Pages

Sunday, November 28, 2010

നീലക്കുറിഞ്ഞികള്‍

ഗേറ്റ് അടക്കാന്‍ ഇറങ്ങിയപ്പോള്‍ ആണു സുനു ചേച്ചിയെ കണ്ടത് . മക്കളുടെ  പഠിത്തം  ,മറ്റു തിരക്കുകള്‍ പറയവേ ആണു ചേച്ചി പറഞ്ഞത് .ആഴ്ചയില്‍ ഒരിക്കെ നമ്മുടെ ഭായിയുടെ (ഗൂര്‍ഖ ) ഭാര്യ സഹായിക്കാന്‍ വരും എന്ന് . അയാള്‍ടെ രണ്ടാമത്തെ ഭാര്യ ഗര്‍ഭിണി ആണു . എന്ന് ചേച്ചി സാധാരണ മട്ടില്‍ പറഞ്ഞത് ഞാന്‍ ആശ്ചര്യത്തോടെ ആണു കേട്ടത് .അതിലെ പോണ  വഴിയെ രണ്ടു സ്ത്രീകളെ ഞാന്‍ കണ്ടതായിരുന്നു . പുതിയ മുഖത്തിന്റെ ഉടമയുടെ വലിയ വയറും.
"പത്ത് പതിനഞ്ച് വര്ഷം ആയില്ലേ കല്യാണം കഴിഞ്ഞിട്ട് .മക്കള് ഇല്ലാത്തതിനാല്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും നല്ല വിഷമം ആയിരുന്നു . ഭാര്യ കൂടി നിര്‍ബന്ധിച്ചിട്ടു ആണു അയാള്‍ അവരുടെ നാട്ടില്‍ പോയി വന്നപ്പോള്‍ വീണ്ടും കല്യാണം കഴിച്ചു കൊണ്ട് വന്നത് .

യാത്രാ പറഞ്ഞ് ചേച്ചി പോയെങ്കിലും എന്റെ മനസ്സില്‍ നിന്നും ഗൂര്ഖയും ഭാര്യയും ഇറങ്ങി പോയില്ല . വര്‍ഷങ്ങള്‍ക്ക് മുന്നേ മോനുവിനെ ഞാന്‍ പ്രേഗ്നെന്റ്റ് ആയിരുന്ന സമയത്ത് വൈകുന്നേരം പൂച്ചെടികള്‍  നനക്കാന്‍ ഇറങ്ങുന്ന നേരം ഭായിയും ഭാര്യയും വഴിയില്‍ കൂടെ പോകവേ സംസാരിക്കുമായിരുന്നു . മേം സാബ് എന്ന് വിളിക്കുമ്പോള്‍ എനിക്ക് വല്ലാത്ത ജാള്യത തോന്നുമായിരുന്നു .. ഒരിക്കല്‍ അവര് പറഞ്ഞ്  ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ല .. കല്യാണം കഴിഞ്ഞിട്ട് പാന്ച് സാല്‍ ആയി എന്നൊക്കെ .മോനുവിനേം കൊണ്ട് ഞാന്‍ വന്നപ്പോളേക്കും സുഖം ഇല്ലാത്ത മാതാപിതാക്കളെ നോക്കാന്‍ ആയി അയാള്‍ ഭാര്യയെ നാട്ടില്‍ ആക്കിയിരുന്നു .വല്ലപ്പോഴും വരുമ്പോള്‍ അല്ലെങ്കില്‍ മോനെയും കൊണ്ട് ഞാന്‍ നടക്കാന്‍ ഇറങ്ങുമ്പോള്‍ ഒരുപാട് സ്നേഹത്തോടെ ഭായി മോനെ കൊഞ്ചിക്കുംയിരുന്നു ,ഒരിക്കലും എടുക്കാന്‍ കൈനീട്ടി ഇരുന്നില്ല ,എങ്കില്‍ പോലും ..മക്കള് ഇല്ലാത്ത ദുഖം അയാളുടെ കണ്ണുകളില്‍ കാണാമായിരുന്നു .
ഒരിക്കല്‍ അയാള്‍ നാട്ടില്‍ നിന്നു വന്ന സമയം ആയിരുന്നു .കോളിംഗ് ബെല്‍ കേട്ടിട്ടാണ് ഗെറ്റ് തുറന്നത് . ഗൂര്ഖയാണ് .. കൈയ്യില്‍ എന്തോ നീട്ടി പിടിച്ചിരിക്കുന്നു .ഒരു ചെറിയ കടലാസ്സ്‌ ക്ഷണത്തില്‍ ശര്‍ക്കര പോലെ എന്തോ ഒന്ന് .. " മേം സാബ്‌ ,,മുന്നേ കോ ദേ ദീജിയെഗ .. അപ്നെ ഗാവ് സെ ലായ മൈം ."
ഞാന്‍ അത് വാങ്ങി .പനം ശര്‍ക്കര  പോലെ എന്തോ ഒന്ന് .
അതും കൊണ്ട് വന്നപ്പോള്‍ അമ്മ ചോദിച്ചു എന്താ .. അത് ?
ഞാന്‍ പറഞ്ഞ് നമ്മുടെ ഗൂര്‍ഖ മോനു കൊണ്ടേ തന്നതാണ് ..
അമ്മക്ക് സംശയം ആയിരുന്നു .കൊടുക്കാനോ കൊച്ചെ വൃത്തി ഒക്കെ ഉണ്ടാവുവോ .
"കൊടുക്കണം അമ്മെ  ..അല്ലെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ വിശ്വാസങ്ങള്‍ ഒക്കെ അര്‍ഥം ഇല്ലാത്തത് ആവില്ലേ .. ഒരു കുഞ്ഞിനു വേണ്ടി ആ മനുഷ്യന്‍ എന്തോരം കൊതിക്കുന്നുണ്ടാവണം. അത്രയും ദൂരെ നിന്നും നമ്മുടെ കുഞ്ഞിനായി അയാളുടെ സ്നേഹം ആണു യീ പൊതിയില്‍ .. അത് കൊടുത്തില്ലെങ്കില്‍ ... " എനിക്കെന്തിനോ സങ്കടം വരുന്നുണ്ടായിരുന്നു .
എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .മോനു ഇന്ന് നാലാം ക്ലാസ്സില്‍ ആണു. ഒരു കുഞ്ഞിനുവേണ്ടി ഇപ്പോള്‍ കാത്തിരിക്കുന്നത് ഭായിയും ഭാര്യയും മാത്രം അല്ല .അയാളുടെ രണ്ടാമത്തെ ഭാര്യയും ...   ആരോഗ്യം ഉള്ള ഒരു കുഞ്ഞു ജനിക്കട്ടെ  ..രണ്ടമ്മമാരുടെ , അച്ഛന്റെ സ്നേഹം ആവോളം ആ കുഞ്ഞിനു , തിരിച്ചും ലഭിക്കട്ടെ   ..ഭായിയുടെ പാവം ആദ്യത്തെ ഭാര്യ ഒറ്റപ്പെടതിരിക്കട്ടെ......അത്രമാത്രം ...

വാല്‍ക്കഷണം . 
ഇന്ന്  ഒരു കൂട്ടായ്മയുടെ ദിനം ആയിരുന്നു . ഒരു സ്നേഹാലയത്തില്‍  നിന്നും വീടുകളുടെ സുരക്ഷിതത്വത്തിലേക്ക്  പോയ കുറെ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ഒത്തു ചേര്‍ന്ന ദിനം . കുറച്ചു നാള്‍ മുന്നേ സിസ്റര്‍ പറഞ്ഞ ഒരു സംഭവം ഉണ്ട്  .അഡോപ്ഷന്‍ കഴിഞ്ഞ്  അച്ഛന്‍അമ്മമാര്‍ക്ക് കുഞ്ഞു ജനിക്കുകയും ,പിന്നെ ആദ്യത്തെ കണ്മണി  അവഗണന അനുഭവിക്കേണ്ടി വരികയും ചെയ്ത ഒരവസ്ഥ . കൂട്ടായ്മക്ക് വന്നവരുടെ കാറുകള്‍ കണ്ടു  .. അച്ഛന്റെ  അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞു ചിരികള്‍ കണ്ടു ..
മനസ്സില്‍ ദുശ്ചിന്ത ആണു വന്നത് ... (ഒരു പ്രഭാതത്തില്‍  വീണ്ടും അനാഥന്‍ ആകേണ്ടി വന്ന  സിസ്റര്‍ പറഞ്ഞ കഥയിലെ കുഞ്ഞിന്റെ നൊമ്പരം മറക്കാന്‍ കാലം ആകാത്തത് കൊണ്ടോ എന്തോ..  ) അവര് മാത്രം മക്കള് ആവട്ടെ അവരുടെ അച്ഛന്‍  അമ്മമാര്‍ക്ക് എന്ന ചിന്ത ..

26 comments:

ചേച്ചിപ്പെണ്ണ് said...

ലേബല്‍ : കഥ

Manoraj said...

കഥ എന്നതിനേക്കാളും പച്ചയായ ജീവിതത്തിന്റെ നേര്‍ചിത്രമായാണ് ഇത് തോന്നിയത് ചേച്ചിപ്പെണ്ണേ. പലപ്പോഴും ഇത്തരം കഥകള്‍ സിനിമയിലും മറ്റും കണ്ടിട്ടുള്ളതില്‍ നിന്നും നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നത് ആദ്യഭാര്യയുടെ ഒറ്റപ്പെടല്‍ തന്നെയാണ്. ഇവിടെ അങ്ങിനെ സംഭവിക്കാതിരിക്കട്ടെ.

ഹരീഷ് തൊടുപുഴ said...

പ്രഥമപത്നിയെ ഒറ്റപ്പെടുത്താതിരിക്കട്ടെ..
എന്നു പ്രാർത്ഥിക്കുവാൻ മാത്രമേ കഴിയൂ..

ചക്രൂ said...

നല്ല കഥ

നല്ലി . . . . . said...

നല്ല ഒരു വായന ലഭിച്ചു,

പിന്നെ ഞാനെന്തു പറഞ്ഞാലും ചേച്ചിപ്പെണ്ണിനിഷ്ടമാകില്ലാത്തത് കൊണ്ട് ഒന്നും പറയുന്നില്ല,

എന്നാ‍ലും എനിക്കിഷ്ടമായി ഈ എഴുത്ത്

junaith said...

കഥയല്ലല്ലോ ജീവിതമല്ലേ..ചേച്ചി..അവര്‍ക്ക് നല്ല മിടുക്കനായ ഒരു കുഞ്ഞു ജനിക്കട്ടെ...എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ..

MyDreams said...

ആരോഗ്യം ഉള്ള ഒരു കുഞ്ഞു ജനിക്കട്ടെ

Echmukutty said...

ഒന്നും പറയാൻ കഴിയുന്നില്ല.

ഒറ്റപ്പെടൽ ആരുടേതായാലും ഭീകരമാണ്. ആരും ഒറ്റയാവാതെയിരിക്കട്ടെ.
ചേച്ചിപ്പെണ്ണിനെ വീണ്ടും കണ്ടതിൽ സന്തോഷം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

അടോപ്ഷന്‍ എന്നത് സമൂഹത്തില്‍ ഒരു പരിഹാരം അല്ല.ഒരിക്കലും സ്വന്തം കുഞ്ഞിനു അത് പകരം ആവില്ല.മക്കളില്ലാതത്തിന്റെ വിഷമം അതില്ലാത്തവര്‍ക്കേ അറിയൂ എന്നിരിക്കിലും..
നന്നായി എഴുതി
ഭാവുകങ്ങള്‍

mini//മിനി said...

പണ്ടൊരു ദത്ത്പുത്രിയുടെ രക്ഷിതാക്കൾക്ക് പിന്നീട് ഒരു കുഞ്ഞ് പിറന്നതിനുശേഷം, അവരെ വെറുത്ത അവൾ കാട്ടിക്കൂട്ടിയ തെറ്റുകൾ ഓർത്തുപോയി.

പട്ടേപ്പാടം റാംജി said...

എന്റെ വീടിന്റെ അടുത്ത് ഒരാള്‍ ഇതുപോലെ കുട്ടികള്‍ ഇല്ലാത്തതിനാല്‍ വേറെ ഒരു കല്യാണം കഴിച്ചു ആദ്യത്തെ ഭാര്യയുടെ നിര്‍ബന്ധത്തോടെ. രണ്ടാമത്തെ ഭാര്യയില്‍ മൂന്നു കുട്ടികള്‍ ഉണ്ട്. ആദ്യത്തെ ഭാര്യക്ക് ഒരു കുട്ടിയെ ദത്തെടുത്ത് കൊടുത്തു. ഏറ്റവും മൂത്തത് ദത്ത് പുത്രന്‍. രണ്ടു ഭാരമാര്‍ക്കും രണ്ടു വീടുകള്‍. എല്ലാവരും നല്ല സ്നേഹത്തോടെ കൂടിക്കഴിയുന്നു. ദത്ത് പുത്രന്റെ വിവാഹവും മാറ്റ് രണ്ടു കുട്ടികളുടെ വിവാഹവും എല്ലാവരും ഒന്നായി നല്ലത് പോലെ നടന്നു.
കഥയെക്കാള്‍ മനുഷ്യന്റെ അവസ്ഥ പറഞ്ഞു നന്നായി.
ആശംസകള്‍.

കുമാരന്‍ | kumaran said...

കഥ പോലെ തന്നെ തലക്കെട്ടും വ്യത്യസ്ഥം.

ഒഴാക്കന്‍. said...

കാലം എല്ലാത്തിനും സാക്ഷി

Minesh R Menon said...

ക്ഷമിക്കണം ചേച്ചി, ഇതു കഥയായി വായിക്കാന്‍ പറ്റിയില്ല. കഥയുടെ രസതന്ത്രം വന്നില്ല എന്നത് കൊണ്ടല്ല ചേച്ചിയുടെ എഴുത്തുകള്‍ എല്ലാം ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്നു എന്നത് കൊണ്ടാണ്.
ഇതിനെ മനോഹരം എന്നോ സൂപ്പര്‍ എന്നോ വിളിക്കാന്‍ പറ്റില്ല . കാരണം ഇവിടെ പറഞ്ഞു പോവുന്നത് ചില ജീവിതങ്ങളുടെ അവസ്ഥകള്‍ അല്ലേ. എഴുത്തും വരികളും മനസിനെ സ്പര്‍ശിച്ചു.

പാവപ്പെട്ടവന്‍ said...

ഒഴിവാക്കപ്പെടല്‍ ഒരു നോവിന്റെ സമുദ്രമാണ് അറിയിക്കുന്നത്. അനാഥമാക്കപ്പെട്ടവന്റെ നെഞ്ചില്‍ ഒരു അഗ്നിപര്‍വ്വദവും തോരാത്ത പേമാരിയുമാണ് സൃഷ്ടിക്കുന്നത് ,.സുമനസില്ലത്തവന്റെ മരണവും . വളരെ നല്ലഎഴുത്ത്

പ്രിയ said...

കഥയെന്ന് ലേബല് കണ്ടിട്ടും തോന്നുന്നില്ല ചേച്ചിപെണ്ണേ,ഇതു ജീവിതം തന്നെ.

റോസാപ്പൂക്കള്‍ said...

നന്നായി എഴുതി .
കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ക്ക് അടോപ്ഷന്‍ അല്ലാതെന്തു വഴി..?
എന്റെ ഒരു കൂട്ടുകാരി കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കുഞ്ഞിനെ ദത്തെടുത്തിട്ടുണ്ട്.ഓര്‍ഫനേജില്‍ അവര്‍ക്ക് പറഞ്ഞു വെച്ച കുഞ്ഞിനെയല്ല അവര്‍ക്ക് കിട്ടിയത്‌.ആദ്യം കാണാന്‍ ചെന്നപ്പോള്‍ അബദ്ധത്തില്‍ അവര്‍ കുഞ്ഞിനെ മാറി കാണിച്ചു .കുഞ്ഞിനെ കണ്ട അവള്‍ സമ്മതിച്ച് കൊണ്ടു പോരുവാനുള്ള ദിവസവും നിശ്ചയിച്ചു മടങ്ങി.പിന്നീടാണ് അറിയുന്നത് കുഞ്ഞു മാറിപ്പോയി എന്ന കാര്യം.വേണമെങ്കില്‍ പറഞ്ഞു വെച്ച കുഞ്ഞിനെ തരാം എന്നായി അവര്‍. കുഞ്ഞ് അതുവരെ കയ്യിലും കിട്ടിയിട്ടില്ലായിരുന്നു.പക്ഷെ അവള്‍ക്ക് കണ്ട കുഞ്ഞിനെ തന്നെ മതി എന്ന് പറഞ്ഞു. കാണുവാന്‍ ചെന്നപ്പോള്‍ അതിനെ കയ്യില്‍ കൊടുത്തപ്പോള്‍ തിരിച്ചു കൊടുക്കുവാന്‍ തോന്നിയില്ലത്രേ."എന്റെ രണ്ടു കണ്ണുകളും അവനെ കയ്യിലെടുത്തപ്പോള്‍ നിറഞ്ഞൊഴുകി "എന്നാണവള്‍‍ പറഞ്ഞത്‌.

ഇപ്പോള്‍ മിടു മിടുക്കനായ ആ രണ്ടാം ക്ലാസ്സുകാരന്‍ അവന്‍ അവരുടെ കൂടെ ജീവിക്കുന്നു.ഇതിനെപ്പറ്റി ഞങ്ങള്‍ നേരത്തെ ചിന്തിക്കേണ്ടതായിരുന്നു എ‍ന്നാണ് കുഞ്ഞിനെ കിട്ടിയ ഉടനെ അവര്‍ പറഞ്ഞത്‌

ഇസ്മയില്‍ പറഞ്ഞതിനോട് ഞാന്‍ ഒരിക്കലും യോജിക്കുന്നില്ല.ഒരു കുഞ്ഞില്ലാതെ സങ്കടപ്പെട്ടു കഴിയുന്നതിനേക്കാള്‍ അത്ര നല്ലരീതിയാണ് ഇത്

Manju Manoj said...

പലരും പറഞ്ഞപോലെ കഥയായി തോന്നീല.... പക്ഷെ ആ ആദ്യ ഭാര്യയെ കുറിച്ചാണ് എനിക്ക് വിഷമം..... നല്ല മനസ്സോടെ ആയിരികുമോ അവര്‍ ഭര്‍ത്താവിനെ വേറെഒരു വിവാഹത്തിന് നിര്‍ബന്ധിച്ചത്?? ആര്‍ക്കറിയാം അല്ലെ..... എന്തായാലും എല്ലാവരും നന്നായി ജീവിക്കട്ടെ.... നന്നായി എഴുതി ചേച്ചിപെണ്ണേ

thalayambalath said...

എല്ലാവരും സുഖമായി ജീവിക്കട്ടെ..........

ഉമേഷ്‌ പിലിക്കൊട് said...

ലേബല്‍ : കഥ

നല്ല കഥ

M R I T H I said...

parichayapetitilla...katha ishtamayi.


bhavukangal...

സുജിത് കയ്യൂര്‍ said...

pacha jeevithathinte pakarpp

Kalavallabhan said...

കഥയിലൂടെ ഒരു ജീവിതം വരച്ചു കാട്ടി.

chithrangada said...

ആദ്യ ഭാര്യയുടെ ത്യാഗം ,
ജീവിക്കാന് വരുമാനമാര്ഗം
വേറെ ഇല്ലെങ്കില് ,.............
ഒറ്റപ്പെടല് പുറത്ത്കാണിച്ചില്ലെങ്കിലും
ഉള്ളില് ഉണ്ടാകും .ആലോചിക്കുമ്പോ
ഒരു നീറ്റല്.....................

ente lokam said...

പലപ്പോഴും സാഹചര്യങ്ങള്‍ മനുഷ്യനെ എടുത്ത തീരുമാങ്ങളില്‍ നിന്നും അമ്പേ മാറ്റി എടുക്കുന്നു.ഇന്നലെ ഒരു പഴയ സിനിമ കണ്ടു.
ദത്ത് എടുത്ത കുഞ്ഞു ഒരു ദാമ്പത്യത്തില്‍ വരുത്തുന്ന പ്രശ്നങ്ങളും ആ കുഞ്ഞിന്റെ ദയനീയമായ വേദനയും..
"നൊമ്പരത്തി പൂവ്". ഇത് കഥ അല്ല ജീവിതം ഇങ്ങനെ ഒക്കെ തന്നെ....

praveen (abiprayam.com) said...

chechi penne... nanaayittundu..!!