹ ലക്ഷ്മി മാസികയില്‍ . കുഞ്ഞുണ്ണി ( മകന്‍ ) യുടെ  വരവിനെ കുറിച്ച്  , അതിനു വേണ്ടി ഉണ്ടായ ദീര്‍ഘമായ കാത്തിരിപ്പിനെ കുറിച്ച് , മനസ്സ് വിഷമിപ്പിച്ച്ച്ച ചില അനുഭവങ്ങളുടെ  മേമ്പൊടിയോടെ പ്രിയ വിവരിച്ചിരുന്നു .
വായിച്ച് കഴിഞ്ഞെനിക്കുടനെ  തോന്നിയത് ഒരു കത്തെഴുതണം എന്നായിരുന്നു . പിന്നെ അഡ്രെസ്സ്  എങ്ങിനെ ഒപ്പിക്കാം എന്നുള്ള ചിന്ത ആയി , ഏറ്റുമാനൂര്‍ അമ്പലത്തിനു അടുത്ത് ആണ് വീട് എന്ന് എഴുതീട്ടുണ്ട് , അപ്പൊ നിയര്‍ ഏറ്റുമാനൂര്‍ അമ്പലം , ഏറ്റുമാനൂര്‍ എന്ന് അഡ്രെസ്സ് വച്ച് അയച്ചാലോ എന്ന്  ചിന്തിച്ച് കാട് കയറി , ഗൂഗിള്‍ സേര്‍ച്ച്‌ നടത്തി , എന്തിന് പ്രിയ എ എസ് നു ബ്ലോഗു ഉണ്ടോ ഓര്‍കൂട്ട് പ്രൊഫൈല്‍ ഉണ്ടോ എന്ന് വരെ സേര്‍ച്ച്‌ ചെയ്ത് .മാതൃഭൂമിയില്‍ വിളിച്ച് പ്രിയ എന്ന എഴുത്ത്കാരിടെ അഡ്രെസ്സ് ഒന്ന് തരാവോ എന്ന് ചോദിച്ചാലോ എന്ന് ചിന്തിച്ചു ..

എന്നത്തെയും പോലെ    ,അല്ലെങ്കില്‍  മറ്റു പല ഇഷ്ടങ്ങളെയും പോലെ   ഇതും മറവിയിലേക്ക് തള്ളപ്പെട്ടു . ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ജോലി സ്ഥലത്ത് നിന്നും ഇറങ്ങിയതാണ്  , കുറച്ചകലെ വഴിയില്‍ ഒരു കാര്‍ , കാര്‍ തുറന്നു കയറാനായി നില്‍ക്കുന്ന ഒരു മുടി ഷോര്‍ട്ട് കട്ട് ചെയ്ത ഒരു ചുരിദാര്‍ കാരി , അത് പ്രിയ തന്നെ ആണ് എന്ന് ഉറപ്പിച്ചു . ആയിരുന്നു താനും .ഞാന്‍ പ്രിയയിലെക്ക് നടന്നെത്തുന്നതിനും മുന്നേ തന്നെ അവര്‍ കാറില്‍ കയറി പോവാന്‍ ഉള്ള സാദ്ധ്യത തള്ളിക്കളയാവുന്നത് ആയിരുന്നില്ല   ( പണ്ട് സച്ചിന്‍ ബൂസ്ടിന്റെ പരസ്യത്തില്‍ പറയുന്നത് പോലെ , ഐ ഡിഡ് ഇന്റു വാണ്ട്‌ ടു മിസ്‌  ഇറ്റ്‌ /ഹെര്‍ ദിസ്‌ ടൈം   )  ഒറ്റ ഓട്ടം വെച്ചു കൊടുത്തു ഞാന്‍ ,  അവരുടേ അടുത്ത് ചെന്നാണ് നിന്നത്! ഒറ്റ ശ്വാസത്തില്‍  കുറെ സംസാരിച്ചു . കുഞ്ഞുണ്ണിയെ കുറിച്ച് ഉള്ള കുറിപ്പിനെ കുറിച്ച് , അവനിപ്പഴും സ്വപ്നത്തിലെ ഡോക്ടറിന്റെ ഫേസ് കട്ട് ഉണ്ടോ എന്ന് വരെ ചോദിച്ചു !!
വളരെ സൌമ്യതയോടെ അവര്‍ സംസാരിച്ചു . ഫോണ്‍ നമ്പര്‍ വാങ്ങി ആണ് പിരിഞ്ഞത് .
പിന്നെയും കുറെ തവണ കണ്ടുമുട്ടി ,  അവസാനം കണ്ടത്  കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ എന്ന
തര്‍ജിമ  യുടെ പ്രകാശന ചടങ്ങിനിടയില്‍ ആയിരുന്നു  . കമ്പ്യൂട്ടര്‍ സംബന്ധി ആയ ഒരു പുസ്ടകം തേടി ഇറങ്ങിയ ഞാന്‍   DC  ആ അന്താരാഷ്ട്ര പുസ്തക മേളയില്‍  എത്തുകയും അപ്രതീക്ഷിതമായി  അരുന്ധതിയുടെ കൈയ്യോപ്പോടെ  പ്രിയയുടെ തര്‍ജിമയും വാങ്ങി മടങ്ങുകയും ചെയ്ത് . 

19 comments:

Manoraj said...

എന്റെ ഒരു കസിന്‍ സിസ്റ്ററാണ് ആദ്യമായി പ്രിയ എ.എസിനെ എനിക്ക് പരിചയപ്പെടുത്തിയത്. മീന്‍സ് പ്രിയ.എ.എസിന്റെ കഥകളെ എനിക്ക് പരിചയപ്പെടുത്തിയത്. ചേച്ചിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു പ്രിയ. പ്രിയയുടെ കഥകള്‍ വാരികളില്‍ നിന്നും കട്ട് ചെയ്ത് ഒരു പുസ്തകരൂപത്തില്‍ ആക്കിയത് ഉണ്ടായിരുന്നു അക്കാലത്ത് ചേച്ചിയുടെ കൈവശം. അതില്‍ നിന്നുമാണ് ഒരു പെണ്‍കുട്ടിക്ക് വീട്ടില്‍ തെങ്ങുകയറാന്‍ വരുന്നവനൊട്.. അവന്റെ മണത്തോട് പ്രണയം തോന്നുന്നു എന്ന രീതിയില്‍ (കൃത്യമായി ഇപ്പോള്‍ മറന്നു) ഒരു കഥ വായിക്കുന്നത്. ഒരു പക്ഷെ ഞാന്‍ വായിക്കുന്ന, അല്ലെങ്കില്‍ ശ്രദ്ധിക്കുന്ന പ്രിയയുടെ ആദ്യ കഥ അതാവും. പിന്നീട് ജാഗരൂകയിലൂടെയും മറ്റും കടന്ന് പോകുമ്പോഴും പ്രിയയെ ഇഷ്ടപ്പെട്ടിരുന്നു. പുതുകഥാകാരികളുടെ കുട്ടത്തില്‍ എന്തോ പ്രിയക്ക് അഞ്ചാം സ്ഥാനമാണ് ഞാന്‍ (എന്റെ വായനയില്‍) കൊടുത്തിരിക്കുന്നത്. കെ.ആര്‍.മീര, ഇന്ദുമേനോന്‍, രേഖ.കെ, സിത്താര.എസ്, പ്രിയ.എ.എസ്, ധന്യരാജ്.. ഇതാണ് എന്റെ വായനയില്‍ ഇവര്‍ക്ക് ഞാന്‍ കൊടുത്തിരിക്കുന്ന ഓര്‍ഡറും. പക്ഷെ, ഈയിടെ വയലറ്റ് പുച്ചകള്‍ക്ക് ശൂ വെക്കാന്‍ തോന്നുമ്പോള്‍ എന്ന സമാഹാരം വായിച്ചപ്പോള്‍ മുതല്‍ പ്രിയക്ക് സ്ഥാനകയറ്റം നല്‍കണമെന്ന തോന്നല്‍ ഉണ്ട്. കുഞ്ഞുകാര്യങ്ങള്‍ വായന നടന്നിട്ടില്ല. ഇത് വരെ കിട്ടിയ റിവ്യൂകള്‍ വെച്ച് പറയുകയാണെങ്കില്‍ മിക്കവാറും അതിന്റെ വായന കഴിയുമ്പോള്‍ എന്റെ കഥാകാരികളില്‍ പ്രിയക്ക് സ്ഥാനകയറ്റം കിട്ടുമെന്ന് തന്നെ തോന്നുന്നു.

Jazmikkutty said...

എനിക്കീ വിവരണം ഒത്തിരി ഇഷ്ട്ടമായി..ഇത് പോലെ ചെറുപ്രായത്തിലെ വല്യവല്യ ഉത്തരവാദിത്വങ്ങള്‍ തലയില്‍ വന്നത് കൊണ്ടാവും, കുറെയേറെ ഇഷ്ട്ടങ്ങളെ എനിക്കും മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്.പ്രിയയുടെ കഥകള്‍ വായിച്ചിട്ടുണ്ട്.എങ്കിലും ഇത്ര അറിവില്ലാ ട്ടോ..

ശ്രീനാഥന്‍ said...

നന്നായി ഈ പ്രിയം പറച്ചിൽ. പ്രിയയുടെ കഥകളും ലേഖനങ്ങളും എനിക്ക് ഇഷ്ടമാണ്. (പ്രിയ എന്റെ ഭാര്യക്കും വളരെ പ്രിയങ്കരിയാണ്) വളരെ ലളിതമായി പറഞ്ഞ് ജീവിതത്തിന്റെ ആഴങ്ങളിലേക്കിറങ്ങാൻ കഴിവുള്ള കഥാകാരിയാണ് പ്രിയ. മനോരാജ് പ്രിയക്ക് സ്ഥാനക്കയറ്റം കൊടുക്കും എന്നു പ്രതീക്ഷിക്കട്ടെ. പിന്നെ, ചേച്ചിപ്പെണ്ണ് രണ്ടാമത്തെ ഖണ്ഡികയിൽ തന്നെക്കുറിച്ചു പറഞ്ഞതെല്ലാം പ്രിയയെക്കുറിച്ചും ശരിയായിരിക്കാമെന്ന ഒരു തോന്നലുണ്ടായി എനിക്ക്!

siya said...

പ്രിയ യുടെ കൂടുതല്‍ ബുക്സ് ഒന്നും വായിക്കാന്‍ കഴിഞ്ഞിട്ടില്ല ..
'' കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ ''ആ ബുക്ക്‌ കൈയ്യില്‍ എടുത്തു വിവര്തനക്കുരിപ്പ് വായിക്കാന്‍ തുടങ്ങിയപ്പോള്‍ എന്തോ ഒരു ഇഷ്ട്ടം അവരുടെഎഴുത്തില്‍ എനിക്കും തോന്നി .അതാവും ആ ബുക്ക്‌സ്വന്തമാക്കാന്‍ എന്നെ പ്രേരിപ്പിച്ചതും (.ദി ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌അത് വായിച്ചിരുന്നു ). ആ പുസ്തകം വിവര്‍ത്തനം ചെയ്തതില്‍ , അവരെ അഭിനന്ദിക്കാതെ വയ്യ .കൂടെ ഒരുപാടു നന്ദിയും .
അതുപോലെ ചേച്ചി പെണ്ണിന്റെ പ്രിയം അതും നന്നായി .നമ്മള്‍ ഇഷ്ട്ടപ്പെടുന്ന എഴുത്ത്
ക്കാരെ കണ്ടുമുട്ടുന്നത് എന്തൊരു സന്തോഷമുള്ള കാര്യം ആണ് !

ചേച്ചിപ്പെണ്ണ്‍ said...

മനോരാജ് ഒഴുക്കില്‍ ഒരു ഇല വായിക്കു ... ഓര്‍മ്മക്കുറിപ്പുകള്‍‍ ആണ് .. ഒരുപക്ഷെ കഥകളെക്കാള്‍ തീവ്രമായി മനസ്സിനെ തൊടാന്‍ കഴിഞ്ഞേക്കും അവയ്ക്ക് ..

ശ്രീ നാഥന്‍ മാഷെ , നന്ദി , സ്നേഹം ..

ജാസ്മി കുട്ടി , നന്ദി , ഒഴുക്കില്‍ ഒരു ഇല എന്നൊരു ഓര്‍മ്മക്കുറിപ്പ് ഉണ്ട് അവരുടേത് ആയി , ഇഷ്ടപ്പെടാതിരിക്കില്ല ..
പിന്നെ വയലട്റ്റ് പൂക്കള്‍ക്ക് ശൂ വക്കാന്‍ തോന്നുമ്പോള്‍ എന്നതും ..

സിയ ... നന്ദി , എന്റെ കൈയ്യിലും ഉണ്ട് ആ രണ്ടു നല്ല പുസ്തകങ്ങളും ...

ഒരു യാത്രികന്‍ said...

പ്രീയെയുടെ കഥകളും ഓര്‍മ്മകുറിപ്പുകളും വായിച്ചിട്ടുണ്ട്. വളരെ ഇഷ്ടമാവുകയും ചെയ്തു ആശൈലി.നല്ല കുറിപ്പ്......സസ്നേഹം

Sarija NS said...

ഇത്തവണത്തെ വിഷയം എനിക്കും പ്രിയമാണ്. ഞാന്‍ ഏറ്റവും അടുത്ത് ഇടപഴകിയിട്ടുള്ള ഒരെഴുത്തുകാരി. കുഞ്ഞുണ്ണിയുടെ അമ്മ. ജന്മാന്തര വാഗ്ദാനങ്ങളുടെ വിവര്‍ത്തക. ‘ഒരു മയില്‍‌പ്പീലി തൊടുന്ന സുഖമാണ് പ്രിയയെ വായിക്കാന്‍’ എന്ന് മനോരമയില്‍ ഒരാള്‍ എഴുതി. പ്രിയ ഇനിയും എഴുതണം എന്ന് സത്യന്‍ അന്തിക്കാട്. “അമ്മയ്ക്ക് ഈ പൊട്ട മോഹമഞ്ഞയൊക്കെ എഴുതുന്നതിനു പകരം പ്രിയാന്റിയെപ്പോലെ നല്ല വല്ല പുസ്്തകങ്ങളും എഴുതിക്കൂടേ? ” എന്ന് കെ.ആര്‍. മീരയുടെ മകള്‍

പൂക്കളൊക്കെയും വാക്കുകളാകാന്‍

ഇപ്പൊ ദാ ചേച്ചിപ്പെണ്ണും.


1. ചിത്രശലഭങ്ങളുടെ വീട് (ബാലസാഹിത്യം)
2. കഥ ബാക്കി
3. ഒഴുക്കില്‍ ഒരില
4. എന്തുപറ്റി എന്റെ നീലപ്പൂവിന്? (ബാലസാഹിത്യം)


വിവര്‍ത്തനം

ജന്മാന്തര വാഗ്ദാനങ്ങള്‍
കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാന്‍

എനിക്കേറ്റവും ഇഷ്ടപ്പെട്ടത് - ചിത്രശലഭങ്ങളുടെ വീട്.

:)

Jasy kasiM said...

ചേച്ചിപ്പെണ്ണെ , ഇഷ്ടമായീ കുറിപ്പ്.. പ്രിയയുടെ എഴുത്ത് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാനും.ഇനിയുമൊരുപാട് എഴുതാൻ പ്രിയക്ക് ആശംസകൾ.. ചേച്ചിപ്പെണ്ണിനും!

ചേച്ചിപ്പെണ്ണ്‍ said...

സരിജ നന്ദി ,
ജാസി , ഒരേ അക്ഷരങ്ങളെ സ്നേഹിക്കുന്നവരോടും ഒരു അടുപ്പം തോന്നും ഇല്ലേ .. ?

കുഞ്ഞൂസ് (Kunjuss) said...

പ്രിയയുടെ അധികം എഴുത്തുകള്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല.അത് എന്റെ നഷ്ടമെന്നു ഇപ്പോള്‍ തിരിച്ചറിയുന്നു. 'കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍' നാട്ടില്‍ നിന്നും അനിയന്‍ അയച്ചു തന്നത് വായിച്ചു, പ്രിയയോടു ഒത്തിരി ഇഷ്ടം കൂടിയതാണ്.... കൂടുതല്‍ എഴുത്തുകള്‍ പറഞ്ഞു തരാമോ....?

ജയരാജ്‌മുരുക്കുംപുഴ said...

ella nanmakalum aashamsikkunnu............

Echmukutty said...

പ്രിയയുടെ എഴുത്ത് വലിയ ഇഷ്ടമാണ്. മിയ്ക്കവാറും എല്ലാം വായിച്ചിട്ടുമുണ്ട്.
ചേച്ചിപ്പെണ്ണിന്റെ എഴുത്തും ഇഷ്ടം തന്നെ. വരാൻ വൈകിയത് എന്റെ അബദ്ധം.....

മനോജ് കെ.ഭാസ്കര്‍ said...

ഒരു മഞ്ഞു തുള്ളി ഇലയെ തഴുകുന്നത് പോലയാണ് പ്രിയ എ.എസിന്റെ എഴുത്ത്.സരസമായ വായനയ്ക്ക് അത് അവസരമൊരുക്കുന്നു...

ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം.

mayflowers said...

പ്രിയയെ ഇഷ്ട്ടപ്പെടുന്നവര്‍ എങ്ങിനെ ഈ പോസ്റ്റ്‌ ഇഷ്ട്ടപ്പെടാതിരിക്കും?
'കുഞ്ഞ് കാര്യങ്ങളുടെ തമ്പുരാന്‍' വാങ്ങി വെച്ചിട്ടുണ്ട്.ആസ്വദിച്ച് വായിക്കാന്‍ സമയം നോക്കി നില്‍പ്പാണ്.

Vp Ahmed said...

നല്ല വായന ആസ്വദിച്ചു. അഭിനന്ദനങ്ങള്‍.
http://surumah.blogspot.com

Anonymous said...

പ്രിയതരം ഈ എഴുത്ത് സീപീ.

വേണുഗോപാല്‍ said...

പ്രിയ എന്നാ എഴുത്തുകാരിയെ ഞാന്‍ വായിച്ചിട്ടില്ല. കാരണം വര്‍ഷങ്ങള്‍ പിന്നിട്ട പ്രവാസ ജീവിതത്തില്‍ വായന എന്നില്‍ നിന്നും വിട്ടു നിന്നിരുന്നു. ഈയിടെ വീണ്ടും സജീവം. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ പ്രിയയുടെ രചനകള്‍ വായിക്കണം എന്ന ആഗ്രഹം എന്നില്‍ ഉടലെടുത്തു ..

ആശംസകള്‍

Unknown said...

http://www.madhyamam.com/weekly/1381

പണ്യന്‍കുയ്യി said...

Good