Pages

Thursday, May 13, 2010

എനിക്ക് , എന്റെ ബ്ലോഗിനു ഒന്നാം പിറന്നാള്‍ സമ്മാനം , മൈത്രേയി തന്നത് ..



എന്താണെന്നല്ലേ ? കേരള കൌമുദി വീക്ക്ലി യില്‍ ബ്ലോഗുലകം എന്ന പംക്തി മൈത്രേയി  ആണു എഴുതുന്നത് . ബ്ലോഗേര്‍സ് നെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക , അതായത് കീ ബോര്‍ഡും വിരലുകളും കൊണ്ട് ഉരുണ്ടു വരുന്ന അക്ഷരങ്ങളുടെ മേല്‍ ലേശം അച്ചടി മഷി പുരട്ടുക എന്ന കര്‍ത്തവ്യം ആണു മൈത്രേയിയുടേത് . ഈ ആഴ്ച എന്റെ ബ്ലോഗുകളെ പറ്റി ആണു മൈത്രേയി എന്ന ശ്രീലതപിള്ള എഴുതിയിട്ടുള്ളത് . കടലാസ്സില്‍ കുറിച്ച് വയ്ക്കാത്ത ചിന്തകള്‍ , കുഞ്ഞു സങ്കടങ്ങള്‍ , ഓര്‍മ്മകള്‍ ഒക്കെ കുടഞ്ഞിടാന്‍ ഒരിടം അതുമാത്രമായിരുന്നു എനിക്കീ ബ്ലോഗ്‌ .ഒരിക്കലും എന്നെത്തേടി ഇങ്ങനെ ഒരു അംഗീകാരം വരുമെന്ന് ഞാന്‍ ഓര്‍ത്തിരുന്നില്ല . ഞാന്‍ അര്‍ഹിക്കാത്തത ആണു ഇത് എന്ന ചിന്ത ഇപ്പഴും എനിക്കുണ്ട് .നമ്മള് ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു കൈക്കുടന്ന സ്നേഹം ആരില്‍നിന്നോക്കെയോ കിട്ടുന്നത് പോലെ .ചേച്ചി പ്പെണ്ണി ന്റെ പാഴ് വാക്കുകളുടെ മേല്‍ അച്ചടി മഷി പുരട്ടിയതിനു മൈത്രെയിക്ക് നന്ദി ....

കഴിഞ്ഞ മെയ്‌ പതിമൂന്നിനാണ്‌ ഞാന്‍ ചേച്ചി പെണ്ണ് എന്ന പേരില്‍ ബ്ലോഗ്‌ എഴുത്ത് തുടങ്ങിയത് .
എന്റെ പേന കടലാസിനോട് പറയാതിരുന്നത് എന്ന ബ്ലോഗ്‌ തുടങ്ങിയത് പതിനാലാം തിയതിയും .
ഒരു വര്ഷം മുമ്പ് ഞാന്‍ അദ്ധ്യാപിക ആയിരുന്ന സ്കൂളില്‍ ഹിന്ദി വീക്കിനോട് അനുബന്ധിച് ടീച്ചര്‍ മാര്‍ക്ക് വേണ്ടി നടത്തിയ കവിത രചന മത്സരത്തില്‍ എനിക്ക് രണ്ടാം സ്ഥാനം കിട്ടിയിരുന്നു . അതായിരുന്നു എന്റെ ആദ്യ പോസ്റ്റ്‌ .മെയ്‌ എട്ടാം തിയതിയിലെ കേരള കൌമുദിയില്‍ ആണു എന്റെ ബ്ലോഗിനെ പറ്റി മൈത്രെയി  എഴുതിയത്.