Pages

Sunday, December 27, 2009

ഇതിനെ ഒരു നിമിത്തമായി കരുതാമോ ?

....അച്ഛനെ കാണുവാന്‍ ഇടയ്ക്കിടെ സമാജ അംഗങ്ങള്‍ വീട്ടില്‍ വന്നു തുടങ്ങി .. ഞങ്ങള്‍ കുട്ടികള്‍ ഉപയോഗിച്ചിരുന്ന പച്ച പിംഗ് pong മേശ ഒരു ദിവസം കേരളീയ
മഹിള സമാജക്കാര്‍ക്ക് സമ്മാനിച്ചു . അച്ഛനോട് ചിരിച്ചും മുഖസ്തുതി പറഞ്ഞും ഞങ്ങളുടെ മേശ തട്ടി എടുത്ത സ്ത്രീ കളെ ഞങ്ങള്‍ വെറുത്തു .എങ്കിലും ഓണ ആഘോഷം ത്തിന്റെ ഭാഗമായി അരങ്ങേറിയ ഒരു നാടകത്തില്‍ ഞാനും ഒരു ചെറിയ റോള്‍ സ്വീകരിക്കുക ഉണ്ടായി . റിഹെര്സലുകള്‍ മിക്കവാറും സമാജത്തിന്റെ കാര്യ ദര്‍ശി യുടെ വീട്ടില്‍ വച്ചായിരുന്നു നടന്നിരുന്നത് .നാടകത്തിനു മുന്‍പ് നടന്ന ടാബ്ലോയില്‍ ഭാരത സ്ത്രീകളില്‍ ഒരാളായും ഞാന്‍ പ്രത്യക്ഷപ്പെട്ടു .കറുത്ത ബുര്‍ഖ ധരിച്ചു മുഖം ഒഴിച്ച് ബാക്കി എല്ലാ ഭാഗവും മൂടിയ യാഥാസ്ഥിതിക മുസ്ലിം സ്ത്രീയായി അരങ്ങില്‍ പ്രത്യക്ഷപ്പെടുവാന്‍ ഞാന്‍ അല്ലാതെ മറ്റാരും തയ്യാറായില്ല . വെളുപ്പിച്ച മുഖവും കറുപ്പിച്ച ചില്ലിക്കൊടികളും ചുവപ്പിച്ച ചുണ്ടുകളും ഞാന്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചു ....

ഇത് ഏറെ പ്രശസ്തമായ ഒരു കൃതിയില്‍ നിന്ന് ... കൃതി ഏതാണെന്നും , എഴുതിയതാര് എന്നും എല്ലാവര്‍ക്കും അറിയാം .. ഞാന്‍ എന്തിനിവിടെ ഇത് Quote ചെയ്തെന്നും ... ഏതാണ്‌ നിമിത്തം എന്ന് ഞാന്‍ ഉദ്ദേശിച്ചതെന്നും നിങ്ങള്ക്ക് മനസ്സിലായിട്ടുണ്ടാവും ...


extention to this post : on 30/12/09
മനസ്സിലാകാത്തവര്‍ക്ക് :
ഇത് നീര്‍മാതളം പൂത്ത കാലം എന്ന കൃതിയിലെ ഒരദ്ധ്യായത്തിന്റെ തുടക്കത്തില്‍ നിന്നുള്ള ഒരു കഷണം .
മാധവിക്കുട്ടി അഥവാ കമല ദാസ്‌ അഥവാ കമല സുരയ്യ എഴുതിയത് ...
കുഞ്ഞുന്നാളില്‍ അന്ന് ആ ടാബ്ലോയില്‍ അവര്‍ ഒരു മുസ്ലിം സ്ത്രീ യുടെ വേഷം സ്വീകരിച്ചു ..( വേറാരും ആ വേഷം സ്വീകരിച്ചിരുന്നില്ല എന്നവര്‍ തന്നെ പറയുന്നുണ്ട് )
വലുതായപ്പോഴും അവര്‍ അതെ വേഷം .....സ്വീകരിച്ചു , വേഷം മാത്രമല്ല വിശ്വാസവും .....
അവരുടെ അന്ത്യ യാത്രയില്‍ പോലും ആ ബുര്‍ഖയും അവരോടൊപ്പം....
അന്ന് അവര്‍ക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോള്‍ ആ വേഷം ധരിച്ചത് നിമിത്തമായിരുന്നില്ലേ ...
എന്റെ തോന്നലാണ് ട്ടോ , എന്നെ തല്ലാന്‍ വരല്ലേ , ....

52 comments:

കാട്ടിപ്പരുത്തി said...

അമിതമായി നിമിത്തങ്ങളിലേക്ക് മനസ്സിനെ വലിപ്പിക്കെണ്ട- അതു യഥാർത്ഥ്യത്തിൽ നിന്നും വ്യക്തിയെ മാറ്റിക്കളയും-
ചില നിമിത്തങ്ങൾ നിമിത്തങ്ങളായി അവശേഷിക്കട്ടെ-

നന്ദന said...

മനസ്സിലായിട്ടുണ്ടാവും

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

sadly no,manasilayilla..

--

cashum venam..mukhavum nannayi kanikkanm enne vechal entha..
onumalla ahankaaram thanne!!!

:)))

Typist | എഴുത്തുകാരി said...

ആരാണെഴുതിയതെന്നു മനസ്സിലായി. പക്ഷേ എന്തിനാ ഇവിടെ പറഞ്ഞതെന്നു മനസ്സിലായില്ല:)

പാവപ്പെട്ടവൻ said...

ആശംസകള്‍

jayanEvoor said...

"ഇത് ഏറെ പ്രശസ്തമായ ഒരു കൃതിയില്‍ നിന്ന് ... കൃതി ഏതാണെന്നും , എഴുതിയതാര് എന്നും എല്ലാവര്‍ക്കും അറിയാം .."

യെസ്. അറിയാം.



"ഞാന്‍ എന്തിനിവിടെ ഇത് Quote ചെയ്തെന്നും ..."

അത് പിടികിട്ടിയില്ല!

Anil cheleri kumaran said...

എനിക്കൊന്നും മനസ്സിലാവാത്തതില്‍.. ദു:ഖമുണ്ട്.

വിനുവേട്ടന്‍ said...

മാധവിക്കുട്ടിയല്ലേ എഴുതിയത്‌?

പക്ഷേ ഇതിവിടെ പരാമര്‍ശിച്ചത്‌ ? കുമാരനെ പോലെ എനിയ്ക്കും മനസ്സിലാവാത്തതില്‍ ഖേദം...

Muralee Mukundan , ബിലാത്തിപട്ടണം said...

കമലാദാസിന്റെ വരികളാണെന്നുമനസ്സിലായെങ്കിലും,പക്ഷേ എന്തു നിമിത്തമായി കരുതണമെന്നുമനസ്സിലായില്ല..കേട്ടൊ ...

Irshad said...

പിന്നെ ആ കറുത്ത ബുര്‍ഖക്കു മുന്നിലെ മൂടുപടം വലിച്ചിട്ടു മുഖം മറച്ചു ഞാന്‍, വളയിട്ട കാക്കിയിട്ട കൈകളുടെ താങ്ങില്‍ പോലീസ് വണ്ടിയിലേക്കും സ്റ്റേഷനിലേക്കും പിന്നെ കോടതിയിലേക്കും....

ഇങ്ങനെയൊക്കെയാണോ ഈ സമസ്യ പൂരിപ്പിക്കേണ്ടതു ചേച്ചി?

ഇട്ടിമാളു അഗ്നിമിത്ര said...

ചേച്ചിപെണ്ണിന് ഏതൊ നാടകത്തിൽ

"കറുത്ത ബുര്‍ഖ ധരിച്ചു മുഖം ഒഴിച്ച് ബാക്കി എല്ലാ ഭാഗവും മൂടിയ യാഥാസ്ഥിതിക മുസ്ലിം സ്ത്രീയായി അരങ്ങില്‍ പ്രത്യക്ഷപ്പെടുവാന്‍"

അവസരം കിട്ടിയിരിക്കുന്നു..

അത് നമ്മളേ അറിയിക്കുവാൻ കണ്ടുപിടിച്ച വിദ്യയാ ... :)

(ചേച്ചിപ്പെണ്ണിനോട് മാത്രമായി ഒരു സ്വകാര്യം.. തൃശ്ശൂർ നാടകോത്സവത്തിൽ പാക്കിസ്ഥാനിനാടകത്തിൽ റോൾ ഉണ്ടായിരുന്നൊ..?ബുർഖയിൽ... ഈ നിമിത്തം എന്നൊക്കെ പറഞ്ഞോണ്ട് ചോദിച്ചതാ)

ഗീത said...

ഒരുവിധം മനസ്സിലായി എന്നു തന്നെ പറയാം.
എന്നാലും എല്ലാവരും പറഞ്ഞപോലെ അതെന്തേ ഇപ്പോള്‍ ക്വാട്ട് ചെയ്യാന്‍?

കണ്ണനുണ്ണി said...

ഇവിടെ ഇത് എടുത്തു പറയ്യാന്‍ എന്തേ കാരണം?

ചേച്ചിപ്പെണ്ണ്‍ said...

കാട്ടി പ്പരുത്തി
നന്ദന
വഴിപോക്കന്‍
typist
ഉമേഷ്‌
പാവപ്പെട്ടവനെ
ജയന്‍ വ്യ്ദ്യരെ
കുമാരാ
വിന്വെട്ട
ബിലാത്തി
പഥികനെ
മാളൂസേ
ഗീതെ
കണ്ണന്‍ ഉണ്ണി
ചാണക്യനെ
എല്ലാവര്‍ക്കും എന്റെ നന്ദി

ഇത് നീര്‍മാതളം പൂത്ത കാലം എന്ന കൃതിയിലെ ഒരദ്ധ്യായത്തിന്റെ തുടക്കത്തില്‍ നിന്നുള്ള ഒരു കഷണം .
മാധവിക്കുട്ടി അഥവാ കമല ദാസ്‌ അഥവാ കമല സുരയ്യ എഴുതിയത് ...
കുഞ്ഞുന്നാളില്‍ അന്ന് ആ ടാബ്ലോയില്‍ അവര്‍ ഒരു മുസ്ലിം സ്ത്രീ യുടെ വേഷം സ്വീകരിച്ചു ..( വേറാരും ആ വേഷം സ്വീകരിച്ചിരുന്നില്ല എന്നവര്‍ തന്നെ പറയുന്നുണ്ട് )
വലുതായപ്പോഴും അവര്‍ അതെ വേഷം .....സ്വീകരിച്ചു , വേഷം മാത്രമല്ല വിശ്വാസവും .....
അവരുടെ അന്ത്യ യാത്രയില്‍ പോലും ആ ബുര്‍ഖയും അവരോടൊപ്പം....
അന്ന് അവര്‍ക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോള്‍ ആ വേഷം ധരിച്ചത് നിമിത്തമായിരുന്നില്ലേ ...
എന്റെ തോന്നലാണ് ട്ടോ , എന്നെ തല്ലാന്‍ വരല്ലേ , ....

ഹന്‍ല്ലലത്ത് Hanllalath said...

ഇതിന്റെ രണ്ടാം പകുതി പിന്നീട് ചേര്‍ത്തതാണൊ..?
ആര്‍ക്കും ഒന്നും മനസ്സിലായില്ലെന്നു പറയുന്നു..??!!

ചേച്ചിപ്പെണ്ണ്‍ said...

അതെ ഹന്‍ , ഇന്നലെ commets നുള്ള മറുപടി കൊടുത്തപ്പോ അത് കോപ്പി പേസ്റ്റ് ചെയ്തതാ
ഇനി വായിക്കുന്നവര് ചിന്തിച്ചു ബുദ്ധിമുട്ടണ്ട എന്ന് കരുതി ....( വിനയം , സഹായമനസ്കത , എളിമ .. എന്റെ ഒരു കാര്യം ....)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...
This comment has been removed by the author.
സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

Tracking

ശ്രീക്കുട്ടൻ said...

പുതുവത്സരാശംസകള്‍...

Kunjipenne - കുഞ്ഞിപെണ്ണ് said...

സത്യം പറഞ്ഞാ എനിക്കൊന്നും മനസ്സിലായില്ല.

ശ്രീ said...

ഇതിലെന്താ ഇത്ര മനസ്സിലാകാത്തത് എന്ന് ആലോചിയ്ക്കുകയായിരുന്നു.

അവസാന ഭാഗം പിന്നീട് ചേര്‍ത്തതാണല്ലേ? :)

ചേച്ചിപ്പെണ്ണ്‍ said...

ശാരദ ട്രാക്കിംഗ് ?
ശ്രീ : അതെ extention ആണ് എന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ
അനോനിമാഷ് : നന്ദി
കുഞ്ഞി പെണ്ണ് : നന്ദി
@കുഞ്ഞി,
ഞാന്‍ ഈയിടെ യാണ് നീര്‍മാതളം ഫുള്‍ വേര്‍ഷന്‍ വായിക്കണേ , പണ്ടെങ്ങോ മാത്രുഭൂമീലെ കഷണങ്ങള്‍ വായിച്ച ചെറിയ ഓര്‍മ്മ ഉണ്ട്
ഒരു അധ്യായം വായിച്ചപ്പോ ഞാന്‍ ചിന്തിച്ച കാര്യങ്ങള്‍ ആണ് ആ പോസ്റ്റില്‍
അതായത് ആ അധ്യായത്തില്‍ മാധവിക്കുട്ടിക്ക് പത്തു പന്ത്രണ്ട് വയസ്സ് , ആ പ്രായത്തില്‍ പുള്ളിക്കാരി കല്‍ക്കട്ടയില്‍ വച്ച് നടന്ന ഒരു ഓണാ ഖോഷ (മറ്റേ ഖ വരണില്ല)
ത്തിനു മുസ്ലിം സ്ത്രീയുടെ വേഷം അണിഞ്ഞ കാര്യം എഴുതിയിരിക്കുന്നു ... അത് അവരുടെ അവസാന നാളുകളിലെ വേഷം ആയിരുന്നല്ലോ , എന്തിനു മരണത്തില്‍ അനിഞ്ഞതും അത് തന്നെ ,,,
അന്ന് ആ വേഷം ആരും സ്വീകരിക്കതിരുന്നതും ആമി മാത്രം അണിഞ്ഞതും ആണ് നിമിത്തമായി ഈ ഉള്ളവള്‍ക്ക് തോന്നീത് .... purinjitha ?

Sureshkumar Punjhayil said...

Happy New Year...!!!
Best wishes...!!

Kunjipenne - കുഞ്ഞിപെണ്ണ് said...

ഇപ്പം ഓകെ,

Rare Rose said...

ചേച്ചിപ്പെണ്ണേ.,നല്ല നിരീക്ഷണമാണല്ലോ.കൂട്ടിച്ചേര്‍ത്തു വെയ്ക്കുമ്പോള്‍ ഒരു നിമിത്തം പോലെ തോന്നുന്നുണ്ടു.

വീകെ said...

അങ്ങനേയും വേണമെങ്കിൽ കരുതാമെന്നേ പറയാൻ പറ്റൂ...

വിജയലക്ഷ്മി said...

theerchayayum KAMALADAS THANNE ..
PUTHUVALSARAASHAMSAKAL!!

വെഞ്ഞാറന്‍ said...

ചേച്ചീ, വരാനിരിക്കുന്ന നിമഷങ്ങളെ നാമറിയുന്നില്ലല്ലോ. പാവം കമല (എന്നു പറയാമോ?). എന്നാലും ഒരു സംശയം : ആദ്യത്തേതുപോലെ അവസാനത്തേതും ഒരു വേഷം കെട്ടലായിരുന്നോ? പോട്ടെ; മനസ്സില്‍ തോന്നിയതുപോലെ ജീവിക്കാനവര്‍ക്കായല്ലോ!

Unknown said...

ചിലപ്പോള്‍ കാലം നിമിത്തങ്ങളിലൂടെ കടന്നു പോകാറുണ്ട് ..മാധവിക്കുട്ടിയുടെ അനുഭവം യാദ്രിശ്ചികമല്ലേ.....

ഒരു നുറുങ്ങ് said...

മനസ്സിലായില്ലേലും,കമന്‍റുകള്‍ ശ്രദ്ധിച്ചപ്പോള്‍
മനസ്സില്‍ ആയി..വൈകിയാണേലും.ആശംസകള്‍!

Sukanya said...

ഞാന്‍ എന്തായാലും തല്ലാന്‍ വരണില്ല. ഇത് നിമിത്തം തന്നെ. ഞാനും "ചേച്ചി പെണ്ണ്" തന്നെ, മാത്രമല്ല കടിഞ്ഞൂല്‍ പൊട്ടിയും. അതോണ്ടാവും മനസ്സിലായത്.

the man to walk with said...

kure kalam munpu oru nadakathil chekuthaanaayi abinayichu..vaayichu pedikkunnu..

aarum nimithamaayi karutharuthu

സിനു said...

ചേച്ചീ...പോസ്റ്റ്‌ വായിച്ചപ്പോള്‍ പകുതിയേ മനസ്സിലായിരുന്നോള്ളൂ...
ചേച്ചി കമന്റ്സിനു മറുപടി കൊടുത്തത് വായിച്ചപ്പോള്‍ പൂര്‍ണമായും മനസ്സിലായിട്ടോ...

Akbar said...

:)

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

jyo.mds said...

മനസ്സിലാകാത്തവര്‍ക്ക്-എന്നുള്ള കുറിപ്പ് വെച്ചതിനാല്‍ മനസ്സിലായി--നിമിത്തം തന്നെ

Anonymous said...

ഒരുപക്ഷെ അത് ഒരു നിമിത്തം തന്നെ ആയിരുന്നിരിക്കാം...ഇത്തരം..നിമിത്തങ്ങള്‍ ആരുടെ ജീവിതത്തിലും..ഉണ്ടാകാതിരിക്കട്ടെ..അല്ലെ..??

ഹംസ said...

“ഇതിനെ ഒരു നിമിത്തമായി കരുതാമോ “ എന്നാണു തലവാചകം തന്നെ കാര്യങ്ങള്‍ ഭംഗിയായി പറയുകയും ചെയ്തിരിക്കുന്നു.

പിന്നെ എന്തെ ആര്‍ക്കും ഒന്നും മനസ്സിലായില്ല എന്നു പറയുന്നു.

ഹന്‍ല്ലലത്ത് Hanllalath said...

പുതിയതൊന്നും എഴുതുന്നില്ലെ..????????????????????

Junaiths said...

ചേച്ചി എല്ലാം ഒരു നിമിത്തം

Sirjan said...

pedikkanda

Pyari said...

O.T:
Hi Chechi ppenne,
The e-mail to your ID bounced. Please email me at pyarisingh@gmail.com.

തൃശൂര്‍കാരന്‍ ..... said...

നല്ല നിരീക്ഷണം..ഇതും ഒരു നിമിത്തം..

Vayady said...

"ഇതിനെ ഒരു നിമിത്തമായി കരുതാമോ?"

ഞാന്‍‌ നിമിത്തങ്ങളില്‍‌ വിശ്വസിക്കുന്നില്ല. എന്റെ അഭിപ്രായത്തില്‍‌ ഇത്‌ വെറും യാദ്യശ്ചികം മാത്രം. മാധവിക്കുട്ടിയുടെ കാര്യത്തില്‍‌ സംഭവിച്ചതും അതു തന്നെ. നമ്മുടെയൊക്കെ ജീവിതത്തില്‍‌ എന്തൊക്കെ കാര്യങ്ങള്‍‌ നടക്കാതെ പോകുന്നുണ്ട്‌? അത്‌ നമ്മള്‍ സൗകര്യപൂര്‍‌വ്വം മറക്കും. എന്നിട്ട്‌, നടന്ന ചില അപൂര്‍‌വ്വ സംഭവങ്ങള്‍‌ മാത്രം നിമിത്തങ്ങളോടും, അന്ധവിശ്വാസങ്ങളോടും ബന്ധപ്പെടുത്തി ഓര്‍‌മ്മിക്കുകയും, പറഞ്ഞുനടക്കുകയും ചെയ്യും.

Aisibi said...

:) എന്നു മാത്രം പറഞ്ഞു പോകുന്നത് ശരിയല്ലാത്തതു കൊണ്ട് - ഞാനിനിയും വരും, ഒരിരിപ്പിനു വായിക്കാന്‍ :)

Shaiju E said...
This comment has been removed by the author.
യവനിക said...

ഒരുപക്ഷെ ആ നിമിത്തത്തിന്റെ പേരില്‍ അവര്‍ ഒരുപാട് വിഷമിച്ചതായി എനിക്ക് തോന്നിയിരുന്നു .................ജീവിതത്തില്‍ ഒരുപാട് ചിനധിചെടുത്ത ആ തീരുമാനത്തിന്റെ പേരില്‍ ഒരുപാട് വേദനകളും സഹികെണ്ടിവന്നില്ലേ ..................ഇതു നിമിത്തമാണോ ......................അറിഞ്ഞുകൂടാ .....................എന്നെയും തല്ലല്ലേ ................

ശിവകാമി said...

ചേച്ചിപെണ്ണെ..
ഞാന്‍ അനുജത്തിപെണ്ണാണ്, കുറെ ചേച്ചിമാരുടെ..
എന്റെ വഴി വന്നതില്‍ സന്തോഷം. ഇനിയും വരണേ...
ഞാനും ഇവിടെ ആദ്യമായാണ്‌. നീര്‍മാതളം പൂത്തകാലം ഈ അടുത്ത കാലത്താണ് വായിച്ചത്. നിമിത്തം എന്നുദ്ദേശിച്ചത് മനസിലാവുകയും ചെയ്തു. ഞാനും ഇടയ്ക്കു വരാം ട്ടോ.. ഈ വഴി..
സ്നേഹത്തോടെ
ശിവകാമി

പ്രദീപ്‌ said...

ചേച്ചി പെണ്ണേ , എന്നാണു ഈ ബ്ലോഗ്‌ തുടങ്ങിയത് ?? ഇപ്പോഴാണ് ഞാന്‍ ഇത് കാണുന്നത് . എന്തായാലും എല്ലാം വായിച്ചു . രണ്ടു ബ്ലോഗും ഒരു പോലെ തന്നയാണ് എന്നാണ് എനിക്ക് തോന്നിയത് . എന്തായാലും ഈ ബ്ലോഗിനും എന്‍റെ ആശംസകള്‍ . ഈസ്റര്‍ ആശംസകളും .

പ്രദീപ്‌ said...

ചേച്ചി പെണ്ണേ , എന്നാണു ഈ ബ്ലോഗ്‌ തുടങ്ങിയത് ?? ഇപ്പോഴാണ് ഞാന്‍ ഇത് കാണുന്നത് . എന്തായാലും എല്ലാം വായിച്ചു . രണ്ടു ബ്ലോഗും ഒരു പോലെ തന്നയാണ് എന്നാണ് എനിക്ക് തോന്നിയത് . എന്തായാലും ഈ ബ്ലോഗിനും എന്‍റെ ആശംസകള്‍ . ഈസ്റര്‍ ആശംസകളും .

.. said...

..
:)
ഈ തോന്നക്കല്‍ നാട്ടാരുടെ തോന്നത്സ് പലപ്പഴും തോന്നല്‍ മാത്രല്ലാ..

നന്നായി ഈ തോന്ന്യാസം, അയ്യോ അല്ല, ഐ മീന്‍, തോന്നത്സ്
..

Anonymous said...

ചില നിമിത്തങ്ങള്‍ ഇങ്ങിനെയാണ്‌...ജീവിതത്തിലെ അപൂര്‍ണതയെ പൂര്‍ണതയില്‍ എത്തിക്കും ..ആശംസകള്‍ !!!.