Pages

Thursday, May 13, 2010

എനിക്ക് , എന്റെ ബ്ലോഗിനു ഒന്നാം പിറന്നാള്‍ സമ്മാനം , മൈത്രേയി തന്നത് ..



എന്താണെന്നല്ലേ ? കേരള കൌമുദി വീക്ക്ലി യില്‍ ബ്ലോഗുലകം എന്ന പംക്തി മൈത്രേയി  ആണു എഴുതുന്നത് . ബ്ലോഗേര്‍സ് നെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക , അതായത് കീ ബോര്‍ഡും വിരലുകളും കൊണ്ട് ഉരുണ്ടു വരുന്ന അക്ഷരങ്ങളുടെ മേല്‍ ലേശം അച്ചടി മഷി പുരട്ടുക എന്ന കര്‍ത്തവ്യം ആണു മൈത്രേയിയുടേത് . ഈ ആഴ്ച എന്റെ ബ്ലോഗുകളെ പറ്റി ആണു മൈത്രേയി എന്ന ശ്രീലതപിള്ള എഴുതിയിട്ടുള്ളത് . കടലാസ്സില്‍ കുറിച്ച് വയ്ക്കാത്ത ചിന്തകള്‍ , കുഞ്ഞു സങ്കടങ്ങള്‍ , ഓര്‍മ്മകള്‍ ഒക്കെ കുടഞ്ഞിടാന്‍ ഒരിടം അതുമാത്രമായിരുന്നു എനിക്കീ ബ്ലോഗ്‌ .ഒരിക്കലും എന്നെത്തേടി ഇങ്ങനെ ഒരു അംഗീകാരം വരുമെന്ന് ഞാന്‍ ഓര്‍ത്തിരുന്നില്ല . ഞാന്‍ അര്‍ഹിക്കാത്തത ആണു ഇത് എന്ന ചിന്ത ഇപ്പഴും എനിക്കുണ്ട് .നമ്മള് ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു കൈക്കുടന്ന സ്നേഹം ആരില്‍നിന്നോക്കെയോ കിട്ടുന്നത് പോലെ .ചേച്ചി പ്പെണ്ണി ന്റെ പാഴ് വാക്കുകളുടെ മേല്‍ അച്ചടി മഷി പുരട്ടിയതിനു മൈത്രെയിക്ക് നന്ദി ....

കഴിഞ്ഞ മെയ്‌ പതിമൂന്നിനാണ്‌ ഞാന്‍ ചേച്ചി പെണ്ണ് എന്ന പേരില്‍ ബ്ലോഗ്‌ എഴുത്ത് തുടങ്ങിയത് .
എന്റെ പേന കടലാസിനോട് പറയാതിരുന്നത് എന്ന ബ്ലോഗ്‌ തുടങ്ങിയത് പതിനാലാം തിയതിയും .
ഒരു വര്ഷം മുമ്പ് ഞാന്‍ അദ്ധ്യാപിക ആയിരുന്ന സ്കൂളില്‍ ഹിന്ദി വീക്കിനോട് അനുബന്ധിച് ടീച്ചര്‍ മാര്‍ക്ക് വേണ്ടി നടത്തിയ കവിത രചന മത്സരത്തില്‍ എനിക്ക് രണ്ടാം സ്ഥാനം കിട്ടിയിരുന്നു . അതായിരുന്നു എന്റെ ആദ്യ പോസ്റ്റ്‌ .മെയ്‌ എട്ടാം തിയതിയിലെ കേരള കൌമുദിയില്‍ ആണു എന്റെ ബ്ലോഗിനെ പറ്റി മൈത്രെയി  എഴുതിയത്.

72 comments:

കാട്ടിപ്പരുത്തി said...

അപ്പോള്‍ ഒരു പായസമെങ്കിലും??


ആശംസകളും അഭിനന്ദനങ്ങളും

സ്വപ്നാടകന്‍ said...

:)
ഒന്നാം പിറന്നാള്‍ ആശംസകള്‍...!!

Ashly said...

ആശംസകള്‍!!!!

raj said...

ഒന്നാം വാർഷികം പ്രമാണിച്ഛ് വായനക്കാർക്ക് ബ്ലോഗ് രൂപത്തിൽ മധുരം നൽകുക..എല്ലാ വിധ ആശസകളും..

എറക്കാടൻ / Erakkadan said...

ആശംസകള്‍ പെണ്ണേ.....ഇനിയും ഒരു കോടി പോസ്റ്റുകള്‍ വായിക്കാന്‍ ഞാന്‍ റെഡിയായിട്ടുണ്ട്

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആശംസകള്‍

നന്ദ said...

അഭിനന്ദനങ്ങള്‍. ഒപ്പം ബ്ലോഗിന് പിറന്നാളാശംസകളും.

Junaiths said...

ഹാപ്പി ബ്ലോര്‍ത്തി ഡേ...
ഇനിയും അച്ചടി മാധ്യമത്തില്‍ നിറഞ്ഞു തുളുമ്പട്ടെ
ആശംസകള്‍

Senu Eapen Thomas, Poovathoor said...

ഇത് കുട്ടികളിയല്ല. ബാക്കിയെല്ലാം വെറുതെ വിട്ടു. ഒന്നാം പിറന്നാൾ, ബ്ലോഗുലകത്തിൽ ബ്ലോഗ്...

നാട്ടിൽ ഞാൻ ഒന്ന് വന്നോട്ടെ.. ചിലവ് ചെയ്തേ തീരു.. പിന്നെ ചേച്ചിക്ക് ഇതിന്റെ ചിലവിലേക്ക് Today’s special- BEEF BIRIYANI


സസ്നേഹം,
സെനു, പഴമ്പുരാണംസ്.

സെറീന said...

പിറന്നാളുമ്മ..:)
പിന്നെ കുറേ സന്തോഷം..
ചിലവ്‌ എപ്പോള്‍ എവിടെ വെച്ചു എങ്ങനെ
എന്നൊക്കെ മെയില്‍ ചെയ്യുമല്ലോ...:)

ഉറുമ്പ്‌ /ANT said...

പിറന്നാളാശംസകൾ. :)

സജി said...

പേന കടലാസിനോട് പറയാതിരുന്നത്, അച്ചടി മഷി പറയട്ടേ..

പിറന്നാള്‍ ആശംസകള്‍!!

വിരോധാഭാസന്‍ said...

ആശംസകളോടാശംസകള്‍...!!!


വായിക്കാന്‍ ഹൃദയം തുടിക്കുന്ന രചനകള്‍ ...ആ തൂലികത്തുമ്പില്‍ നിന്ന് പിറന്നു വീഴട്ടേ എന്ന് ആശംസിക്കുന്നു...!!

Sulfikar Manalvayal said...

ഒന്നാം പിറന്നാള്‍ കൊണ്ടാടുന്ന ചേച്ചിപ്പെന്നിനു ... ഒരായിരം ആശംസകള്‍... മനസ്സ് നിറഞ്ഞ ഭാവുകങ്ങള്‍... ഇനിയും ഒരുപാട് വര്‍ഷങ്ങള്‍... (കാക്കതൊള്ളായിരം) പിറന്നാള്‍ കൊണ്ടാടാന്‍ കഴിയുമാരാവട്ടെ എന്ന്......... (മതി അല്ലെ) ആഗ്രഹിച്ചോട്ടേ........

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഹാല.... വന്‍ പിറന്നാള്‍ സമ്മാനാണല്ലോ..... എന്റേം പിറന്നാളാശംസകള്‍... എന്താപ്പതരാ പിറന്നാളിന്... ശ്ശോ.... ആ.. കുളത്തിലേക്ക് വന്ന കമ്പ്ലീറ്റ് കല്ലും എടുത്തോ.... :)

jayanEvoor said...

പെങ്ങളേ....
മനം നിറഞ്ഞ ആശംസകൾ!
നൂറു നൂറു പോസ്റ്റുകൾ ആ വിരൽത്തുമ്പിൽ നിന്നൊഴുകട്ടെ...!

ഹരിയണ്ണന്‍@Hariyannan said...

ഈ മൈത്രേയിച്ചേച്ചീടെ കാര്യം!
:)

പഴയ പലപോസ്റ്റുകളും തപ്പി വായിച്ചു.
നന്ദി മൈത്രേയിക്കും കങ്കാരൂസ് ചേച്ചിക്കും.

Pyari said...

ഇന്നലെയാണ് മൈത്രേയി യുടെ റിവ്യൂ ഞാന്‍ വായിച്ചത്! അത് കഴിഞ്ഞു ഇവിടെ വന്നു നോക്കി. review ന്റെ copy ഇവിടെ കണ്ടില്ല! പിന്നെ, ഈ ബ്ലോഗ്‌ ഒന്ന് ചികഞ്ഞു. ഇന്നലെ മൈത്രെയിക്കും ചേച്ചിപ്പെണ്ണിനും വല്ല്യ ഒരു മെയില്‍ അയക്കണം എന്നും വിചാരിച്ചതാണ്. പക്ഷെ നടന്നില്ല. :( ഇവിടെ വന്നു ഒരിക്കല്‍ പാലേരിമാണിക്ക്യം വായിച്ചു തിരികെ വരണം എന്ന് കരുതിപ്പോയതാണ്. പിന്നെ, ഇന്നലെ യാണ് ഒന്ന് സമയം എടുത്തു വായിച്ചത്. (അതിനും കാരണം മൈത്രേയി തന്നെയാണ് കേട്ടോ.)

എന്റെ എല്ലാ ആശംസകളും. :) എഴുത്തിനെ കുറിച്ച് എല്ലാ നല്ല വാക്കുകളും മൈത്രേയി പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇനി ഞാനായിട്ട് ഒന്നും പറയേണ്ട ആവശ്യമില്ലല്ലോ? :)

വീണ്ടും കാണാം.

ഒരു നുറുങ്ങ് said...

കേരള കൌമുദിയില്‍ വായിച്ചിരുന്നു..
ചേച്ചിപ്പെണ്ണിനും,മൈത്രേയിചേച്ചിക്കും ഒപ്പം
കേരള കൌമുദിക്കും ആശംസകള്‍.
ബ്ലോഗുലകം പൂത്തുലയട്ടെ!!!

Rare Rose said...

ഒന്നാം പിറന്നാളുകാരിക്കു മനസ്സ് നിറഞ്ഞ ആശംസകളും,അഭിനന്ദനങ്ങളും.:)

ചേച്ചിപ്പെണ്ണിന്റെ തനത് ശൈലിയില്‍ ഇനിയുമൊരുപാട് പോസ്റ്റുകള്‍ ബൂലോകത്ത് നിറയട്ടെ..

ഒഴാക്കന്‍. said...

അമ്പടി ചേച്ചി പെണ്ണെ ഒടുക്കം പേപ്പറിലും കയറി അല്ലെ!

എല്ലാവിധ ആശംസകള്‍!
തുടര്‍ന്നും ഒരുപാടു എഴുതുവാന്‍ കഴിയട്ടെ ചേച്ചി പെണ്ണിനും പിന്നെ ഈ എനിക്കും :)))

സുരേഷ് ബാബു വവ്വാക്കാവ് said...

അപ്പോൾ പിറന്നാളാശംസകൾ

Manoraj said...

ചേച്ചിപ്പെണ്ണേ..

സത്യത്തിൽ എന്താണു ചേച്ചിപ്പെണ്ണിന്റെ യഥാർത്ഥ നാമം എന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ല.. ആദ്യമേ മുതൽ തന്നെ അങ്ങിനെ വിളിച്ചു പോന്നു. ഇനിയും അത് തന്നെയിഷ്ടം. എങ്കിലും കൂടുതൽ പരിചയപ്പെടാൻ ആഗ്രഹമുണ്ട് എന്നത് മറച്ച് വെക്കുന്നുമില്ല.. പിന്നെ പിറന്നാളിനൊപ്പം മൈത്രേയി നൽകിയ സമ്മാനവും കൂടിയായപ്പോൾ മനോഹരമായി.. അർഹതയില്ല എന്നൊക്കെ വെറുതെ പറയല്ലേ.. ഇതിനു മുൻപ് ഏതോ ബസ്സിലും ചേച്ചി ഇതുപോലെ പറയുന്നകേട്ടൂ.. പാലേരിമാണിക്യം ബ്ലോഗനയിൽ വന്നതിനെ പറ്റി.. ഏതായാലും ഭാവുകങ്ങൾ ചേച്ചിപെണ്ണേ..

Echmukutty said...

ഞാൻ നേരത്തെ വായിച്ചേയ്, കേരളകൌമുദി.
പിന്നെ മെയിലും അയച്ചേയ്.
നല്ല വാക്കുകളൊക്കെ മൈത്രേയി പറഞ്ഞിട്ടുണ്ട്. എന്നാലും എന്റെ വകയായും ധാരാളം നല്ല വാക്കുകൾ ഇരിയ്ക്കട്ടെ.
പിറന്നാളാശംസകൾ.
നല്ല നല്ല പോസ്റ്റുകൾ പോരട്ടെ.......

Anil cheleri kumaran said...

തീര്‍ച്ചയായുംനല്ലൊരു അംഗീകാരം തന്നെ. അഭിനന്ദനങ്ങള്‍..! ഒന്നാം വാര്‍ഷികത്തിന്റെ ആശംസകളും..!

പട്ടേപ്പാടം റാംജി said...

നന്നായി.
നിറയെ ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ആ ഉഗ്രൻ പിറന്നാൾ സമ്മാനത്തിനും,ഒന്നാം പിറന്നാളിനും സർവ്വവിധ ആശംസകളും, അഭിനന്ദനങ്ങളും നേർന്നുകൊള്ളുന്നു...കേട്ടൊ.

കൂതറHashimܓ said...

ചെച്ചിപെണ്ണിനെ ഞാന്‍ മുമ്പ് കണ്ടിട്ടില്ലെന്ന് തോനുന്നു (എന്റെ ഓര്‍മതെറ്റും ആവാം).
ജാലകത്തില്‍ കാണാറില്ലാ, അതാവും എനിക്ക് കിട്ടാതെ പോയത്
ഇനി കണാം, എല്ലായിപ്പോഴും..!!
ആശംസകള്‍

അരുണ്‍ കരിമുട്ടം said...

ഒരായിരം പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയട്ടെ..
ബ്ലോഗിനും ബ്ലോഗര്‍ക്കും!!
:)

ഗീത said...

ചേച്ചിപ്പെണ്ണേ, പിറന്നാളുമ്മകള്‍, ആശംസകള്‍, അഭിനന്ദനങ്ങള്‍..
അപ്പോ എന്നാ കാഡ്ബറീസ് ചോക്ലേറ്റും ലഡ്ഡൂം ഒക്കെ ഇങ്ങോട്ടെത്തുക?

Minesh Ramanunni said...

ചേച്ചി, ഇപ്പോള്‍ ഒരു സംഭവമായി മാറിയല്ലോ
തെളിഞ്ഞ വായനയും നന്മ നിറഞ്ഞ എഴുത്തും ചേച്ചിയുടെ ബ്ലോഗിന്റെ ഒരു പ്രത്യേകത തന്നെ യാണ് . അത് തിരിച്ചറിഞ്ഞ മൈത്രെയിക്ക് നന്ദി.
ചേച്ചിക്ക് ആശംസകള്‍

Minesh Ramanunni said...
This comment has been removed by the author.
Vayady said...

ചേച്ചിപ്പെണ്ണിന്‌ ഇരിക്കട്ടെ എന്റെ വകയും ഒരായിരം അഭിനന്ദനങ്ങള്‍!!! ആ കുടയും ചൂടി ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ബ്ലോഗ് ലോകത്ത് വിലസട്ടെ എന്നാശംസിക്കുന്നു.

നിരക്ഷരൻ said...

സീ പീ - അഭിനന്ദനങ്ങള്‍.

മൈത്രേയി, പെണ്‍ ബ്ലോഗേഴ്സിനെ മാത്രം പരിചയപ്പെടുത്തുന്ന പംക്തിയാണോ ബ്ലോഗുലകം. കഴിഞ്ഞ പ്രാവശ്യം മുകളില്‍ കമന്റിയിരിക്കുന്ന പ്യാരിയുടെ ബ്ലോഗാണ് പരിചയപ്പെടുത്തിക്കണ്ടത്. അതുകൊണ്ട് തോന്നിയ സംശയമാണ്. ചുമ്മാ ചോദിച്ചൂന്ന് മാത്രം. അല്ലാണ്ട് അസൂയയൊന്നും ഇല്ല കേട്ടോ :) :) ഹി ഹി.

ഇനിയും ഇനിയും അംഗീകാരങ്ങള്‍ ഉണ്ടാകുമാറാകട്ടെ എന്നാശംസിക്കുന്നു.

ചേച്ചിപ്പെണ്ണ്‍ said...

കാടിപ്പരുതി മാഷ് : നന്ദി ..
സ്വപ്ന : നന്ദി
കപ്പിത്താന്‍ :നന്ദി
രാജ് : പ്രൊഫൈല്‍ കണ്ടു , സ്വന്തം ബ്ലോഗ്‌ എന്നാ തുടങ്ങനെ ?
എര്ക്കാടന്‍ : ആശംസകള്‍ക്ക് നന്ദി

നന്ദ : പുതിയ പോസ്റ്റ്‌ ഇടുംബം മെയില്‍ അയക്കണേ ..
നന്ദി ... വന്നതിനു ..
രാമചന്ദ്രന്‍ മാഷ്‌ : വരവിനു നന്ദി , ആശംസക്കും
ശ്രീ :നന്ദി , ഒരുപാട് ..
ജുനൈദ് : നന്ദി .. നീ ഇപ്പൊ വല്യ ബിസി ആ അല്ലെ ?
സെനുവേ : കൊള്ളാല്ലോ ..

ചേച്ചിപ്പെണ്ണ്‍ said...

സെറീന : മെയില്‍ കിട്ടിക്കാണുമല്ലോ .. :)
നന്ദി ..
ഉരുംബ് :വന്നതിനു നന്ദി
സജി .. സന്തോഷം , ഒത്തിരി , ഈ വഴക്കാളിയെ ആശംസിക്കാന്‍ വന്നതിനു :)
ലച്ചുവേ : നന്ദി . ..
സുല്‍ഫി : നന്ദി
കു ക കു കെ : ആദ്യയിട്ടനല്ലോ ഇവിടെ .. നന്ദി സന്തോഷം ..:)
ഞാന്‍ അവിടെ വന്നിട്ടുണ്ട്
ജയന്‍ വൈദ്യരെ : ആ പെങ്ങളെ വിളി ഒത്തിരി ഇഷ്ടായി , അങ്കിള്‍ എന്റെ മമ്മീനെ വിളിച്ചിരുന്ന പേരാ നന്ദി
ഹരി : നന്ദി
പ്യാരി : നന്ദി , ആശംസകള്‍ക്കും ഈ വഴി വന്നതിനും ..

മാണിക്യം said...

ഒന്നാം പിറന്നാള്‍ ആശംസകള്‍...!!

Pottichiri Paramu said...

ആശംസകള്‍...

ഉപാസന || Upasana said...

kEraLa koumudi yilum blog uNTO!!!

pinne chEchchikke aazamsakal. vaayanakkaare jayikkuka suhr^ththuu...
:-)
Sunil || Upasana

Wash'Allan JK | വഷളന്‍ ജേക്കെ said...

അഭിനന്ദനങ്ങള്‍!!!

കൂടെ, ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...

ഇനിയും ഒരുപാട് എഴുത്തുകള്‍ പോരട്ടെ.

nikhimenon said...

pirannal ashamnsakal..blog inu

ഹംസ said...

ആശംകള്‍,,,,,,,,,,,,, അഭിനന്ദനങ്ങള്‍ :)

Unknown said...

പിറന്നാളിനും, അംഗീകാരത്തിനും അകമഴിഞ്ഞ ആശംസകള്‍.

Anonymous said...

എന്നാലും എന്റെ ചേച്ചിപ്പെണ്ണേ........ മിനേഷ് പറഞ്ഞ "തെളിഞ്ഞ വായനയും നന്മ നിറഞ്ഞ എഴുത്തും" എനിക്കെന്തേ എഴുതാന്‍ തോന്നിയില്ല എന്നൊരു സങ്കടം.. apt description. ആ രണ്ടു വാക്കില്‍ എല്ലാമുണ്ട്........@നിരക്ഷരന്‍ജി: താങ്കളുടെ ഊഹം തെറ്റിയില്ല. പ്യാരിയും ചേച്ചിപ്പെണ്ണും കൂടാതെ മായക്കാഴ്ച്ചകള് ‍(ഗൗരീനാഥന്‍), വല്യമ്മായി(എനിക്കു പറയാനുള്ളത്) എന്നിവരേയും പരിചയപ്പെടുത്തി...താങ്കളുടെ ബ്ലോഗിലൂടെ ഞാനും യാത്രകള്‍ പോകാറുണ്ടേ....

നിരക്ഷരൻ said...

@ മൈത്രേയി - അപ്പോള്‍ ഞങ്ങള്‍ പുരുഷപ്രജകളെയൊക്കെ പരിചയപ്പെടുത്താന്‍ മറ്റൊരു കോളം കേരള കൌമുദി വീക്കിലിയില്‍ തുടങ്ങുമെന്നാണോ ? അതോ ഞങ്ങളൊക്കെ വെളീല് നിന്നാമ്മതീന്നാണോ ? :):) (ചുമ്മാ..തമാശിച്ചതാ)
ഈയുള്ളവന്റെ ബ്ലോഗ് ഫോളോ ചെയ്ത് സമയം നാശമാക്കുന്നുണ്ടെന്ന് അറിയാം. നന്ദി :)

Minesh Ramanunni said...

@നീരു ആണെഴുത്തിന്റെ കാലം അതിക്രമിച്ചിരിക്കുന്നു :)

എന്‍.ബി.സുരേഷ് said...

ചേച്ചിപ്പെണ്ണേ, വാര്‍ഷികം ആഘോഷിക്കുന്നതിലും, മൈത്രേയിയുടെ നല്ല വാക്കുകള്‍ നേടിയതിനും അഭിനന്ദനങ്ങള്‍.

ചേച്ചിപ്പെണ്ണിന്റെ ബ്ലൊഗ് ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ ദര്‍ശിക്കട്ടെ.

ബിന്ദു കെ പി said...

ആശംസകൾ ചേച്ചിപ്പെണ്ണേ...(കുറച്ചു വൈകിപ്പോയി. സോറീട്ടോ)

kallyanapennu said...

ആശംശകൾ ടീച്ചറേ...

ഗോപീകൃഷ്ണ൯.വി.ജി said...

എന്റേയും ആശംസകള്‍

siya said...

എന്‍റെ ബ്ലോഗ്‌ ലെ കമന്റ്‌ നു ആദ്യം തന്നെ നന്ദി പറയുന്നു ..പിന്നെ ചേച്ചി പെണ്ണ് എന്നുള്ള പേരും നോക്കി വന്ന ഞാന്‍ പ്രൊഫൈല്‍ നോക്കിയപോള്‍ നമ്മള്‍ ഒരേ പ്രായവും ..ഇനിപ്പോള്‍ എന്ത് വിളിക്കും എന്ന് ആയി ..സാരമില്ല എല്ലാവരും വിളിക്കുന്നപ്പോലെ തന്നെമതി ...നല്ല ഒരു വാര്‍ത്തയുമായി ആണ് ഈ പോസ്റ്റ്‌ വായിച്ചതും ,പിന്നെ അമ്പതാമത്തെ ഫോള്ലോവേര്‍ കൂടി ആവാനും എനിക്ക് കഴിഞ്ഞു ..എന്‍റെഎല്ലാ വിധ ആശംസകളും ...........

Typist | എഴുത്തുകാരി said...

ആശംസകള്‍.

RAHUL AR said...

ആശംസകളും അഭിനന്ദനങ്ങളും...

jyo.mds said...

അഭിനന്ദനങ്ങള്‍

വരയും വരിയും : സിബു നൂറനാട് said...

പിറന്നാള്‍ ആശംസകള്‍, ഒപ്പം അഭിനന്ദനങ്ങളും..
ഒരുപാട് എഴുതാന്‍ കഴിയട്ടെ..പേന കടലാസ്സിനോട് പറയാതിരുന്നതും, പറയാന്‍ പോകുന്നതും...

വരയും വരിയും : സിബു നൂറനാട് said...
This comment has been removed by the author.
mini//മിനി said...

അല്പം വൈകിയാണെങ്കിലും ആശംസകൾ

അക്ഷരപകര്‍ച്ചകള്‍. said...

ആശംസകള്‍...

ശ്രീനാഥന്‍ said...

അനീത്തിചേച്ചീ, ആശംസകൾ!! (വൈകിയിട്ടാണെങ്കിലും)

|santhosh|സന്തോഷ്| said...

നല്ലൊരു അംഗീകാരം തന്നെ.
അഭിനന്ദനങ്ങള്‍.

Anonymous said...

hello...i don't know how to read this..and you don't have the translation feature...so....

i am just here to say thanks for stopping in to see me and for leaving a comment!

ciao
carmelina

Shaniba Mohamed Rasheed said...

nice blog........

ഹേമാംബിക | Hemambika said...
This comment has been removed by the author.
ഹേമാംബിക | Hemambika said...

ഹാപ്പി ഹാപ്പി ബര്ത്ഡേ !
നന്നായി വരട്ടെ !!!
.
.
.
.
.
.
.

(ഞാനും എന്റെ ബ്ലോഗും)
;)

Sulfikar Manalvayal said...

സമ്മാനവും കെട്ടിപ്പിടിച്ചങ്ങിരുന്നാല്‍ മതിയോ?
ആഖോഷമോക്കെ മതി. അതോ ഒരു വര്ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ ആണോ ആസൂത്രണം ചെയ്തിരിക്കുന്നത്.
പുതിയ പോസ്റ്റ്‌ വരട്ടെ. എന്താ ഒരു അമാന്തം......??? ഞാന്‍ ചൂരല്‍ എടുക്കണോ?

Sirjan said...

ഒന്നാം പിറന്നാള്‍ ആശംസകള്‍..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തൊടുപുഴ മീറ്റിനു വരുമെന്കില്‍ ചേച്ചിപ്പെണ്ണ് വക പായസം പിറന്നാള്‍ സമ്മാനമായി കൊടുക്കാമായിരുന്നു.

.. said...

..
അടുത്ത പിറന്നാളിന്‍ കാലെക്കൂട്ടി വരാം..
..

Aarsha Abhilash said...

Happy B'Day.. li'l bit late.. kshamillumallo... chilavu cheyyan marakkanda :)

krishnakumar513 said...

ആശംസകള്‍

Unknown said...

ആശംസകള്‍...

റോസാപ്പൂക്കള്‍ said...

ആശംസകള്‍