Pages

Monday, November 2, 2009

മന്ധോദരി - ഫുള്‍ വേര്‍ഷന്‍

കുറച്ച് മുന്‍പേ ഞാന്‍ മന്ധോദരി എന്ന കവിതയുടെ (കവി - കുഞ്ചുപിള്ള ) കുറച്ചു ഭാഗങ്ങള്‍ പോസ്റ്റിയിരുന്നല്ലോ ...
എന്റെ ഒരു കൂട്ടുകാരിക്ക് മഹാത്മാഗാന്ധി യുവത്ജനോല്സവത്തില്‍ കവിത പാരായണം - ത്തിനു ഒന്നാം സ്ഥാനം നേടിക്കൊടുത്തത്‌ , ....
തികച്ചും അപ്രതീക്ഷിതമായി ഞാന്‍ അവളെ കണ്ടു ഓര്‍മകളുടെ കൂട്ടില്‍ അഥവാ ഓര്‍കൂട്ടില്‍ വച്ച് ....
അവളോട്‌ ആ കവിതയുടെ വരികള്‍ ഒന്ന് ഓര്‍ത്തെടുത്തു തരാമോ എന്ന് ചോദിക്കേം ചെയ്തു ....
അവള്‍ തന്നത് ഞാന്‍ പോസ്റ്റുന്നു ....


യുദ്ധം കഴിഞ്ഞു ദശാസ്യന്‍ മരിച്ചന്നു ദുഃഖം പുതച്ചു നിന്നൂ ത്രികൂടാചാലം
താണ് പറന്നൂ ശവം തീനികള്‍ നിണ ചാലില്‍ ശവതാളം ആടി കബന്ധങ്ങള്‍
വര്‍ധിത ഭീകരമായ നിശ്ശബ്ധത മുറ്റിയ ലങ്കതന്‍ സന്ഗ്രാമ ഭൂമിയില്‍
ദൂരതോരേടതനന്തതയില്‍ നോ‍ക്കി വീരന്‍ രേഘുരാമന്‍ ഏകനായ്‌ നില്കവേ
ആകെയുലഞ്ഞ കാര്‍കൂന്തലും കണ്ണുനീര്‍ചാലുണങ്ങി പാട് വീണ മുഖവുമായ് '
ഒന്ന് വിതുംബാതെ പാദമിടരാതെ മെല്ലെ നടന്നടുത്തെത്തി മന്ധോദരി

എന്തോ പറയുവാന്‍ ചുണ്ടനക്കി രാമന്‍ ഒന്നും പറയാന്‍ കഴിയാതെ നില്‍ക്കവേ
ചോദിച്ചവള്‍ പ്രഭോ വിപ്രവാസത്തിന്റെ വേദന അങ്ങുമറിഞ്ഞവനല്ലയോ ?
പഞ്ചവടിയിലെ കാറ്റിനോടും കാട്ടില്‍ മേയ്യുലഞ്ഞടിയ വല്ല്ലിയോടും
പണ്ട് വൈദേഹിയെ തേടി നീ അലഞ്ഞില്ലയോ ഉള്ളില്‍ വിരഹ കനലെരിഞ്ഞില്ലയോ....

സൂര്യ വംശത്തിന്റെ രോമാഞ്ചമാണ് നീ കോധണ്ഡമേന്തിയ ധീരതയാണ് നീ
സൃഷ്ടി സ്ഥിതി ലയ ചക്രം തിരിയുമീ വിശ്വ പ്രകൃതിക്ക്‌ കാരണമാണ് നീ
നിര്‍ജന കാന്താര പാര്‍ശ്വങ്ങളില്‍ കാമ നൃത്തം ചവിട്ടും നിശാചരി അല്ല ഞാന്‍
ലോകം വിറപ്പിച്ച രാക്ഷസ രാജന്‍റെ കാമഗ്നിയില്‍ വീണ ദേവാങ്ങന അല്ലാ
രാവണ രാജഅങ്കണത്തില്‍ എന്നും പുഷ്പ കാലം വിരിയിച്ച നിശാഗന്ധി ആണ് ഞാന്‍

പത്തു തലയും ഇരുപതു കയ്കളും ചക്രവാളത്തോളം എത്തുന്ന കീര്‍ത്തിയും കണ്ടരിഞ്ഞത്രേ നശിപ്പിച്ചു നീ
എനിക്കിണ്ടാലില്ല അതിലൊന്ന് പോലും പ്രഭോ......
വേണ്ടെന്റെ സ്വപ്ന കുളിര്‍ നിലാവില്‍ പൂത്ത പരിജാതത്തെ തിരിച്ചു തന്നാല്‍ മതി!

25 comments:

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
ചേച്ചിപ്പെണ്ണ്‍ said...

ക്ഷമിക്കണം , ഇത ഇപ്പോഴും അപൂര്‍ണം ആണ് ....
മുഴുവന്‍ കിട്ടുമ്പോ അപ്ഡേറ്റ് ചെയ്യാം ,

Sapna Anu B.George said...

അപൂർണ്ണമെങ്കിലും.....എന്റെ നാമം വൃധാ എടുത്തതിനു നന്ദി.

Umesh Pilicode said...

കൊള്ളാം

:-)

വരവൂരാൻ said...

പഴയ വായനയില്ലേക്ക്‌ എത്താൻ ഇത്‌ തന്നെ ധാരാളം..ആശംസകൾ

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പച്ച മുന്തിരി പോലുള്ളോരീ കവിത രുചിക്കവേ ‍
മുന്തിരിക്കുരു പോലക്ഷര തെറ്റുകള്‍
എങ്കിലുമീ മുന്തിരിച്ചാറെനിക്കു ഹൃദ്യം..

Manoraj said...

eniyum nalla nalla karyangal cheyan manassu varatte...

Typist | എഴുത്തുകാരി said...

വളരെ നന്നായിരിക്കുന്നു.

ചേച്ചിപ്പെണ്ണ്‍ said...

സ്വപ്ന : സ്വപ്ന യെ /ത്തെ ക്കുറിച്ച് ഞാന്‍ ഫുള്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ടല്ലോ ...
ഉമേഷ്‌ : നന്ദി
വരവൂരാന്‍ : നന്ദി, വന്നതിനും കമന്റിയതിനും
ശാരദ നിലാവ്‌ ...: നിലാവ്‌ എഴുതിയ കഥകള്‍ ഒക്കെ വായിച്ചൂ ട്ടോ , ഒരുപാട്‌ ഇഷ്ടമായി ....
വന്നതിനു നന്ദി ..
മനോരാജ്‌ : ഞാന്‍ എഴുതിയതല്ലട്ടോ ഈ കവിത , ഒരു കുഞ്ചു പിള്ള എന്ന കവിയാ ...
ടൈ പിസ്റ്റ്‌ : നന്ദി ,

ചേച്ചിപ്പെണ്ണ്‍ said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

സത്യം പറയാമല്ലോ..
ഈ മണ്ഡോദരി കവിത കാണുമ്പോൾ ,നല്ലൊരു തെങ്ങ് പിന്നീട് മണ്ട രോഗം പിടിച്ച് കണ്ട പോലെയായി കേട്ടൊ..
അത്രയധികം അക്ഷരപിശാച്ചുകളാണിതിൽ

ചേച്ചിപ്പെണ്ണ്‍ said...

ബിലാത്തി പട്ടണം : ക്ഷമിക്കണം , കുഞ്ചു പിള്ള എന്നെ കണ്ടാ കുനിച്ചു നിര്‍ത്തി ഇടിക്കും ...ല്ലേ ?
പുള്ളീന്റെ കവിതേ കൊന്നു കൊല വിളിച്ചതിന് .....
ദാ , കുറെ ഒക്കെ തിരുത്തീട്ടുണ്ടേ ....

ശ്രീ said...

ഇതേതായാലും നന്നായി.
:)

നന്ദന said...

വായനാലോകത്തിനു ഇങ്ങനെയുള്ളവരെയാണ് ആവശ്യം ..കുടുതല്‍ നന്നായിവരട്ടെ ..
നന്‍മകള്‍ നേരുന്നു
നന്ദന

അരുണ്‍ said...

nannayittundu...appornnammanelum...

VEERU said...

കൊള്ളാം ചേച്ചീ കലക്കീട്ടുണ്ട് ട്ടാ..
തുടരട്ടെ ഇത്തരം ശ്രമങ്ങൾ !!!

VEERU said...

പിന്നെ കഴിഞ്ഞ പോസ്റ്റിലെ കമന്റിന്റെ കാര്യം..
അതു ഒരു കൊച്ചനിയന്റെ വെറും തമാശയായി കണ്ടാൽ മതീട്ടാ..വെഷമം തോന്നിയെങ്കിൽ ക്ഷമിക്കണം അത്രയും സ്വാതന്ത്ര്യം എടുത്തത് ഇഷ്ടമായില്ലെങ്കിൽ കെടുക്കട്ടെ എന്റെ വക ഒരു sorry !!

Anil cheleri kumaran said...

കൊള്ളാം. നന്നായിട്ടുണ്ട്. ബാക്കി കൂടെ എഴുതുക.

ചേച്ചിപ്പെണ്ണ്‍ said...

നന്ദന : നന്ദി യുണ്ടേ , വീണ്ടും വരിക ,,,,....
അരുണ്‍ : നന്ദി , ഇനീം കാണാം ...
ശ്രീ : കുറെ ആയല്ലോ കണ്ടിട്ട്
വീരു : എനിക്ക് ഫീലിങ്ങ്സ്‌ ഒന്നും, ഇല്ല കേട്ടോ , അല്ലേലും പൊതുവേ എല്ലാരും പറയാറുണ്ട്
ഇവള്‍ക്ക് ഒരു ഇരുപത്തന്ച്ച് പൈസേടെ കുറവുണ്ടെന്ന് ...
(പൊതുവേ പറയാറ്‌ പത്തു പൈസേടെ കുറവ്‌ ഉണ്ട്‌ എന്നല്ലേ ...?)
കുമാര്‍ : നന്ദി , വന്നതിനു .....,
ബാക്കി അല്ല ലാസ്റ്റ് വരിക്കു മുമ്പേ ഒന്ന് രണ്ടെണ്ണം മിസ്സിംഗ്‌ ആണോ എന്ന് ഒരു സംശയം ....
കൂട്ടുകാരിക്ക് ഓര്മ ഇല്ല ...

പൂതന/pooothana said...

പൂതനചരിതം എഴുതി പോസ്റ്റ് ചെയ്യൂ പുണ്ണ്യ്യം നേടൂ...

താരകൻ said...

വേണ്ടെന്റെ സ്വപ്ന കുളിര്‍ നിലാവില്‍ പൂത്ത പരിജാതത്തെ തിരിച്ചു തന്നാല്‍ മതി!
എഴുത്ത് വളരെ നന്നായിരിക്കുന്നു..ആശംസകൾ

വിജയലക്ഷ്മി said...

kollaam nalla post

Sriletha Pillai said...

ഏതൊക്കെയോ വഴികളില്‍ക്കൂടി ചുറ്റി സഞ്ചരിച്ചാണ്‌ മാഷേ ഇവിടെയെത്തിയത്‌. താങ്കളുടെ പോസ്‌റ്റുകള്‍ കണ്ടപ്പോള്‍ വാസ്‌തവത്തില്‍ അന്തം വിട്ടുപോയി. ഞാന്‍ മനസ്സില്‍ കണ്ട പലതും, താങ്കള്‍ എഴുതിക്കളഞ്ഞല്ലോ മാഷേ. ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത എന്റെ മനസ്സില്‍ക്കയറി അടിച്ചുമാറ്റിയല്ലേ..... സന്തോഷം. പലപ്പോഴും സംഭവിച്ചിട്ടുണ്ട്‌ ഇങ്ങനെ. സമാനചിന്താഗതിക്കാര്‍, ഒരേ wave length ഉള്ളവര്‍ ഉണ്ടെന്നുള്ളത്‌ തികച്ചും സന്തോഷകരം തന്നെ.

ഈ പോസ്‌റ്റാണ്‌ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്‌. രാഷ്ട്രീയഞെട്ടലല്ല കേട്ടോ. ശരിക്കുമുള്ള ഞെട്ടല്‍ തന്നെ. മൂന്നു നാലു ദിവസം മുന്‍പ്‌ ആത്മഹവ്യത്തിലെ മണ്ഡോദരി ഞാന്‍ എന്റെ വായനാലോകത്തില്‍ ചേര്‍ക്കാനായി എഴുതിത്തുടങ്ങിയിരുന്നു. മുഴുവനാക്കാന്‍ സമയം കിട്ടിയില്ല. ഇനിയിപ്പോള്‍ എഴുതേണ്ടല്ലോ. താങ്കള്‍ എന്നെക്കാള്‍ വളരെ മുമ്പേ പറന്നല്ലോ.........

ആ കവിത ചൊല്ലിയപ്പോള്‍ മകള്‍ പറഞ്ഞു...'എന്തിനാ ആ മാമന്‍ ശ്രീരാമനെ കുറ്റം പറഞ്ഞ്‌ എഴുതിയത്‌, അതുകൊണ്ടല്ലേ ഇങ്ങനെ മരിച്ചു പോയത്‌.... ' കവിയുടെ ദുരന്തമരണത്തെക്കുറിച്ചാണ്‌ അവള്‍ സൂചിപ്പിച്ചത്‌. കൊച്ചു വായിലൂടെ വന്ന വലിയ വര്‍ത്തമാനം അന്നെന്നെ ഞെട്ടിച്ചു. പിന്നെ പലപ്പോഴും ആ കവിത ചൊല്ലിയപ്പോഴൊക്കെ പ്രിയപ്പെട്ടവരുടെ മരണം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്‌. താങ്കളുടെ പുതിയ പോസ്‌റ്റില്‍ പറഞ്ഞതുപോലെ ഒരു നിമിത്തം......അല്ലെങ്കില്‍ എന്തോ മനസ്സിലാകാത്ത ഒരു പ്രതിഭാസം........

പ്യാരിയുടെ,റോസാപ്പൂക്കളുടെ, ഇപ്പോള്‍ താങ്കളുടെ ഒക്കെ അക്ഷരങ്ങളില്‍ ഞാന്‍ എന്നെത്തന്നെ കാണുന്നു......ഇനിയു കാണാം
ഹൃദയപൂര്‍വ്വം
മൈത്രേയി.

Sriletha Pillai said...

ആ കവിത എഴുതിയത്‌ ശ്രീ.കാവാലം കുഞ്ചുപിള്ളയാണ്‌. അകാലത്തില്‍ വാനിടിച്ച്‌ മരിച്ചുപോയി, റോഡ്‌ സൈഡില്‍ നില്‍ക്കുമ്പോള്‍. സമയം കിട്ടട്ടെ, മുഴുവനും അക്ഷരത്തെറ്റൊന്നുമില്ലാതെ ഞാന്‍ പോസ്‌റ്റാം
നേരത്തേ ബ്ലോഗ്‌ പേരുകള്‍ പറഞ്ഞപ്പോള്‍ നന്ദനയേയും മാണിക്യത്തേയും വിട്ടുപോയി.......അതുകൂടി ചേര്‍ത്തു വായിക്കണേ....

Anonymous said...

mandodari reloaded