ഇതു ഏകദേശം ഒരു പതിനഞ്ച് വര്‍ഷം മുന്‍പ് കേട്ട ഒരു കവിതയാണ് .... അത്ര ഒന്നും പ്രശസ്തന്‍ അല്ലാത്ത കുഞ്ചുപിള്ള എന്ന കവി നമ്മള്ടെ രാവണന്റെ ഭാര്യയെപ്പറ്റി എഴുതിയത് ... എന്റെ ഒരു കൂട്ടുകാരിക്ക് മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവത്തില്‍ കവിത പാരായണത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊടുത്തത് ....
മുഴുവന്‍ ഓര്‍മ്മയില്ല ....
യുദ്ധം കഴിഞ്ഞു ദശാസ്യന്‍ മരിച്ച്ചന്നു
ദുഃഖം പുതച്ചു നിന്നൂ ത്രികൂടാചലം ,
താണു പരന്നൂ ശവംതീനികള്‍ ,
നിണചാലില് ശവത്താളം ആടീ കബന്ധങ്ങള്‍ ...
വര്‍ധിത ഭീകരമായ നിശ്ശബ്ദത
മുറ്റിയ ലങ്കതന്‍ ശംശാന ഭൂമിയില്‍
ദൂരത്ത് ഒരിടത്ത് ഏകാന്തതയില്‍ നോക്കി
വീരന് രഘു രാമന് ഏകനായ് നില്കവേ !
...................................................
.................................................
സൂര്യ വംശത്തിന്റെ രോമാന്ജ്ജമാണ് നീ
കോദന്ധമേന്തിയ ധീരതയാണ് നീ
സൃഷ്ട്ടി സ്ഥിതി ലയ ചക്രം തിരിക്കുന്ന
വിശ്വാപ്രകൃതിക്ക് കാരണമാണ് നീ ..
...............................................
"വേണ്ടെന്റെ സ്വപ്ന ക്കുളിര്‍ നിലാവില് പൂത്ത
പാരിജാതത്തെ തിരിച്ചു തന്നാല്‍ മതി "
* നടുക്കത്തെ ഭാഗം മറന്നുപോയി
9 comments:
നല്ല കവിത പക്ഷെ സഹായിക്കാൻ എനിക്കും ആവില്ലല്ലോ..അറിയില്ലാ വരികൾ
മറന്നുപോയ വരികള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍..
നല്ല കവിത മറന്നുപോയ വരികള്‍ എത്രയും വേഗം ഓര്‍ത്തെടുത്ത് പോസ്റ്റ് ചെയ്യുക
:)
ORMMAKAL UNDAAYIRIKKATTE !!!!!!!!
വായിച്ചത് മനോഹരം വായിക്കാൻ കഴിയാതിരുന്നതു അതിമനോഹരമായിരുന്നിരിക്കണം
എനിയ്ക്കും അറിയില്ല.
ഓണാശംസകൾ !!!!
പൂരിപ്പിക്കാനാവുന്നില്ല...
Post a Comment