Pages

Tuesday, November 2, 2010

കെണിയില്‍ പെട്ട ആത്മാവുകള്‍

ഒരു കുപ്പി  അതില്‍ കുനിഞ്ഞിരിക്കുന്ന ആണ്‍‍ രൂപം ..  Trapped Soul  എന്ന അടിക്കുറിപ്പും   ഇതായിരുന്നു സെപ്തംബര്‍ ലക്കം   മനുഷ്യസ്നേഹി മാസികയുടെ കവര്‍ പേജ് . ലഹരി എന്ന തലക്കെട്ടോടെ  എഡിറ്റോറിയല്‍ , ബോബി അച്ചന്‍
( ഫാദര്‍ ബോബി ജോസ് കപ്പൂച്ചിന്‍ )  എഴുതുന്നത്.
 
"ദീര്‍ഘ കാലം തടവറയില്‍ ചിലവഴിച്ച ഒരാള്‍ തന്റെ ആത്മകഥക്ക് ഇട്ട പേരു ആണു നഷ്ടപ്പെട്ട  സംവത്സരങ്ങള്‍ . ഏതൊരു അല്കഹോളിക്കിന്റെയും ആത്മകഥക്ക് യീ പേര്‍ നന്നായി ചേരും "

ഈയിടെ മലയാളത്തിനു നഷ്ടം ആയ കലാകാരന്‍മാരെ കുറിച്ചും അച്ചന്‍ പറയുന്നുണ്ട് . കൂടാതെ ഒരു കുഞ്ഞു പെണ്‍കുട്ടിയെ ഓര്‍ത്തെടുക്കുന്നു  , പിതാവ്  കുടിച്ചു ഉടുമുണ്ടില്ലാതെ ഓടയില്‍ കിടന്നു കൂക്കി വിളിക്കപ്പെടുക എന്ന കലാപരിപാടി നടന്നത് കണ്ടു ഇനി സ്കൂളിലെക്കില്ല എന്ന തീരുമാനം എടുത്ത ഒരു കുട്ടി .അയാള്‍ക്കെന്തു സംഭവിക്കുന്നു എന്ന് ചിന്തിക്കുന്നതിനെക്കാള്‍ അയാള്‍ക്ക് ചുറ്റും ഉള്ളവര്‍ക്ക് എന്ത് സംഭവിച്ചിരിക്കും എന്ന് ചിന്തിപ്പിക്കുന്നത് ആ പഴയ ഓര്‍മ്മ ആണു . " ആ മരത്തെയും മറന്നു " എന്ന മീര ( K R മീര ആവണം അറിയില്ല ) യുടെ കഥയിലെ നഗരത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു മകളെയും .മകളുടെ അച്ചന്‍ മദ്യഷാപ്പില്‍ സ്വയം മറന്നു .കുട്ടി തെരുവില്‍  ഒറ്റക്ക്..

"ഒരിക്കെ തിരുവനന്തപുരത്ത് വച്ചു  പുസ്തകങ്ങളില്‍ മാത്രം   പരിചയം ഉള്ള ഒരു കവി ഭൂമിയോളം വിനീതന്‍ ആയി അയാള്‍ക്ക് പോലും വിശ്വാസ്യത തോന്നാത്ത കള്ളം പറഞ്ഞ് കള്ളിന് കാശ് ചോദിക്കുന്നു . വടക്കൊരിടത്ത്  ഒരു സത്രത്തിന്റെ ടെറസ്സില്‍ നിന്നും ഭൂമി മലയാളത്തില്‍ ഏറ്റവും സാധ്യത ഉണ്ടായിരുന്ന ഒരു ചലച്ചിത്രകാരന്‍ നിരത്തിലേക്ക് വഴുതി വീണു മരിക്കുന്നു .ജോണ്
.സങ്കടം മായിക്കാന്‍ എന്ന് ചിലര്‍ .ധൈര്യം തരുന്നു എന്ന് ചിലര്‍ .മദ്യം ഉണ്ടാക്കുന്ന മായ പ്രപന്ച്ചത്തെക്കള്‍ കഠിനം ആണു മദ്യത്തെ കുറിച്ചുള്ള മായ വിചാരങ്ങള്‍ . .."


മനുഷ്യസ്നേഹി മാസിക തപാലില്‍ കിട്ടി  വായിച്ചു രണ്ടാം ദിവസം ആണു പാലക്കാട്‌ ദുരന്തം പത്രത്തില്‍ നിറഞ്ഞത്. വീണ്ടും പത്രത്താളുകളില്‍ പതിവുപോലെ ദുരന്ത കാഴ്ചകള്‍ . പിന്നെ പയ്യെ പയ്യെ എല്ലാം ശാന്തം .എല്ലാ ദുരന്തങ്ങളെ പോലെ ഇതും .ദുരന്തങ്ങളുടെ യഥാര്‍ത്ഥ ഇരകള്‍ മാത്രം ബാക്കിയാവുന്നു എന്നേക്കുമായി .

 ബോബി അച്ചന്‍ എഴുതിയത് പോലെ കുപ്പിക്കുള്ളിലെ ദ്രാവകത്തെ  മാജിക് വാട്ടര്‍ എന്ന് വിളിക്കാന്‍ ആണു എനിക്കിഷ്ടം ..ഏറ്റവും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കേണ്ടിയിരുന്ന ചിലരുടെ ജീവിതം നൂറ്റി എണ്‍പത് ഡിഗ്രി തിരിച്ചു വിടാന്‍ കെല്‍പ്പുള്ള അത്ഭുത  ജലം

48 comments:

Unknown said...

തേങ്ങ എന്റെ വക...അഭിപ്രായം പുറകെ
((((((((( റോ)))))))))))

നല്ലി . . . . . said...

ചേച്ചിപ്പേണ്ണേ, സത്യം പറയട്ടേ, ഒന്നും മനസിലായില്ല

ചേച്ചിപ്പെണ്ണ്‍ said...

നല്ലി ..
മനസ്സിലാവില്ല ... നന്ദി .. മനസ്സിലാക്കാതെ ഇരുന്നതിനു .

Unknown said...

അമ്മമാര്‍ സങ്കടപ്പെടാതെ ഇരിക്കട്ടെ.....

മാജിക് വാട്ടറിന്റെ അനന്തരഫലങ്ങള്‍...

നല്ലി . . . . . said...
This comment has been removed by a blog administrator.
നല്ലി . . . . . said...
This comment has been removed by the author.
ചേച്ചിപ്പെണ്ണ്‍ said...

നല്ലി .. ഇത് തന്നെ എഴുതണോ വേണ്ടയോ എന്ന് രണ്ടു മാസത്തോളം ആലോചിച്ചു ആണ് എഴുതുന്നത് ..
ഇതില്‍ കൂടുതല്‍ തുറന്നു എഴുതാന്‍ ബുദ്ധിമുട്ടുണ്ട് ..
പിന്നെ ചില ജീവിതങ്ങള്‍ അങ്ങിനെ ആണു എന്ന് മാത്രം മനസിലാക്കുക ..
അതേ പടി എഴുതി വച്ചാലും വായനക്കാര്‍ക്ക്‌ മനസ്സിലാവാന്‍ വിഷമം ആവും ..എനിക്കത് മനസ്സിലാവും ..
കാരണം അവരുടെ ജീവിതത്തില്‍ നിന്നും കാതങ്ങള്‍ അകലെ ആണു .. മനസ്സിലാക്കാന്‍ പറ്റില്ല ..
അത് താങ്കളുടെ കുഴപ്പം അല്ല .. ഇതില്‍ പറഞ്ഞ പെണ്‍കുട്ടിയുടെ ..അനിയന് മാരുടെ അമ്മയുടെ അച്ഛന്റെ പിന്നെ അച്ചന്റെ അമ്മയുടെ ഒക്കെ വിധി ആണെന് മാത്രം ദയവായി മനസിലാക്കുക ..

നല്ലി . . . . . said...

എന്റെ പൊന്നു ചേച്ചീ, ഇത്ര വികാരം കൊള്ളണ്ട കാര്യമില്ല, എഴുതിയ വാചകങ്ങള്‍ ഒന്ന് തിരുത്തിയെഴുതിയാല്‍, അക്ഷരത്തെറ്റുകള്‍ ഒന്നു തിരുത്തിയാല്‍ ശരിയാകാവുന്നതേ ഉള്ളു,




ഇത്രയും സീനിയറായ ഒരു ബ്ലോഗറേ ഈ ഒന്നുമല്ലാത്ത ഞാന്‍ പറഞ്ഞു മനസിലാക്കണ്ട കാര്യമില്ലല്ലോ :-(

ചേച്ചിപ്പെണ്ണ്‍ said...

ഞാന്‍ പ്രായം കൊണ്ട് മാത്രം ആണു സീനിയര്‍ ,, എന്റെ ബ്ലോഗുകള്‍ക്ക് ഒന്നര വയസ്സ് കഴിഞ്ഞതെ ഉള്ള് .. :(
, എഴുതിയ വാചകങ്ങള്‍ ഒന്ന് തിരുത്തിയെഴുതിയാല്‍, അക്ഷരത്തെറ്റുകള്‍ ഒന്നു തിരുത്തിയാല്‍ ശരിയാകാവുന്നതേ ഉള്ളു,

അക്ഷര തെറ്റുകള്‍ ആണു പ്രശ്നം എങ്കില്‍ അങ്ങിനെ പറയാമായിരുന്നില്ലേ ..
ഞാന്‍ എഴുതിയത് മനസ്സിലായില്ല എന്ന് പറഞ്ഞപ്പോ ഞാന്‍ ഓര്‍ത്തു എന്റെ പോസ്റ്റ്‌ ഒരു അവാര്‍ഡ് ഫിലിം പോലെ താങ്കള്‍ക്ക് തോന്നി എന്ന് ...
തെറ്റ് കാണിച്ചു തന്നതിന് നന്ദി ,, ശ്രമിക്കാം ..

മത്താപ്പ് said...

നേരെ ചൊവ്വേ പറയുന്ന കാര്യങ്ങള്‍ പലപ്പോഴും തെറ്റ് ധരിപ്പിക്കാന്‍ പോന്നവയാണ്.
എന്നാല്‍, യാഥാര്‍ത്ഥ്യം ഭ്രമാത്മകമാനെന്നു വന്നാലോ?
പോസ്റ്റില്‍ പലയിടത്തും വലിയ ഗാപ് ഫീല്‍ ചെയ്യുന്നു.
ഒന്ന് എഡിറ്റ്‌ ചെയ്യുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.
ഇപ്പൊ ഒരു ഡ്രാഫ്റ്റ്‌ വായിച്ച പോലെ ഉണ്ട്, അതാ.



ഓഫ്‌ : അപ്പൊ മദ്യവിമുക്തമായ ഒരു കളമശ്ശേരി ആണല്ലേ ചേച്ചി കണ്ട സ്വപ്നം!!!!

പ്രിയ said...

ഇതു പോലെ മാജിക്ക് വാട്ടര് പെരുവഴിയിലാക്കിയ പല ജീവിതങ്ങളെയും അറിയാം. എപ്പോ വേണമെങ്കിലും കുടി നിര്ത്താന് പറ്റുമെന്ന് അഹങ്കാരത്തോടെ പറഞ്ഞു കൊണ്ടിരുന്ന ഡാഡിമാരുടെയും ചേട്ടന്മാരുടേയും കൂടി ജീവിതങ്ങളും അതില് പെടും.
ചേച്ചിപെണ്ണേ, ഒരമ്മയും മക്കളും ഇങ്ങനെ സങ്കടപ്പെടാനിട വരാതിരിക്കട്ടെ

Echmukutty said...

ബക്കറ്റ് വാതിൽക്കൽ വെച്ച് കിടന്നത് എങ്ങനെ അറിഞ്ഞു ചേച്ചിപ്പെണ്ണേ?
അതുപോലെ ജനുവരിയിൽ കണ്ട സ്വപ്നം, അത് ആദ്യം കണ്ടപ്പോൾ പത്തു വയസ്സായിരുന്നില്ലേ, പത്താം ക്ലാസ്സെന്ന് തെറ്റിയെഴുതിയതാ.
മാജിക് വാട്ടർ ബെസ്റ്റ് സാധനല്ലേ, എല്ലാ കുറ്റവും കുപ്പീൽക്ക് ആക്കാം.
എല്ലാം കഴിഞ്ഞ് പേടിയും വിണ്ടു കീറിയ മനസ്സും എന്നേയ്ക്കും ബാക്കിയായ ദുസ്വപ്നങ്ങളുമായി............

Sapna Anu B.George said...

നാലുമാസത്തെ ഇടവേളക്കു ശേഷം സുസ്വാഗതം

ചേച്ചിപ്പെണ്ണ്‍ said...

എച്ചുമോ .. കുടി ഒരു സാമൂഹിക വിപത്ത് ആണു ..
അതില്‍ പെടുന്നവരുടെ ഫീചെര്സ് സെയിം ആവും ...പക്ഷെ അവര്‍ക്ക് ചുറ്റും ഉള്ളവരുടെ ശീലങ്ങളും ഒരുപോലെ ....
ഞാന്‍ എന്ത് ചെയ്യണം ചിരിക്കണോ അതോ കരയണോ ?

ചേച്ചിപ്പെണ്ണ്‍ said...

മത്താപ്പേ .. നിന്നോട് ആര് പറഞ്ഞ് സെമെസ്റെര്‍ എക്സാമിന്റെ ഇടയില്‍ ബ്ലോഗ്‌ വായിക്കാന്‍ ?
അടി . പോയ്‌ പഠി കുട്ടീ .... . ഇന്റെനല്സ് ഒക്കെ നന്നായി എഴുതിയോ ?
പിന്നെ മദ്യ വിമുക്ത ലോകം ആണെന്റെ സ്വപനം ..
ഒന്ന് കൂടി .. ഇത് കളമശ്ശേരിയില്‍ നടന്ന കഥ അല്ല ..
--

വല്യമ്മായി said...

മദ്യപാനം കൊണ്ടുള്ള വിപത്തുകള്‍ എത്രയെഴുതിയാലും തീരില്ല.

എന്നാലും എഴുത്തിലൂടെ ആ അനുഭവത്തിന്റെ തീവ്രത,സങ്കടം ഒക്കെ അനുഭവിക്കാന്‍ കഴിയുന്നുണ്ട്,ഒരു കൊച്ചുപെണ്‍കുട്ടിയുടെ കണ്ണില്‍ കൂടെ വായിച്ചത് കൊണ്ടായിരിക്കുമോ ഞാനിതിലെ അക്ഷരത്തെറ്റുകളൊന്നും കാണാതെ പോയതും വായിച്ച് കഴിഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞതും.

Junaiths said...

തിരിച്ചു വരവിനു താങ്ക്സേ,,

മായിക ലോകത്തേക്ക് കൈപിടിച്ച് നടത്തുന്ന മായക്കാരന്റെ
ദൂഷ്യങ്ങള്‍ വളരെയധികം തന്നെ,സോഷ്യല്‍ കുടിയന്‍ മുതല്‍ മുഴുക്കുടിയന്‍ വരെ എന്ന വിവിധ തലങ്ങളിലുള്ള കുടിയന്മാര്‍ ...
എങ്ങനുള്ള കുടിയന്മാരായാലും ദോഷം അവനുമായ്/അവളുമായ് അടുത്ത് ജീവിക്കുന്നവരെ,ചെറുതും വലുതുമായ ജീവനുകളെ,ആണല്ലോ ബാധിക്കുന്നത്..

Bal said...
This comment has been removed by the author.
Bal said...

ഇത് പോലെ എത്ര എത്ര പേര് സങ്കടപെടുന്നുണ്ടാവാം അല്ലെ,

പാവപ്പെട്ടവൻ said...

അതെ .. അമ്മമാര്‍ സങ്കടപ്പെടാതെ ഇരിക്കട്ടെ . അമ്മമാരെന്നല്ല ആരും ആരും സങ്കടപ്പെടാതെ ഇരിക്കട്ടെ

ചേച്ചി പെണ്ണേ ആത്മാശമുള്ള രചനകള്‍ വായിക്കുമ്പോള്‍ ഒരു കാഴ്ചയിലേക്കും ,അനുഭവത്തിലേക്കുമാണ് നാം നടന്നു എത്തുന്നത് ..ഇവിടെ അത് സംഭവിക്കുന്നു നല്ല ആശംസകള്‍ ‌

Kaithamullu said...

ഇഷ്ടായി!

-ചില ജീവിതങ്ങള്‍ അങ്ങനെയാണ് ചേച്ചിപ്പെണ്ണേ. എരിഞ്ഞെരിഞ്ഞ് മുനിഞ്ഞ് കത്തിക്കത്തി, ഒരാളലില്‍‍ ഒടുങ്ങും.

Ashly said...

മാജിക്‌ വാട്ടര്‍ കഴിപ്പിനെ പറ്റിഉള്ള ജസ്റ്റ്‌ another പോസ്റ്റ്‌ എന്ന് കരുതിയാ വായിച്ചു തുടങ്ങിയെ. പിന്നെ കഥ മാറി.
ശരിയ്ക് ഫീല്‍ ചെയ്തു. ബാകി ഉള്ള കുടുംബത്തിന്, ആ അമ്മയ്ക്ക്‌...എല്ലാവര്ക്കും നല്ലത് മാത്രം സംഭവിയ്കട്ടെ.

വളരെ നല്ല എഴുത്ത്. കൊറേ തിരുത്തി എഴുത്തി, എഴുത്തി ഈ പരുവത്തില്‍ എത്തിച്ച പോലെ ഉണ്ട്. ഗുഡ്.

jayanEvoor said...

എനിക്കിത് വളരെ ഹൃദയസ്പർശിയായിത്തോന്നി.

ഒന്നും മനസ്സിലായില്ല എന്ന പരാതിയില്ലെന്നു മാത്രമല്ല, എഴുത്തുകാരി ഉദ്ദേശിച്ചതൊക്കെ മനസ്സിലാകുകയും ചെയ്തു.

പിന്നെ എഡിറ്റിംഗ് നടത്തിയാൽ ഇനിയും മെച്ചപ്പെടും രചന എന്നത് സത്യം.

പക്ഷേ അങ്ങനെ മെചപ്പെടുത്താൻ ഇത് ഒരു കഥ അല്ലല്ലോ, ജീവിതം തന്നെയല്ലേ...

വെള്ളമടിച്ചു പണ്ടാരമടങ്ങുന്നവർക്കും, അവർ അടിച്ചു തകർക്കുന്ന ജീവിതങ്ങൾക്കും അല്പമെങ്കിലും കുറവു വരുത്താൻ ആർക്കെങ്കിലും ഇതു പ്രേരകമാകുമെങ്കിൽ എത്ര നന്നാ‍യിരുന്നു!

Muralee Mukundan , ബിലാത്തിപട്ടണം said...

എന്നോട് ഒന്നും മിണ്ടാറില്ലെങ്കിലും ഞാനെന്തെങ്കിലും മിണ്ടിപ്പറയാം അല്ലെ...

സങ്കടം മായിക്കാന്‍ എന്ന് ചിലര്‍ .....
ധൈര്യം തരുന്നു എന്ന് ചിലര്‍ .....

മദ്യം ഉണ്ടാക്കുന്ന മായ പ്രപഞ്ചത്തേക്കാൾ കഠിനം തന്നെയാണ് മദ്യത്തെ കുറിച്ചുള്ള ഈ മായ വിചാരങ്ങള്‍ !


തീർച്ചയായും ഈ മാജിക് വാട്ടർ തീർക്കുന്ന വിസ്മയക്കലവറകളുടെ നേട്ടങ്ങങ്ങളേക്കാൾ ...കോട്ടങ്ങളെ വിലമതിക്കുന്നു കേട്ടൊ...

Rare Rose said...

സങ്കടം വരുന്നു ചേച്ചിപ്പെണ്ണേ..

Manoraj said...

ചേച്ചിപ്പെണ്ണേ..
ആദ്യമേ തന്നെ ഒരു താങ്ക്സ്. മാറാല പിടിച്ച് കിടന്ന ഈ കടലാസില്‍ ആ പേനകൊണ്ട് ഇത്രയെങ്കിലും കോറിയിട്ടതിന്. പോസ്റ്റില്‍ പറഞ്ഞ പല കാര്യങ്ങളും അതിന്റെ വികാരതീവ്രതയോടെ മനസ്സിലാക്കുന്നു. ആര്‍ക്കോ ഉള്ള മറുപടി കമന്റില്‍ ചേച്ചിപ്പെണ്ണ് പറഞ്ഞപോലെ സ്വാനുഭവങ്ങള്‍ ഒട്ടേറെ തുറന്ന് എഴുതുവാന്‍ ബുദ്ധിമുട്ടുണ്ട്. അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ. പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ചത് വളരെ നല്ല ഒരു കാര്യമാണ്. മാജിക്ക് വാട്ടര്‍ എന്ന ഈ സംഭവം അമിതമായി ഉപയോഗിക്കുന്ന ഒട്ടേറെ പേരെ എനിക്കറിയാം. എന്റെ തന്നെ സ്വന്തബന്ധങ്ങളില്‍ ഉണ്ട്. പലരുടേയും ജീവിതം മറ്റുള്ളവര്‍ക്ക് പരിഹസിക്കാനുള്ളതാണ്. അത് കേള്‍ക്കുമ്പോള്‍ നമുക്കുണ്ടാകുന്ന വികാരമൊക്കെ തന്നെയാണ് ഏല്യാസിലൂടെ പുറത്ത് വന്നതെന്ന് തോന്നുന്നു. ഇനി നമുക്ക് എന്ന വാക്ക് ആര്‍ക്കെങ്കിലും ആക്സെപ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് എന്നെ പോലെയുള്ളവര്‍ക്ക് എന്ന് തിരുത്തിക്കോളൂ..
പിന്നെ പോസ്റ്റില്‍ പറഞ്ഞ കഥ (നോവല്‍) കെ.ആര്‍ മീരയുടെ തന്നെ. അതിലെ രാധിക എന്ന കുട്ടിയെയാണ് അച്ഛന്‍ വഴിവക്കില്‍ നിറുത്തിയിട്ട് ബാറിലേക്ക് പോകുന്നത്. കുടിച്ച് കഴിഞ്ഞപ്പോള്‍ കക്ഷി അടുത്തുള്ള ഒരു വേശ്യയുടെ വീട്ടിലേക്കും പോകുകയും തനിച്ചായ കുട്ടിയെ ഒരു വൃദ്ധന്‍ വീട്ടിലേക്ക് കൊണ്ട് പോയി ഭക്ഷണം കൊടുത്ത് ഉറക്കികിടത്തിയിട്ട് ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. അങ്ങിനെയാണ് ആ നോവലിന്റെ തുടക്കം തന്നെ എന്ന് ഓര്‍മ്മ. മദ്യം സമൂഹത്തെ കാര്‍ന്നു തിന്നുന്നതിങ്ങനെയൊക്കെ തന്നെ.
കുറച്ച് അക്ഷരതെറ്റുകള്‍ ഉണ്ട്. അച്ഛന്‍ എന്നത് അച്ചന്‍ എന്ന് ടൈപ്പ് ചെയ്തിട്ടുണ്ട്. തിരുത്തുമല്ലോ.. ഒരിക്കല്‍ കൂടെ നന്ദി.. ഈ തിരിച്ചുവരവിന്.

Manoraj said...
This comment has been removed by the author.
സ്വപ്നാടകന്‍ said...

:(
നന്നായി..ഓര്‍മയില്‍ വയ്ക്കുന്നുണ്ട്..

Unknown said...

ഞാന്‍ ബ്ലോഗില്‍ വന്നതിനു ശേഷം ഈ വിഷയം ആരും എഴുതിക്കണ്ടിട്ടില്ല.
വളരെ നന്നായി എഴുതി.
മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ അറിയുന്നവര്‍ തന്നെയാണല്ലോ അതിന്റെ പിറകെ പോയി നശിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ രോഷം കൊണ്ടുപോകുന്നു.
പക്ഷെ ആരോട്?

Visala Manaskan said...

പോസ്റ്റ് റ്റച്ചിങ്ങായിട്ടുണ്ട്.

ഒരു പത്ത് കൊല്ലം കൂടെ കഴിയുമ്പോൾ മറ്റൊരു വിനോദവും ഇല്ലാണ്ടായി ഫുൾ കുടി തന്നെ കുടിയായി മാറുമായിരിക്കും, മലയാളിക്ക്!

Joji said...

ഇവിടെ പറഞ്ഞ പലതും ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്.. അയല്പക്കത്തെ വീടുകളില്‍.. എന്റെ അറിവില്‍ ഇതിനൊക്കെ ഒരുപരിധിവരെയെങ്കിലും ശമനം ഉണ്ടായതു ചാരായനിരോധനത്തോടെയാണു..
എന്നെങ്കിലും എല്ലാം നേരെയാവട്ടെ

Minesh Ramanunni said...

അസാധ്യമായൊരു കുറിപ്പായി ഇതു. വേദനയുടെ, ഓര്‍മയുടെ നോവുകള്‍ ചിതറിയ ഒരു കുറിപ്പ്.
വീണ്ടും എഴുതാന്‍ തുടങ്ങിയതില്‍ സന്തോഷം. ഇനി ബസ്സ്‌ ഒക്കെ നിര്‍ത്തി ബ്ലോഗില്‍ സജീവമാവൂ.
ഈ കുറിപ്പ് മറക്കാന്‍ കഴിയില്ല. കാരണം അത്രയും നൊമ്പരം അതില്‍ ഉണ്ട് ..അതോടൊപ്പം ആത്മാംശവും.

നന്ദ said...

സങ്കടം :(

ചേച്ചിപ്പെണ്ണ്‍ said...

വല്യമ്മായി ..
നന്ദി .. നമുക്ക് പിന്നീട് സംസാരിക്കാം .. ല്ലേ ?
ജുനൈദ് .. : ഞാന്‍ എങ്ങും പോയില്ല .. പിന്നെ ജോലിക്കിടയില്‍ പതിവുപോലെ ബ്ലോഗ്‌ എടുക്കാന്‍ ബുദ്ധിമുട്ട് undayirunnu ...പിന്നെ കുറച് അധികം തിരക്കുകളും ..

ഇക്ബാല്‍ : നന്ദി
പാവപ്പെട്ടവന്‍ .. : നന്ദി .. ഒരേ കാഴ്ചകള്‍ അടുത്ത തലമുറയില്‍ ആവര്‍ത്തിക്കുന്നില്ല സുഹൃത്തെ ..
ആ പ്രത്യാശ കൂടി നമുക്ക് പങ്കു വച്ചു കൂടെ ?

കൈതമുള്ള് ... : നന്ദി
ജയന്‍ വൈദ്യര്‍ .. : നന്ദി .. മനസ്സിലാക്കിയതിനു

ആഷ്ലി : നന്ദി ..അതേ ... കുറച് പേര്‍ "മനസ്സിലാവുന്നില്ല .. കണ്ഫുഷന്‍ ആവണ് " എന്നൊക്കെ എഴുതി .. സൊ തിരുത്തി തിരുത്തി യീ പരുവം ആക്കിയത ...

മുരളി : വായന മനപൂര്‍വം കുറച്ചത് അല്ല .. തിരക്കുആയിരുന്നു ..
ജോലി സമയത്ത് ബ്ലോഗ്‌ എടുക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായിരുന്നു ..

റോസ് ... നന്ദി .. പ്രോജെക്റ്റ്‌ ഒക്കെ കഴിഞ്ഞല്ലോ അല്ലെ ?
മനോ : നന്ദി .. ബ്ലോഗ്‌ മാറാല പിടിക്കുവാന്‍ ഉണ്ടായ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ ..
പിന്നെ ബസ്സിനെ കുറ്റം പറയണ്ട ട്ടോ .. ഒരു ലേഡീസ് ബസ്സില്‍ നടന്ന ചര്‍ച്ച ആണു ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാന്‍ കാരണം ..
എനിക്ക് മദ്യപാനത്തെ കുറിച്ച് എഴുതണം എന്നുണ്ട് എന്ന് ഞാന്‍ പക്ഷെ എഴുത്തിനോട് നീതി പുലര്‍ത്തണം എങ്കില്‍ അത് ജീവിച്ച്ചിരിപ്പില്ലത്ത്ത പ്രിയപ്പെട്ടവരേ പരാമര്‍ശിക്കണം ,
അത് സങ്കടം ആണു ..
കുറച്ചു പേര്‍ ധൈര്യം തന്നു .. എന്തായാലും ധൈര്യം ആയി എഴുത് ചേച്ചി പെണ്ണെ ..
ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടാവൂങ്കി നല്ലതല്ലേ എന്ന് പറഞ്ഞ് .
ഹെന്‍സ് ദിസ്‌ പോസ്റ്റ്‌ ... :)

ചേച്ചിപ്പെണ്ണ്‍ said...

ജോജി .. തീര്ച്ചയായും ..

മിനെഷ് .. എഴുത് ബോര്‍ ആണു .. അതെനിക്കറിയാം ..
ചുമ്മാ നിന്റെ ചേച്ചിയെ സന്തോഷിപ്പിക്കണ്ട ട്ടോ ..
പിന്നെ ബസ്സില്‍ കയറുന്ന കൊണ്ടല്ല ബ്ലോഗില്‍ എഴുതാതെ ..
ജോലി ക്കിടയില്‍ ബസ്‌ / മെയില് അക്സെസ്സ് ഉണ്ട് പക്ഷെ ബ്ലോഗ്‌ എടുക്കാന്‍ ബുദ്ധിമുട്ട് ആണു ..
വീട്ടില്‍ മമ്മിടെ കാല് ഫ്രാക്ചര്‍ ആയി റസ്റ്റ്‌ ആയിരുന്നു .. അതിനിടയില്‍ ഞാന്‍ കുത്തിയിരുന്ന് പോസ്റ്റ്‌ ഇടുന്നത് എങ്ങിനെ ?
മനോക്കുള്ള മറുപടി കൂടി റെഫര്‍ ചെയ്യണേ ..
നന്ദ ... ബ്ലോഗ്‌ എവിടെ കുട്ടീ .. ?

ഇട്ടിമാളു അഗ്നിമിത്ര said...

കുടിയന്മാരുടെ കലാപരിപാടികൾ എനിക്ക് അപരിചിതമാണെന്ന് തന്നെ പറയാം.. വീട്ടിലും നാട്ടിലും ഞാൻ വളർന്ന സാഹചര്യം വ്യത്യസ്തമായിരുന്നതിലാവണം.. ഇന്നു ഞാൻ ഇടപെടുന്നവർക്കിടയിൽ വെള്ളമടി ഒരു ആഘോഷമാണെങ്കിൽ അവിടെ അതൊരു അപമാനമായിരുന്നു..അതുകൊണ്ടാവാം മദ്യപാനത്തെ അത് എന്തിന്റെ പേരിലായാലും എനിക്ക് അംഗീകരിക്കാനാവുന്നുമില്ല..

എന്നാലും ഒരു സംഭവം... എന്റ്റെ ഒരു സഹപ്രവർത്തകൻ, വളരെ സീരിയസ്സ് ആയഒരാൽ, അവരുടെ വീട്ടിലെ ഒരു പരിപാടിക്ക് ഞങ്ങൾ പോയപ്പോൾ വെള്ളമടിച്ചതും അങ്ങേരുടെ സീരിയസ്സ്നെസ്സ് എല്ലാം കഴുകികളഞ്ഞ് നല്ല ജോളിയായി പാട്ടും തമാശയും എല്ലാമായി ബഹളം .. പിറ്റേ ദിവസം ഓഫീസിൽ വീണ്ടും പഴയ പട്ടാളക്കാരൻ..

ഷാരോണ്‍ said...
This comment has been removed by the author.
ഷാരോണ്‍ said...

ആദ്യമായാണ്‌...ഈ ബ്ലോഗില്‍ വന്നു പെടുന്നത്...
ചേച്ചിപെണ്ണ് വല്ലാതെ തൊട്ടു കളഞ്ഞു....

ഇനീം ഞാന്‍ മുടക്കില്ല...ഒരു പോസ്റ്റും...

ബോബ്ബി അച്ചനെ പരിചയം ഉണ്ടോ?
സഞ്ചാരിയുടെ ദൈവം...കേളി തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ മുതല്‍ അച്ചനെ പരിചയപ്പെടണം എന്ന് മനസ്സില്‍ ഉണ്ട്...

യതിയുടെ കുറവ് അല്‍പ്പമെങ്കിലും കുറക്കാന്‍ സ്റ്റഫ് ഉള്ള ചിന്തകനാണ് അദ്ദേഹം...

അച്ചനും എന്റെ വക ഒരു സല്യുട്ട്...

ചേച്ചിപ്പെണ്ണ്‍ said...

അച്ഛനെ കണ്ടിട്ടുണ്ട് ...
വളരെ യാദൃശ്ചികം ആയി ... വീടിന്നടുത്തുള്ള പള്ളിയില്‍ പ്രസംഗിക്കാന്‍ വന്നിരുന്നു ..
ഞാന്‍ എന്റെ ആങ്ങളയെ വിളിച്ചു വരുത്തി .
അവന്‍ അച്ച്ചനോദ് പറഞ്ഞ് .. " ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ എനിക്ക് കാണണം എന്ന് ആഗ്രഹം ഉള്ള ചുരുക്കം ചിലരില്‍ ഒരാള്‍ അന്നു അച്ചന്‍ .. "
ഞാന്‍ റെഗുലര്‍ ആയി കാണുന്ന ഒരേ ഒരു TV പ്രോഗ്രാം ആണു ഗുരുചരണം ..
മനുഷ്യസ്നേഹി മാസിക തപാലില്‍ കിട്ടും .. ഞാന്‍ വരുത്തുന്നുണ്ട് ..
പഴയ ലക്കങ്ങള്‍ ഒക്കെ ഡൌണ്‍ ലോടി ( Editoriyals )
സഞ്ചാരിയുടെ ദൈവം .. നിലത്തെഴുത്ത് .. അങ്ങിനെ എല്ലാ ബുക്സും ഞാന്‍ സൂക്ഷിക്കുന്നു ..

Anonymous said...

കണ്ണു നനയിച്ചു കളഞ്ഞല്ലോ ചേച്ചിപ്പെണ്ണ് എന്ന എന്റെ അനിയത്തിക്കുട്ടീ. എന്തെല്ലാം സഹിച്ചു. ഒരാളെങ്കിലും ഈ പോസ്റ്റു വഴി മാജിക് വാട്ടറില്‍ നിന്നു മോചിപ്പിക്കപ്പെടട്ടെ. കുറച്ചു നാള്‍ മുമ്പ് ഒരു ടി.വി ചര്‍ച്ച കണ്ടിരുന്നു. കുടിക്കുന്നത് മനോബലമില്ലാത്തതിന്റെ സൂചനയാണ് , മാനസികാരോഗ്യക്കുറവാണ് എന്ന്. അവരോടു പിണങ്ങുകയല്ല വേണ്ടത്, അവരെ കൗണ്‍സിലിംഗിനു വിധേയരാക്കണമെന്ന്. പക്ഷേ വിളിച്ചാല്‍ ഉടന്‍ ആരാണു വരാന്‍ തയ്യാറാകുന്നത്. എന്തായാലും മദ്യം ചെകുത്താന്‍ തന്നെ അവനവന്റേയും വീട്ടുകാരേടേയും സൈ്വര്യം കെടുത്തുന്ന വിഷം. പ്രാഞ്ചിയില്‍ ആ കൊല്ലല്‍ സീന്‍ നടക്കാത്തതാണെന്നു ഞങ്ങള്‍ വിലയിരുത്തിയിരുന്നു. എന്റെ so called review വില്‍ എഴുതണമെന്നു കരുതി വിട്ടു പോയിരുന്നു ആ പോയിന്റ്. പക്ഷേ അതു സംഭവ്യം ആണ് എന്നു ഇപ്പോള്‍ മനസ്സിലാക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.......

SUJITH KAYYUR said...

Vaayichu.ishtamaayi

നിരക്ഷരൻ said...
This comment has been removed by the author.
നിരക്ഷരൻ said...

മദ്യപാനം ഒരു സാമൂഹ്യവിപത്ത് ആണെന്ന് പറയുന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല.

അമിതമദ്യപാനവും, കുടുംബം മറന്നുള്ള മദ്യപാനവും, മദ്യപിച്ചതിന് ശേഷം അക്രമങ്ങള്‍ കാണിക്കുന്നതും ഒരു സാമൂഹ്യവിപത്താണ് എന്ന് പ്രത്യേകം എടുത്ത്/തെളിച്ച് പറയാനും ആഗ്രഹിക്കുന്നു.

ഇങ്ങനെ പറയാന്‍ കാരണം ഞാന്‍ മദ്യപിക്കുന്ന ആളാണ് എന്നതു തന്നെ. അതിനെപ്പറ്റി പലയിടത്തും ഞാന്‍ പലപ്പോഴായി കുറിച്ചിട്ടുള്ളതുമാണ്. എന്നാലും ഒരിക്കല്‍ കൂടെ പറയാം.

ആഴ്ച്ചയില്‍ ഒരിക്കല്‍, അല്ലെങ്കില്‍ 2 പ്രാവശ്യം. അതുമല്ലെങ്കില്‍ 3 മാസത്തില്‍ ഒരിക്കലൊക്കെയാണ് എന്റെ മദ്യപാനം. ഒരു പെഗ്ഗ് അല്ലെങ്കില്‍ 2 പെഗ്ഗ്. മദ്യപിച്ച് നാക്ക് കുഴയുകയോ, കാല് കുഴയുകയോ ചെയ്യാറില്ല. മദ്യത്തിന് ഒരിക്കലും അഡിക്‍റ്റ് ആയിട്ടില്ലെന്ന് സാരം. മദ്യപിക്കാത്ത അവസ്ഥയില്‍ പറയുന്ന കാര്യങ്ങള്‍ അതേ സ്ഫുടതയോടെയും ഓര്‍മ്മയോടെയും മദ്യപിച്ചും പറയാന്‍ പറ്റും. മദ്യപിച്ച് പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ പിന്നീടും ഓര്‍മ്മയുണ്ടാകും. അതിനപ്പുറത്തേക്ക് മദ്യപിക്കാറില്ല. രാത്രിയാണ് മദ്യപിക്കാറ്. അതും ഭക്ഷണം കഴിച്ചതിന് ശേഷം. മദ്യപിച്ച് ഡ്രൈവ് ചെയ്യാറില്ല. ഇസ്ലാമിക് രാജ്യങ്ങളില്‍ പോയാല്‍ മദ്യപിക്കാറില്ല.

ഭക്ഷണത്തിന് മുന്നേ മദ്യപിക്കുന്നതാണ് നമ്മുടെ നാട്ടിലെ മറ്റ് മദ്യപന്മാരുടെ പല പ്ര്ശനങ്ങള്‍ക്കും കാരണം. ഒരു കുപ്പി പൊട്ടിച്ചാല്‍ അത് അന്ന് തന്നെ തീര്‍ക്കണമെന്നതടക്കം മറ്റ് പല പ്രശ്നങ്ങളും ഉണ്ട് കൂട്ടത്തില്‍. നല്ല രീതിയില്‍ മദ്യപിക്കാന്‍ 90% പേര്‍ക്കും അറിയില്ല. മദ്യപിച്ചിട്ടുണ്ടെന്ന് നാലാള്‍ അറിഞ്ഞാലേ മദ്യത്തിന് ചിലവാക്കിയ പണം മുതലാകൂ എന്ന് കരുതുന്നവരാണ് അധികവും. അങ്ങനെ ഒരുപാട് ഒരുപാട് പ്രശ്നങ്ങളുണ്ട്. മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ പറഞ്ഞ് ഒരു കുടിയനേയും മനസ്സിലാക്കേണ്ട കാര്യമില്ല. അതൊക്കെ അവര്‍ക്ക് നന്നായി അറിയാം. എങ്ങനെ നല്ല രീതിയില്‍, പൊതുജനത്തിനും കുടുംബത്തിനും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ മദ്യപിക്കാം എന്ന് ബോധവല്‍ക്കരണം നടത്താന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഒന്നുകില്‍ മദ്യപിക്കുന്നതിന് എതിരായി. അല്ലെങ്കില്‍ മദ്യവിമുക്തനാക്കാനുള്ള ചികിത്സകള്‍, പ്രാര്‍ത്ഥനകള്‍, ധ്യാനങ്ങള്‍(അതെ പോട്ടയിലെ ധ്യാനം തന്നെ ഉദ്ദേശിച്ചത്) ഇതല്ലാതെ മറ്റൊന്നും കണ്ടിട്ടില്ല ഇതുവരെ. കേരളത്തിന് പുറത്തുള്ള ജനങ്ങളും മദ്യപിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള ജനങ്ങളും മദ്യപിക്കുന്നുണ്ട്. പക്ഷെ ഇത്രയും മോശം മദ്യപാന ശീലങ്ങള്‍ ഉള്ളത് മലയാളിക്ക് തന്നെയാണെന്ന് തോന്നുന്നു.

മദ്യനിരോധനം ഒന്നും ഇവിടെ വരാന്‍ പോകുന്നില്ല. വരുന്നെങ്കില്‍ അതിനായി കൊടിപിടിച്ചിറങ്ങുന്നവരുടെ മുന്‍‌നിരയില്‍ നില്‍ക്കാന്‍ ഞാനും തയ്യാര്‍. മദ്യം പൂര്‍ണ്ണമായും നിരോധിക്കുന്നതിന് മുന്നേ ആ വ്യവസായത്തില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പേരെ പുനരധിവസിപ്പിക്കാനുള്ള കാര്യങ്ങളും ചെയ്തിരിക്കണം എന്ന അഭിപ്രായവും ഉണ്ട്. മദ്യം ഉപയോഗിക്കാത്ത എത്രയോ പേര്‍ അവിടെ ജോലി ചെയ്യുന്നു. അവരെ വിസ്മരിക്കരുത്.

പോസ്റ്റിനെപ്പറ്റി പലരും പറഞ്ഞ പ്രശ്നങ്ങള്‍ എനിക്കും അനുഭവപ്പെട്ടു. അക്ഷരത്തെറ്റുകള്‍ ഒറ്റയടിക്ക് മനസ്സിലാക്കി സ്വയം തിരുത്തി വായിച്ച് വായനക്കാരന്‍ വിചാരിച്ചാല്‍ സാധിക്കും. പക്ഷെ വാക്കുകളുടെ ഘടനയിലുള്ള പ്രശ്നങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും വിഷമിച്ചു.

ഉദാഹരണത്തിന്...

അമ്മ ഡാഡിയുടെ ഇപ്പഴും ജീവിച്ചിരിക്കുന്നു നാട്ടില്‍. മമ്മിയെ ചൊല്ലി /കെട്ടിപ്പിടിച്ചു കരയുന്നു.

ഡാഡിയുടെ അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നു നാട്ടില്‍ എന്നാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടി. ഒന്നുകില്‍ അമ്മ കഴിഞ്ഞ് ഒരു കോമ ആകാമായിരുന്നു. അല്ലെങ്കില്‍ ഡാഡിയുടെ അമ്മ എന്ന് തന്നെ പറയാമായിരുന്നു. ഒരു ഉദാഹരണം മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. പലയിടത്തും ഉണ്ട് അങ്ങനെ ചിലത്. വായനയുടെ ഒഴുക്കിനെ/സുഖത്തെ ബാധിക്കുന്നുണ്ട് ഇതൊക്കെയും.

‘ഇതൊക്കെ പറയാന്‍ മദ്യപാനിയും നിരക്ഷരനുമായ ഇവന്‍ ആര്? ‘ എന്ന ചോദ്യം എന്നില്‍ തന്നെ പെട്ടെന്ന് ഉയര്‍ന്ന് വന്നതുകൊണ്ട് ചേച്ചിപ്പെണ്ണ് അടക്കം മറ്റാര്‍ക്കെങ്കിലും അതുതന്നെ തോന്നിയെങ്കില്‍ അതില്‍ ഒരു അസ്വാഭാവികതയും ഇല്ല :)

നിരക്ഷരൻ said...

ആദ്യത്തെ കമന്റില്‍ ഒരു ചിന്ന തിരുത്ത് ഉണ്ടായിരുന്നതുകൊണ്ടാണ് അത് ഡിലീറ്റ് ചെയ്ത് വീണ്ടും ഇട്ടത്.

Vayady said...

മദ്യം കഴിച്ച് ജീവിതം നശിപ്പിക്കുന്നവര്‍ അറിയുന്നില്ല അവര്‍ തകര്‍ക്കുന്നത് സ്വന്തം ജീവിതം മാത്രമല്ല, അവരെ സ്നേഹിക്കുന്ന കുറേ പേരുടെ ജീവിതവും കൂടിയാണെന്ന്.

ചേച്ചിപ്പെണ്ണേ, വീണ്ടും എഴുത്ത് തുടങ്ങിയതില്‍ സന്തോഷം.

കുഞ്ഞൂസ് (Kunjuss) said...

മദ്യപാനം നശിപ്പിക്കുന്ന അനേകം കുടുംബങ്ങള്‍ നമ്മുടെ ചുറ്റുപാടും ഉണ്ട്...ഈ പോസ്റ്റ് അവരില്‍ ഒരാളുടെയെങ്കിലും കണ്ണു തുറപ്പിച്ചിരുന്നെങ്കില്‍...!

പ്രകാശ് ചിറക്കൽ said...

കുടിയന്മാര്‍ മുടിയന്മാര്‍