Pages

Thursday, June 17, 2010

കര്‍ക്കിടകം വരവായി. ,ദശപുഷ്പം വിടരുന്ന വഴിത്താരകളിലൂടെ , മുക്കുറ്റി ചാന്തിന്റെ സുഗന്ധം ഉള്ള ചില ഓര്‍മ്മകള്‍ ..

ഭാഗീരഥി ടീച്ചര്‍ ആണു ദശ പുഷ്പങ്ങളെ പരിചയപെടുത്തിയത് . എഴാം ക്ലാസില്‍ വച്ച്. ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്നു , കൂടാതെ ഭാഷ അധ്യാപികയും  . ഹിന്ദു (നായര്‍ ) യുവതികള്‍ കര്‍ക്കിടക മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങള്‍ ദശപുഷ്പം ചൂടും എന്നും മുക്കുറ്റി ചാന്ത് തൊടുമെന്നും ടീച്ചര്‍ അന്ന് പറഞ്ഞു തന്നു . അത് ടീച്ചര്‍ ന്റെ റിട്ടയര്‍മെന്റ് വര്ഷം ആയിരുന്നു. ഓര്‍മയില്‍ ഇപ്പോഴും ടീച്ചര്‍ നു ഒരേ രൂപമാണ്‌ .കസവില്ലാത്ത സെറ്റും മുണ്ടും , നെറ്റി നിറയെ ചന്ദനം , നരച്ച തുമ്പ് കെട്ടിയിട്ട മുടി  ഇതൊക്കെയായി ..
       മുക്കുറ്റി , പൂവാം കുരുന്നല്‍ , മുയല്‍ച്ചെവിയന്‍ (ഒരുച്ചുഴിയന്‍ ) എന്നീ  കക്ഷികളെ നേരത്തെ പരിചയം ഉണ്ടായിരുന്നു. പ്രൈമറി ക്ലാസുകളില്‍ എന്റെ കൂടെ പഠിക്കുകയും ഇടക്കെപ്പോഴോ ഒരു പടി കേറാന്‍ വൈകി എന്റെ അനിയന്റെ ക്ലാസില്‍ ആയിപ്പോയ രാമചന്ദ്രന്റെ വേലിപ്പടര്‍പ്പില്‍ നിന്നും അവന്‍റെ അമ്മൂമ്മ തിരുതാളിയെ  കാണിച്ചു തന്നു . വള്ളിഉഴിഞ്ഞ , കറുക എന്നിവരെ നേരത്തെ പരിചയം ഉണ്ടായിരുന്നു . പക്ഷെ അവരുടെ പേരുകള്‍ അപ്രകാരം ആണെന്നറിയാന്‍ വൈകി എന്ന് മാത്രം. നിലപ്പന പലയിടത്തും ഉണ്ടായിരുന്നു . കുഞ്ഞു മഞ്ഞ പൂക്കളും ഒക്കെ ആയി . പിന്നെ ചെറൂള , കയ്യുണ്യം എന്നിവരെയും പരിചയപ്പെട്ടു . വിഷ്ണു ക്രാന്തി (അതോ കൃഷ്ണ ക്രാന്തിയോ ?) അന്ന് ഒരു അപൂര്‍വ സംഭവം ആയിരുന്നു .
ടീച്ചര്‍ ക്ലാസ്സില്‍ പറഞ്ഞു   "ചിന്നമ്മേടെ  നാട്ടില്‍ ഒക്കെ ഉണ്ടാവും , ഇനി പോകുമ്പോ ഒന്ന് അന്വേഷിച് നോക്ക് എന്നോ മറ്റോ .." ചിന്നമ്മ എന്റെ അമ്മയാണ് , അതേ  സ്കൂളിലെ ടീച്ചര്‍ ആണു.. ഞങ്ങള്‍ടെ നാട് എന്ന് പറയുന്നത്  തൊടുപുഴക്കും അപ്പുറം തട്ടക്കുഴ എന്ന സ്ഥലമാണ്. ടീച്ചര്‍ ന്റെ വീട്ടില്‍ ഒരു ചട്ടിയില്‍ ഉണ്ട് എന്നും പറഞ്ഞു . അതിനടുത്ത ദിവസം സ്കൂളില്‍ പോയത് ഇടവഴിയിലൂടെ യാണ് .. കാരണം അങ്ങിനെ പോയാല്‍ ടീച്ചര്‍ ന്റെ വീടിനടുത്തൂടെ പോവാം . അന്ന് ടീച്ചര്‍ കൃഷ്ണക്രാന്തി കാണിച്ചു തന്നു . ഒരു സിമന്റ് ചട്ടിയില്‍ കുഞ്ഞു കുഞ്ഞു പൂക്കളും ആയി നിന്ന വിഷ്ണുക്രന്തിയെ ഒരു ദിവ്യ വസ്തു എന്ന മട്ടില്‍ ഞാന്‍ നോക്കി നിന്നത് ഇപ്പഴും ഓര്‍മ്മയുണ്ട്!.
     ആ വര്ഷം അവധിക്കു നാട്ടില്‍ പോയപ്പോള്‍ തട്ടക്കുഴ അമ്മയോട് യീ കാര്യം അവതരിപ്പിച്ചു .അമ്മയും ഞാനും കൂടി വിഷ്ണുക്രാന്തിയെ തേടി കാരകുന്ന് മല മുഴുവന്‍ കയറിയിറങ്ങിയത് ഓര്‍ക്കുന്നു . പിന്നെ മൂന്നു വര്‍ഷവും ഞങ്ങള്‍ ക്ലാസ്സില്‍ എല്ലാരും തന്നെ കര്‍ക്കിടക മാസം ദശ പുഷ്പം ചൂടുമായിരുന്നു. മുക്കുറ്റി  ചാന്തും തൊടാന്‍ മറന്നിരുന്നില്ല .എല്ലാരും  പുല്ലും പച്ചിലയും ഒക്കെ തലയില്‍ വച്ചോ ,  ക്ലാസ്സില്‍ ആട് കയറിവരും എന്നൊക്കെ ആണ്‍കുട്ടികള്‍ പരിഹസിച്ചിരുന്നു .
       പിന്നെ പ്രീ ഡിഗ്രീ പഠന കാലത്തും ഞങ്ങള്‍ പതിവ് തെറ്റിച്ചില്ല , ഞങ്ങള്‍ പത്തോളം കൂട്ടുകാര്‍ക്കു ഒരു കായല്‍ അപ്പുറം ഉള്ള കോളേജില്‍ ആണു അഡ്മിഷന്‍ കിട്ടിയത് . ചിലപ്പോഴൊക്കെ ബോട്ടില്‍ വച്ച് ആയിരിക്കും ദശ പുഷ്പം distribute  ചെയ്യുക . പരിചയമുള്ള അന്റിമാര്‍ക്ക് കൊടുക്കാനും ഞങ്ങള്‍ മടി കാണിച്ചിരുന്നില്ല .
      കാലം എന്റെ ജീവിതം പറിച്ചു നട്ടത് കളമശ്ശേരിയിലേക്ക് ആണു .  അവിടെ ചുവന്ന മണ്ണ് ആയിരുന്നു , എന്റെ അമ്മവീട്ടിലെത് പോലെ .പാടത്തിന്റെ കരയില്‍ കയ്യുന്യവും ,വള്ളി ഉഴിഞ്ഞയും ഒരുപാട് ഉണ്ടായിരുന്നു . വീട്ടില്‍ വന്നിരുന്ന അമ്മൂമ്മയോട് ഒരിക്കല്‍ ഞാന്‍ കൃഷ്ണക്രന്തിയെ കുറിച്ച് അന്വേഷിച്ചു . ഇവിടെ ഒക്കെ ഉണ്ടായിരുന്നു മോളെ ഇപ്പൊ കാണാനില്ല എന്നായിരുന്നുമറുപടി .
            രണ്ടു വര്ഷം മുമ്പ് ഒരിക്കല്‍ മോന്റെ ഡോക്ടറെ കാണാന്‍ പോയതാണ് . ഡോക്ടറെ കണ്ടു  റോഡിലേക്കുള്ള വഴിയില്‍ നിറയെ കുഞ്ഞു നീല പൂക്കള്‍ .. അവിടെ നിറയെ കൃഷ്ണക്രാന്തി ആയിരുന്നു .ഞാന്‍ അന്ന് വീണ്ടും പഴയ പന്ത്രണ്ട് വയസ്സുകാരി യായി . ഷീജ ഡോക്ടര്‍ തന്ന കുറിപ്പടിയും മൊബൈലും ഒക്കെ ഒരു കൈയില്‍ ഒതുക്കി ഞാന്‍ അവിടെ കുത്തിയിരുന്നു കൃഷ്ണക്രാന്തി പറിച്ചു . വേര്‌ ഒന്നും പോവാതെ ശ്രദ്ധയോടെ ...
പിന്നീട് രണ്ടു വര്ഷം ഞാന്‍ ഒരു സെന്‍ട്രല്‍ സ്കൂളില്‍ കമ്പ്യൂട്ടര്‍ അധ്യാപികയായി  ജോലി നോക്കിയിരുന്നു .  ഒരു വര്ഷം കര്‍ക്കിടകത്തില്‍ ഞാന്‍ ദശപുഷ്പം ചൂടുകയും , ടീചെര്മാര്‍ക്ക് കൊടുക്കുകയും ചെയ്തു . കണക്കു ടീച്ചര്‍ മോളോട് പറഞ്ഞുവെന്ന്   "നിന്നെപോലെ  ഒരുത്തി എനിക്ക് സ്കൂളില്‍ ഉണ്ട് ,അവള്‍ ആണു എനിക്കിതൊക്കെ കൊണ്ടേ തന്നത് എന്ന് .."   . ലൈബ്രറി യിലെ സാര്‍ ചോദിച്ചു  അത്ഭുതത്തോടെ  "കമ്പ്യൂട്ടര്‍ ടീച്ചര്‍ ദശപുഷ്പം ചൂടുമോ ? "  . "എന്തെ സര്‍ , ദശപുഷ്പതിനും അയിത്തം ഉണ്ടോ ?" എന്നായി ഞാന്‍ .   ദശപുഷ്പം ചൂടിയാല്‍ , മുക്കുറ്റി ചാന്ത് തൊട്ടാല്‍ , ചന്ദന കുറി ഇട്ടാല്‍  ഒക്കെ  കണ്ണുരുട്ടി കാണിക്കുന്ന ദൈവമാണ് എന്റേത്  എന്ന വിശ്വാസം എനിക്കില്ല . വീടിനടുത്തുള്ള അമ്പലത്തിനു മുന്നിലൂടെ പോമ്പോ "ദൈവമേ " എന്ന ചിന്ത വന്നാല്‍  ന്യായവിധി ദിനത്തില്‍ ദൈവം എന്നെ പരീക്ഷിക്കും , ചോദ്യം ചെയ്യും എന്നും ഞാന്‍ കരുതുന്നില്ല .
ഭാഗീരഥി ടീച്ചര്‍ ഇന്ന് ഓര്‍മ്മയാണ് . പ്രൈമറി ക്ലാസുകളില്‍ കൂടെ ഉണ്ടായിരുന്ന , സുധി എന്ന് വിളിച്ചിരുന്ന സുധീറിനെ കഴിഞ്ഞ വര്ഷം മഞ്ഞപ്പിത്തം കൂട്ടിക്കൊണ്ടു പോയി .  തട്ടക്കുഴ അമ്മ എന്ന് വിളിച്ചിരുന്ന മമ്മീടെ അമ്മ മരിച്ചിട്ട് വര്‍ഷങ്ങളായിരിക്കുന്നു   . കണ്ണാന്തളി പൂക്കള്‍ വിരിഞ്ഞു നിന്നിരുന്ന കയ്യാണി എന്ന് വിളിപ്പേരുള്ള  പാടത്തിനു നടുവിലൂടെ ഒഴുകുന്ന കുഞ്ഞു തോട് , പാടം ,അമ്മവീട്   , കുഞ്ഞു ന്നളില്‍ ഓടിക്കളിച്ച്ചു വളര്‍ന്ന വിശാലമായ തൊടി ,  ഒക്കെ അന്യാധീനപ്പെട്ടു പോയി . ഓര്‍മകളില്‍ സമൃദ്ധമാണ് .. എല്ലാം ...എല്ലാവരും ..

65 comments:

മുള്ളൂക്കാരന്‍ said...

ഒക്കെ അന്യാധീനപ്പെട്ടു പോയി . ഓര്‍മകളില്‍ സമൃദ്ധമാണ് .. എല്ലാം ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഞങ്ങളൂടെ നാട്ടിൻ പുറത്ത് ഇന്നും ദശപുഷ്പങ്ങൾ കർക്കിടകമാസത്തിലെ ഒരു പതിവു തന്നെയാണു. അടുത്തു കാലം വരെ അതു പറിച്ചു കൊടൂക്കാറുണ്ടാർന്നു...

ലേഖാവിജയ് said...

എന്തൊരു ഗൃഹാതുരതയാ ചേച്ചിപ്പെണ്ണേ.വായിച്ചു കഴിഞ്ഞപ്പോള്‍ , എന്റെ ദൈവമെ എന്നെ ഒന്നു ബാല്യത്തിലേക്ക് കൊണ്ടു പോകൂ.ഒരഞ്ചു മിനിട്ട് കഴിഞ്ഞു ഞാനിങ്ങു തിരികെ പോന്നേക്കാം എന്നു പറയാന്‍ തോന്നി.
കൃഷ്ണക്രാന്തി പൂക്കള്‍ക്കു പര്‍പ്പിള്‍ നിറമല്ലേ?അതു തന്നെയാണോ കായാമ്പൂ?

ശ്രീ said...

നല്ല പോസ്റ്റ്.

ഓര്‍മ്മകളിലെങ്കിലും എല്ലാം നിലനില്‍ക്കട്ടെ

ഹരീഷ് തൊടുപുഴ said...

തൊടുപുഴയുടെ കിഴക്കൻ മേഖലകൾ ഉൾപ്പെടുന്ന തട്ടക്കുഴ, ചെപ്പുകുളം. പെരിങ്ങാശ്ശേരി, മുള്ളരിങ്ങാട്, കാളിയാർ, വണ്ണപ്പുറം എന്നീ പ്രദേശങ്ങളിലൊക്കെ റബ്ബെറിന്റെ ആക്രമണം ധാരാളമായി കൂടിയിട്ടുണ്ടെങ്കിലും; ഇന്നും പറമ്പിലൊട്ടാകെ മുക്കുറ്റിയും മറ്റു പുഷ്പങ്ങളും ചെടികളും സുലഭമായി കാണാവുന്നതാണു.
ബാല്യത്തിലേക്കുള്ള ഊളിയിടൽ മധുരതരമാണു; അതും പ്രായം കൂടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥകളില്..
അപ്പോഴാണു കൈവിട്ടു പോയ ബാല്യം എത്ര അമൂല്യമായിരുന്നു എന്നറിയുന്നത്..

Manoraj said...

എനിക്ക് പാലാട്ടുകോമൻ എന്ന ചിത്രം ഓർമ്മ വന്നു. നസീറിനെയും രാഗിണിയെയും (അതോ പത്മിനിയോ)ഓർമ്മ വന്നു. പഴയ കാലം ഓർമ്മ വന്നു.
ചന്ദനപല്ലക്കിൽ വീട്കാണാൻ വന്ന ഗന്ധർവ്വരാജകുമാരാ
ഓ..ഓ.. അപ്സരരാജകുമാരീ..
.............
.............
ദശപുഷ്പം ചൂടിക്കാം..
തിരുമധുരം നേദിക്കാം...
താമരമാലയിടീക്കാം ഞാൻ...
--------------------
ദശപുഷ്പത്തിന്റെ ഒരു ഫോട്ടോകൂടെയാകാമായിരുന്നു..

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഇന്നത്തെ അപ്സര രാജകുമാരിമാർക്കും/കുമാരന്മാരും ദശം എന്താണെന്നുപോലും അറിയാത്ത അവസ്ഥാവിശേഷമാണല്ലോ..അല്ലേ

ബിന്ദു കെ പി said...

ഇവിടത്തെ തൊടിയിൽ ഇപ്പോഴും ദശപുഷ്പങ്ങളിലെ മിക്ക അംഗങ്ങളും ഹാജറുണ്ട്.
തൊടിയിലുള്ളത് പറിച്ച് ഒരിക്കൽ ഞാൻ ഇവിടെ കൊണ്ടു വച്ചിട്ടുമുണ്ട്.
ദശപുഷ്പങ്ങളെകുറിച്ചുള്ള ആഷയുടെ ഈ പോസ്റ്റ് ഗംഭീരമാണ്.

പണ്ട് ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലത്ത് കർക്കിടകമാസത്തിൽ മുക്കൂറ്റിച്ചാറുകൊണ്ട് പൊട്ടുതൊടാറുണ്ട്. രാവിലെ കുളിച്ചു അമ്പലത്തിൽ പോയിവരുന്ന വഴി ഒരു മുക്കൂറ്റിയിങ്ങു പറിച്ചെടുക്കും, വേരുഭാഗം നുള്ളിക്കളഞ്ഞശേഷം അപ്പൊൾ തന്നെ കയ്യിൽ‌വച്ചു ഞെരടി ചാറെടുത്ത് ചന്ദനക്കുറിയുടെ ഒത്തനടുക്ക് ഒരു പൊട്ടങ്ങു പാസാക്കും! ഹോ! ഓർമ്മകൾ...ഓർമ്മകൾ...എനിക്കുവയ്യ ചേച്ചിപ്പെണ്ണേ....

ബിന്ദു കെ പി said...
This comment has been removed by the author.
ബിന്ദു കെ പി said...
This comment has been removed by the author.
ബിന്ദു കെ പി said...
This comment has been removed by the author.
ഉമേഷ്‌ പിലിക്കൊട് said...

aasamsakal..........

Minesh R Menon said...

ചേച്ചി

മുന്‍പ് ആഷാഢം വായിച്ചിരുന്നു അതുകൊണ്ട് പുഷ്പങ്ങളെ അറിയാം. അതോടിപ്പം ചേച്ചിയുടെ നിഷ്കന്കമായ എഴുത്തും കൂടിയായപ്പോള്‍ മനോഹരമായി

നന്ദ said...

നൊസ്റ്റാല്‍ജിയ അടിക്കാനും മാത്രം അത്ര പരിചയം കുട്ടിക്കാലത്ത് ഇവരുമായി ഉണ്ടായിരുന്നില്ല. ഇതില്‍ രണ്ടു മൂന്ന് പേരെ അറിയുന്നതു തന്നെ മുന്‍പൊരിക്കല്‍ ആഷാഢം ബ്ലോഗില്‍ കാണുമ്പോഴാണ്. എങ്കിലും നല്ല കുറിപ്പ്. ഓര്‍മ്മകള്‍ എന്നും സമൃദ്ധമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എല്ലാം ഓര്‍മ്മയാണ്...തിരിച്ചുകിട്ടാത്ത നുള്ളി നോവിക്കുന്ന ഓര്‍മ്മ...

ഗീത said...

കര്‍ക്കിടകത്തിന്റെ വരവറിയിച്ച് ദശപുഷ്പം ചൂടാന്‍ ഓര്‍മ്മിപ്പിച്ചത് നന്നായി. പക്ഷേ എത്ര തിരഞ്ഞാലും എല്ലാ പൂക്കളും കിട്ടില്ല.
നല്ല പോസ്റ്റ് ചേച്ചിപ്പെണ്ണേ.

junaith said...

വറ്റാത്ത ഓര്‍മ്മകള്‍..

ഉപാസന || Upasana said...

നാട്ടിലുള്ളവര്‍ എല്ലാവരും ജാതിഭേദമന്യെ ചൂടാറുണ്ട്.
മൈനയുടെ ആഖ്യാനശൈലിയെ ഓര്‍മിപ്പിച്ചു.
:-)

Captain Haddock said...

നല്ല പോസ്റ്റ്‌, നല്ല ജീവിത വീക്ഷണം. Just stay like that, don't change.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ചേച്ചി പെണ്ണെ..... തോട്ടുവയില്‍ ധനുമാസത്തിലെ തിരുവാതിരക്കു ഏതെങ്കിലും വീട്ടില്‍ (മിക്കവാറും ആ വര്ഷം കല്യാണം നടന്ന വീട്ടില്‍ ) പൂ തിരുവാതിര ഉണ്ടാകും. അന്ന് പങ്കെടുക്കുന്ന സ്ത്രീകളെല്ലാം ദശപുഷ്പം ചൂടാറുണ്ട്. കുട്ടികളായ ഞങ്ങളുടെ ചുമതല ആയിരുന്നു അന്ന് ഇത് സംഘടിപ്പിക്കല്‍. നായര്‍ സ്ത്രീകള്‍ മാത്രമല്ല ഇതിനെ കുറിച്ച് അറിയാവുന്ന മിക്ക സ്ത്രീകളും ചൂടി കണ്ടിട്ടുണ്ട്. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ദോഹയിലിരുന്നു ഞാനൊരു തിരുവാതിര കണ്ടു. നന്ദി ....

പ്രദീപ്‌ said...

ചേച്ചി പെണ്ണേ .. വായിച്ചപ്പോള്‍ എന്തോ പറയാന്‍ തോന്നിയിരുന്നു .. പക്ഷെ ഇപ്പോള്‍ മറന്നു ............. എഴുത്ത് വളരെ മികവ് പുലര്‍ത്തി ... ഇത്രയൊന്നും പറഞ്ഞാല്‍ പോര എങ്കിലും നിര്‍ത്തുന്നു ............... ഒരു കാര്യം കൂടി
ദശപുഷ്പം ചൂടിയാല്‍ , മുക്കുറ്റി ചാന്ത് തൊട്ടാല്‍ , ചന്ദന കുറി ഇട്ടാല്‍ ഒക്കെ കണ്ണുരുട്ടി കാണിക്കുന്ന ദൈവമാണ് എന്റേത് എന്ന വിശ്വാസം എനിക്കില്ല . വീടിനടുത്തുള്ള അമ്പലത്തിനു മുന്നിലൂടെ പോമ്പോ "ദൈവമേ " എന്ന ചിന്ത വന്നാല്‍ ന്യായവിധി ദിനത്തില്‍ ദൈവം എന്നെ പരീക്ഷിക്കും , ചോദ്യം ചെയ്യും എന്നും ഞാന്‍ കരുതുന്നില്ല .
കാല പ്രസക്തം ............................................ ഹിന്ദു ജീവിത രീതി എന്നതില്‍ ഞാന്‍ മനസിലാക്കിയത് , പ്രകൃതി യുടെ ഭാഗമാവുക എന്നതാണ് . ഞാന്‍ അത് പോലെ സാധാരണക്കാരന്‍ ആയി ജീവിക്കുന്ന ഒരാളാണ് .

mini//മിനി said...

ദശപുഷ്പം, ഓർമ്മകൾ എവിടെയൊക്കെയോ കടന്നു പോയി,,,

Rare Rose said...

നല്ല എഴുത്ത് ചേച്ചിപ്പെണ്ണേ..
ദശപുഷ്പമെന്നു കേട്ടിട്ടുണ്ടെന്നല്ലാതെ ഇങ്ങനെ സുന്ദരമായ ഓര്‍മ്മകളൊന്നും ഉണ്ടായിരുന്നില്ല.ഓര്‍മ്മകളിലെങ്കിലും ഇവരെല്ലാം വഴി തെറ്റാതെ വിരുന്നു വരുന്നുണ്ടല്ലോ എന്നതും ഒരാശ്വാസം അല്ലേ..

അരുണ്‍ കായംകുളം said...

കൂട്ടത്തില്‍ രാമായണമാസവും, കുറേ ഓര്‍മ്മകള്‍..
നന്ദി

SERIN / വികാരിയച്ചൻ said...

ഓർമ്മകളും ഓർമ്മപ്പെടുത്തലും... വീണ്ടും ഓർമ്മകളിലേക്ക്.... കൊണ്ടുപോകുന്നു....

സ്വപ്നാടകന്‍ said...

ചേച്ചി..
ഗൃഹാതുരത എന്നല്ല പറയേണ്ടത്,,വേറെന്തോ കൊണ്ട് പൊളിച്ചടുക്കിക്കളഞ്ഞു..ഒരുപാട് സന്തോഷമായി വായിച്ചപ്പൊ.

കുറച്ചു നാള്‍ മുന്നേ ഒരു കണ്ണാന്തളി ബസെറക്കിയിരുന്നു..കണ്ടിരുന്നോ..?ഇന്നു എത്ര പേര്‍ക്കറിയാം ഈ ദശപുഷ്പങ്ങളെ..പേരറിയുമെങ്കിലും അവ ഏതൊക്കെയാണു എന്നു തൊട്ടുകാണിക്കാനറിയുന്നവര്‍ എത്ര പേരുണ്ട്..?ദശപുഷ്പം പോയിട്ട് തുമ്പയും തുളസിയും പോലും എന്താണെന്നറിയുന്ന കുട്ടികള്‍ ഇന്നു വളരെ കുറവാണെന്നു എനിക്ക് അനുഭവത്തിലൂടെ അറിയാം..

നായന്മാര്‍ തന്നെയാനെങ്കിലും വീട്ടില്‍ ആരും ദശപുഷ്പം ചൂടാറില്ലായിരുന്നു..മുക്കുറ്റിച്ചാന്ത് തൊടാറുമില്ല..പക്ഷേ ശീപോതിയ്ക്കു വയ്ക്കും..ഇപ്പോഴും വയ്ക്കാറുണ്ട്..

പറയാണെങ്കില്‍ ഒരുപാടുണ്ട് പറയാന്‍..മാറിയ ജീവിത ശൈലിയില്‍ നേട്ടങ്ങള്‍ എണ്ണമിട്ട് വെട്ടിപ്പിടിക്കുമ്പോഴും ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ടമാവുന്നത് ഈ പച്ചപ്പാണെന്നോര്‍ക്കുമ്പോള്‍ വിഷമമുണ്ട്.

നല്ല എഴുത്തും നല്ല വീക്ഷണവും ചിന്തകളും.)

ചേച്ചിപ്പെണ്ണ് said...

മുള്ളൂക്കാരന്‍ : വന്നതിനു നന്ദി ..
പ്രവീണ്‍ : നന്ദി ..
ലേഖ : ഓര്‍മ്മകളില്‍ കൂടി മാത്രേ നമുക്ക് അങ്ങട് പോവാന്‍ പറ്റൂ
എഴുതാത്തതില്‍ സങ്കടം ഉണ്ട് .. ലേഖ ..
ശ്രീ .. നന്ദി ..
ഹരീഷ് .. തട്ടക്കുഴ ഒക്കെ അറിയുമല്ലോ .. അല്ലെ .. സന്തോഷം .
മനോ : നന്ദി ..
ബിലാത്തി : നന്ദി
ബിന്ദു : നേരത്തെ വായിച്ചിരുന്നു അതൊക്കെ ..
ലിങ്ക് ഇട്ടതില്‍ നന്ദി യുണ്ട് .. കാണാത്തവര്‍ക്ക് പ്രയോജനമാവുമല്ലോ ..
ഉമേഷ്‌ , മിനെഷ് , നന്ദ : നന്ദി ..
കു ക കു കെ : സന്തോഷം
ഗീത.. : നന്ദി
ജുന : നന്ദി ഗുരോ ..
ഉപാസന ..: മൈന ? ഞാന്‍ ? ധന്യയായി ഞാന്‍ ..
(എന്റെ യീ ബ്ലോഗിന് ആദ്യത്തെ കമെന്റ് തന്നിട്ട് പിന്നെ ഇന്നനിവിടെ .. ട്ടോ )
അശ്ളീ .. നല്ല വാക്കുകള്‍ക്ക് നന്ദി .. സ്നേഹം . ഞാന്‍ മാറില്ല ഒരിക്കലും , മാറാനാവില്ല എനിക്ക് ഞാന്‍ ആവാനേ പറ്റൂ
സുനില്‍ : അതെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ ..
പ്രദീപ്‌ : ദൈവമേ .. പിന്നെയും നല്ല വാക്കുകള്‍ .. നന്ദി അനിയ ..
മിനി ,റോസ് ,അരുണ്‍ .. നന്ദി ..
സെറിന്‍ : നന്ദി ..
സ്വപ്ന : നന്ദി ...നല്ല വാക്കുകള്‍ക്ക് .. പിന്നേം ഞാന്‍ ധന്യയായി ..
ഞാന്‍ ഒരുപാട് പഴഞ്ജന്‍ ആണ് .. എന്റെ വരികളില്‍ തെളിയുന്നതെന്തോ അതാണ് ഞാന്‍ .

Judson Arackal Koonammavu said...

ഓര്‍മ്മകള്‍ നല്ലതു!!!

ഹേമാംബിക said...

എന്ത് സുഗന്ധമുള്ള ഓര്‍മ്മകള്‍ ..

jayanEvoor said...

മനോഹരമായ പോസ്റ്റ്!
ഗൃഹാതുരം.

Echmukutty said...

വരാൻ വൈകി.
നല്ല പോസ്റ്റാണ് കേട്ടൊ.
വായിച്ച് സന്തോഷിച്ചു.
ദശാശംസകൾ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം !

ഇത്തരം ചെടികളും പൂക്കളുമെല്ലാം ഇന്നു നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു.ജീവിത തിരക്കുകള്‍ക്കിടയില്‍ ആരു ശ്രദ്ധിക്കുന്നു? സ്കൂള്‍ ബസ് പിടിക്കാന്‍ കിടക്കപ്പായില്‍ നിന്നു എഴുനേറ്റ് ഓടുന്ന കുട്ടികള്‍ക്കും ഇതിനെവിടെ സമയം?

മൈന ഉമൈബാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രണ്ടു വര്‍ഷം മുന്‍പ് എഴുതിയ ഒരു ലേഖനം ഉണ്ട്.മൈനയുടെ ബ്ലോഗില്‍ അതു വായിക്കാം

“നിങ്ങളുടെ കുട്ടി മഷിത്തണ്ടു കണ്ടിട്ടുണ്ടോ?”

എത്ര പ്രസക്തം അല്ലേ?

നന്ദി ആശംസകള്‍ ചേച്ചിപ്പെണ്ണേ..

Kuttyedathi said...

തട്ടക്കുഴ .. അപ്പൊ പറഞ്ഞു വന്നപ്പോ നമ്മളോരെ നാട്ടുകാരാണ്‌ട്ടോ . മിക്കവാറും തട്ടക്കുഴ അശോകിലെ ഉന്തിലും തള്ളിലും വച്ചു നമ്മള്‍ കണ്ടിട്ടുണ്ടാവണം. :)

ഓര്‍മ്മ ക്കുറിപ്പുകള്‍ മനോഹരമായിരിക്കുന്നു. ഓര്‍മകളും .

Diya Kannan said...

nalla post...:)

chithrangada said...

തിരുവാതിര കുളിച്ചു ദശപുഷ്പം ചൂടിയ ഒരു അനുഭൂതി!ആദ്യമായാണ് ഞാനിവിടെ.ഇനിയും വരാം !!!!!

എന്‍.ബി.സുരേഷ് said...

പഴയകാലത്തിൽ നിന്നും ചിലത് വന്നു നമ്മെ എവിടെയെല്ലാമോ കൂട്ടിക്കൊണ്ടു പോകും.

ഈ കുറിപ്പ് ഞാൻ നടന്നു തീർത്ത സ്കൂൾ കാലവഴികളെയും കിനാവുകളെയും ഓർമ്മിപ്പിച്ചു.
“ചിലതുണ്ട് സ്നേഹങ്ങൾ; എത്ര തലോടിലും
കുറുകി വാല്പൊക്കി പരിഭവിക്കുന്നവ.
ചിലതുണ്ട് ഖേദങ്ങൾ; എത്ര കൈമാറിലും
കയറിൽ തിരിഞ്ഞുനോക്കീട്ടമറുന്നവ.
ചിലതുണ്ട് മോഹങ്ങൾ;ചിറകറുത്തീടിലും
ഉയരം കിനാക്കണ്ടു തൂവൽ കോതുന്നവ.
ചിലതുണു കൂറുകൾ; പുഴകടത്തീടിലും
തിരികെത്തുഴഞ്ഞു വാലാട്ടിവരുന്നവ
(ചിലത്‌-സച്ചിദാനന്ദൻ)

ഇങ്ങനെ ചില മണങ്ങൾ
ചില പുല്ലുകൾ സസ്യങ്ങൾ
ഓർമ്മയിൽ പുരാതന സൌരഭ്യവുമായി
ചിലരേയും കൂട്ടി വരുന്നവ.

മനുഷ്യനെപ്പറ്റിയുള്ള നമ്മുടെ ഓർമ്മകൾ
മരങ്ങളെ പറ്റിക്കൂറ്റിയാണ്.

എം.ടി.യുടെ കണ്ണാന്തളിപ്പൂക്കളുടെ കാലം എന്ന പൂക്കാല ഓർമ്മയും ഓർത്തു.

Anonymous said...

എന്‍െ ചേച്ചിപ്പെണ്ണേ, ഈ ദശപുഷ്പങ്ങളെ എനിക്കും എത്ര ഇഷ്ടമാണെന്നോ. കുഞ്ഞിലേ എന്റെ ചേച്ചിയുടെ കൂട്ടുകാരി ഒരു തമ്പുരാട്ടിക്കുട്ടി ഓരോ ദിവസവും ഓരോ ചെടി അരച്ചു നെറ്റിയില്‍ തൊടും. അങ്ങനെ ഞങ്ങളും അതു ചെയ്തു. ഓണത്തിന് തുമ്പപ്പൂവിനായി തുമ്പ നടണം, കര്‍ക്കിടക്തത്ിലേക്ക് ദശപുഷ്പം നടണം, അയല്‍ക്കാര്‍ക്ക് കൊടുക്കണം എന്നും മറ്റും ഞാന്‍ വിചാരിക്കുമായിരുന്നു പണ്ട്. ഒന്നും നടന്നില്ല. നടക്കാത്ത സ്വപ്‌നങ്ങള്‍ കാണാന്‍ എന്റത്ര മിടുക്ക് ആര്‍ക്കുമുണ്ടാവില്ല. ദശപുഷ്പങ്ങളുടെ ഫോട്ടോ സഹിതമുള്ള വര്‍ണ്ണനയാണ് എന്നെ ആദ്യം ആഷാഡം ബ്ലോഗിലെത്തിച്ചത്. അതുപോല ബിന്ദുവിന്‍രെ ബ്ലോഗിലും അതുണ്ട്. അതുണര്‍ത്തുന്ന ഗൃഹാതുരത ഒന്നു പ്രത്യേകം തന്നെ.
പിന്നെ ദൈവങ്ങളുടെ കാര്യം. ഞാനും പള്ളിക്കുമുമ്പിലൂടെ പോകുമ്പോള്‍ ദൈവമേ അനുഗ്രഹിക്കണേ എന്നു പ്രാര്‍ത്ഥിക്കാറുണ്ട്. അതുകൊണ്ട് ഇന്നുവരെ കോവിലുകളിലിരിക്കുന്ന എന്റെ ദേവീദേവന്മാര്‍ പിണങ്ങിയിട്ടില്ല. പിണങ്ങുകയുമില്ല. ദൈവങ്ങള്‍ക്കങ്കിലും ജാതി വേണ്ട. നീ ഏതു രുപത്തല്‍ എന്നെ പ്രാര്‍ത്ഥിക്കുന്നുവോ ആ രുപത്തില്‍ ഞാന്‍ നിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടും എന്നു പറയുമ്പോള്‍ പിന്നെ രൂപത്തിനും ജാതിക്കും എന്തുപ്രസക്തി.
നല്ല പോസ്റ്റ്. വരാന്‍ ഇത്തിരി വൈകി....

Thommy said...

Well written

രവി said...

..
പലതിന്റേം പേരാദ്യമായാ കേള്‍ക്കുന്നെ, ഒരുപക്ഷേ എന്റെ നാട്ടില്‍ പേര് മറ്റൊന്നാകാം.

കോളെജില്‍ പഠിക്കുമ്പോള്‍ ഒരു പാര്‍വ്വതി റ്റീച്ചര്‍ ഉണ്ടായിരുന്നു. നെറ്റിയില്‍ ഭസ്മമണിഞ്ഞ്, ഇത്തിരി നരച്ച നീളമുള്ള ചുരുള്‍മുടിത്തുമ്പില്‍ തുളസിയില ചൂടി, ആഭരണങ്ങള്‍ പേരിനുമാത്രം ധരിച്ചിരുന്ന, ചെറിയ പുള്ളികള്‍ ഉള്ള സാരിയുയണിഞ്ഞ് വരുന്ന മലയാളാദ്ധ്യാപിക. അവര്‍ക്കെല്ലാരോടും വാത്സല്യമാണ്.

ഞമ്മള് രാഷ്ട്രഭാഷയായതിനാല്‍ ടീച്ചര്‍ടെ ക്ലാസ്സില്‍ ഇരിക്കാന്‍ ഒത്തില്ല. :( ഭാഗീരഥി ടീച്ചറെ പറഞ്ഞപ്പോള്‍ പാര്‍വ്വതി റ്റീച്ചറെ ഓര്‍ത്തു, ഒരിക്കല്‍ക്കൂടി മറക്കാനാഗ്രഹിക്കാത്ത, അതിനേക്കാള്‍ ഒന്നുകൂടെ ആ കാലം തിരിച്ച് കിട്ടാന്‍ കൊതിപ്പിക്കുന്ന ഓര്‍മ്മകളിലേക്ക് ഒരു മടക്കയാത്ര, വീണ്ടും. :((
..

Anonymous said...

came here once again for email flg.

raadha said...

പോസ്റ്റ്‌ ഇഷ്ടായീട്ടോ..

അപ്പൊ കളമശ്ശേരിയില്‍ എത്തി ല്ലേ? തൊട്ടടുത്ത്‌ തന്നെ ഞാന്‍ ഉണ്ട് ട്ടോ..ഇടപ്പള്ളി ഇല്‍ ... :D

ഇന്നാള്‍ ഒരിക്കെ നമ്മള്‍ ബസ്സില്‍ അടുത്തടുത്താണോ ഇരുന്നത്?

Akbar said...

നല്ല പോസ്റ്റ്.

Rahul said...

my New story Released.................

കരണത്ത് കിട്ടിയ ഒരടി...!!
ഈ അടി നേരത്തെ കിട്ടിയിരുന്നേല്‍ ഞാന്‍ ഒരുപക്ഷെ കുറെക്കൂടെ നേരത്തെ കാര്യങ്ങള്‍ തിരിച്ചറിയുമായിരുന്നു..

http://rahul-mystories.blogspot.com/?spref=gb

Welcomes your valuable comments.....

Rahul said...

my New story Released.................

കരണത്ത് കിട്ടിയ ഒരടി...!!
ഈ അടി നേരത്തെ കിട്ടിയിരുന്നേല്‍ ഞാന്‍ ഒരുപക്ഷെ കുറെക്കൂടെ നേരത്തെ കാര്യങ്ങള്‍ തിരിച്ചറിയുമായിരുന്നു..

http://rahul-mystories.blogspot.com/?spref=gb

Welcomes your valuable comments.....

ശ്രീനാഥന്‍ said...

ആ, കര്‍ക്കിടകം വന്നൂട്ടോ, ഇന്നാരാ ഒന്നാന്തി കേറ്യെ? എത്ര സുഖകരമായ പോസ്റ്റ്!

കാലചക്രം said...

ഒരുപാട് നല്ല ഓര്‍മ്മകള്‍ മനസ്സില്‍ കോറിയിട്ട് ചെറിയ നീറ്റലും മനസ്സില്‍ അവശേഷിപ്പിച്ച് കടന്നുപോയി അല്ലെ?
നന്നായിരിക്കുന്നു എന്നത് ചെറുതാക്കി കാണിക്കലാവും...
ഒന്നും പറയുന്നില്ല...ഓര്‍മ്മകള്‍ക്ക് കൂട്ടുചേരുന്നു...

jayarajmurukkumpuzha said...

nanmakal poovitta vazhitharakal iniyumn undaukumennu thanne pratheekshikkaam......

Jishad Cronic™ said...

നല്ല എഴുത്ത് ചേച്ചി....

thalayambalath said...

ബാല്യകാലം എത്ര മനോഹരമാണ് എന്ന് തിരിച്ചറിയുന്നത് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോഴാണ്....... ആ ഓര്‍മ്മകളിലാണ് നമ്മളൊക്കെ ജീവിക്കുന്നത്. ഓര്‍മ്മകള്‍ക്ക് നന്ദി......

jyo said...

ദശപുഷ്പം ഇട്ട് ഒരു എണ്ണ എന്റെ അമ്മ കാച്ചാറുണ്ട്-പക്ഷെ അതിലെ ഇനങ്ങള്‍ ചേച്ചിപ്പെണ്ണാണ് പരിചയപ്പെടുത്തിയത്-നല്ല പോസ്റ്റ്-ബാല്യം എത്ര സുന്ദരമായിരുന്നു.

Anonymous said...

താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
www.malayalamemagazine.com
livestyle@gmx.com

siya said...

ഇത് എവിടെ പോയി എന്ന് വിചാരിച്ചും ഉള്ളു ..ഈ പോസ്റ്റ്‌ വന്നതും അറിഞ്ഞില്ലല്ലോ ?എല്ലാം വായിച്ചു വിഷമം ആണ് ..നാട്ടില്‍ നിന്നും പോന്നതിന്റെ ..എന്തായാലും പോസ്റ്റ്‌ അടിപൊളി കേട്ടോ .കാണാം .

krishnakumar513 said...

മനോഹരമായ ഓര്‍മ്മകള്‍..നന്ദി .....

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

onasamsakal

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ ചേച്ചിപ്പെണ്ണേ,
പോസ്‌റ്റ്‌ നന്നായി.ദശപുഷ്‌പം,തിരുവാതിര,തുടിച്ചുകുളി...ഇതൊക്കെ ഒരു കാലത്തെ കേരളീയ ജീവിതശൈലിയുടെ ആകര്‍ഷകമായ അടയാളങ്ങളായിരുന്നു.പ്രകൃതിയോടുള്ള അനുകരണീയമായ മമത.നായര്‍ സ്‌ത്രീകള്‍ മാത്രമല്ല,നമ്പൂതിരി സ്‌ത്രീകളും അവരോട്‌ മൈത്രിയില്‍ കഴിഞ്ഞിരുന്ന മറ്റു സമുദായങ്ങളും ഇതൊക്കെ പതിവാക്കിയിരുന്നു.ചില ദേശങ്ങളുടെ പ്രത്യേകതയാണ്‌ ചില അനുഷ്ടാനങ്ങള്‍.അത്തരം കാര്യങ്ങളില്‍ ചില സമുദായങ്ങള്‍ കൂടുതല്‍ ശ്രദ്ധ വയ്‌ക്കും എന്നുമാത്രം.
കുറച്ചുകാലം മുമ്പുവരെയുള്ള-ഇപ്പോഴും ചിലയിടങ്ങളില്‍..- ആത്തേമാരുടെ കൈപ്പുണ്യവും സമ്പ്രദായങ്ങളും എനിക്കിഷ്ടമാണ്‌.നായര്‍ സ്‌ത്രീകളുടെ വശ്യഭംഗിയില്ലെങ്കിലും,താങ്കള്‍ പറഞ്ഞപോലെ,'ആടിനെ ക്ഷണിക്കുന്ന മുടി'യുമായുള്ള ആ നടത്തം പ്രത്യേകഭംഗി തന്നെ.അതാണെന്റെ നൊസ്റ്റാള്‍ജിയ!
നന്ദി.(പോസ്‌റ്റ്‌ വായിക്കാന്‍ വൈകിപ്പോയി.)

Gopakumar V S (ഗോപന്‍ ) said...

നല്ല ഒർമ്മകൾ...
നന്നായിട്ടുണ്ട്...ആസംസകൾ ....

Joy Palakkal ജോയ്‌ പാലക്കല്‍ said...

ജീവിതത്തിന്റെ തിരക്കില്‍ മറന്നുപോകുന്ന...മനപ്പൂര്‍വ്വം മറന്നുകളയുന്ന സ്നേഹത്തിന്റെ പങ്കുവയ്ക്കലുകളെ ഉണര്‍ത്താനുതകുന്ന ഒരു ഹൃദയഹാരിയായ പോസ്റ്റ്‌!!

ജ്യോതിഷ് said...

ഹൃദയഹാരിയായ ഒരു പോസ്റ്റ്‌! ആദ്യമായി ആണ് ഞാനിതു വഴി. പക്ഷെ ശരിക്കും മലയാളിയുടെ ബാല്യകാലത്തെ ഓര്‍മ്മിപ്പിച്ച ഈ പോസ്റ്റ്‌ കണ്ടിട്ടും കമന്റാതെ പോകുന്നതെങ്ങനെ?

എന്‍റെ നാട്ടില്‍ വംശ നാശം വന്നു വേരറ്റു പോയ താഴംബൂവിനെ പറ്റി ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഓര്‍ത്തു. ഒരുകാലത്ത് മലയാള സിനിമയ്ക്കും(താഴംബൂ മണമുള്ള...) നാട്ടിന്പുറ അംഗനമാര്‍ക്കും സൌരഭ്യ സാന്നിധ്യമായിരുന്ന താഴംബൂ.. അത് കണ്ടിട്ടോ അതിന്റെ സുഗന്ധമറിഞ്ഞിട്ടോ കാലം ഒരുപാടായി.

ചേച്ചിപെണ്ണിന് നന്ദി, ഓര്‍മ്മകള്‍ തിരിച്ചു തന്നതിന്..

J said...

കമ്പ്യൂട്ടര്‍ ടീച്ചര്‍ ദശപുഷ്പം ചൂടുമോ എന്നു ചോദിച്ചതിനു ഇത്രേം പറഞ്ഞ് ആ പാവത്തിനെ പേടിപ്പിക്കണ്ടായിരുന്നു.. ഈ പുഷ്പങ്ങളുടെ പടം കാണാന്‍ ആഗ്രഹമുണ്ട്..

നിശാസുരഭി said...

കുടചൂടിയ ചൈനീസ് പെണ്ണിനെത്തേടി വന്നപ്പോ കണ്ടത്! ഉം..

പോസ്റ്റ് വായിച്ചപ്പോള്‍ ഒരു പാട്ടോര്‍മ്മ വന്നു
“വര്‍ണ്ണങ്ങളില്‍ വസന്തം നീരാടുന്നു
പുഷ്പങ്ങളില്‍ സുഗന്ധം ചേക്കേറുന്നു..”

ആശംസകള്‍, പോസ്റ്റ് വളരെ പഴയതാണല്ലൊ,
ഇനീം വരാം.

MyDreams said...

ഓര്‍മകളില്‍ സമൃദ്ധമാണ് .. എല്ലാം ...എല്ലാവരും

Krishna Speaks said...

a very good post.

കടലാസുപുലി said...

ഹിത് കൊള്ളാം ട്ടാ ..

കടലാസുപുലി said...

നല്ല നോസ്റ്റി പോസ്റ്റ്‌

ചേച്ചിപ്പെണ്ണ്‍ said...

thanks all